രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ‘അനിമൽ’ കളക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. രൺബീറിനൊപ്പം രശ്മിക മന്ദാനയായിരുന്നു ചിത്രത്തിലെ നായിക. എന്നിരുന്നാലും, രശ്മികയെക്കാൾ സിനിമയിൽ ശ്രദ്ധ നേടിയത് നടി തൃപ്തി ദിമ്രി ആയിരുന്നു. ‘അനിമലി’ ൽ സോയ വഹാബ് റിയാസ് ആയി തൃപ്തി അഭിനയിച്ചു. ചിത്രത്തിനൊപ്പം രൺബീറുമായുള്ള തൃപ്തിയുടെ പ്രണയ രംഗങ്ങളും ഹിറ്റായി. ഇതോടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം 6 ലക്ഷത്തിൽ നിന്ന് 40 ലക്ഷമായി ഉയർന്നു.

തൃപ്തിയെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ നായിക രശ്മികയുടെ പ്രകടനം പലരും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ചിത്രത്തിന്റെ നിർമ്മാതാവും സംവിധായകനുമായ സന്ദീപ് റെഡ്ഡി വാംഗയുടെ സഹോദരൻ പ്രണയ് റെഡ്ഡി വാംഗ പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തൃപ്തിയെക്കുറിച്ചുള്ള ചർച്ചകൾ രശ്മികയുടെ കഥാപാത്രത്തെ മറികടന്നുകൊണ്ടു ആകുന്നത് നല്ലതല്ലെന്നും പ്രണയ് പറഞ്ഞു.

ഗീതാഞ്ജലി വളരെ ശക്തമായ കഥാപാത്രമാണ്. അങ്ങനെയാണെങ്കിലും വിമർശകർക്ക് ഇതൊരു വലിയ പ്രശ്നമാണ്. രൺബീർ കപൂറിനെ അപേക്ഷിച്ച് രശ്മികയും നന്നായി അഭിനയിച്ചിട്ടുണ്ട്. ഇന്ത്യയിലെ മികച്ച അഞ്ച് അഭിനേതാക്കളെ എടുത്താൽ രൺബീറും ഉണ്ടാകും. മുംബൈയിലെ ഒരു മാധ്യമവും രശ്മികയെക്കുറിച്ച് സംസാരിക്കുന്നില്ല. അവരെ അവഗണിക്കുന്നു. പിആർ ഏജൻസികൾ കാരണമാവാം. ഏജൻസികൾ അത് പുറമെ കാണിക്കില്ല. എന്നാൽ വരികൾക്കിടയിൽ വായിച്ചാൽ മനസ്സിലാകും. തൃപ്തി ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. അനിമലിൽ രൺബീറിന് ശേഷം മികച്ച കഥാപാത്രമാണ് രശ്മികയുടേത് – പ്രണയ് പറഞ്ഞു.

സിനിമയുടെ ഉള്ളടക്കത്തെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. രൺബീർ കപൂറിന്റെ പ്രകടനത്തെ പ്രശംസിക്കുമ്പോൾ മറ്റൊരു വിഭാഗം ചിത്രത്തിലെ കടുത്ത സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടി. സന്ദീപ് റെഡ്ഡി വാംഗയുടെ മുൻ ചിത്രങ്ങളായ അർജുൻ റെഡ്ഡി, കബീർ സിംഗ് എന്നിവയ്‌ക്കെതിരെയും സമാനമായ വിമർശനങ്ങൾ ഉയർന്നിരുന്നു.

ഇതിനെല്ലാം മറുപടിയുമായി സന്ദീപ് റെഡ്ഡി വങ്ക രംഗത്തെത്തി. സിനിമ ചെയ്യുന്നത് ആളുകളെ മൂല്യങ്ങൾ പഠിപ്പിക്കലല്ലെന്ന് സന്ദീപ് റെഡ്ഡി പറഞ്ഞു. സിനിമ ഒരു കലയാണെന്നും അത് സംവിധായകന്റെ ആവിഷ്കാര സ്വാതന്ത്ര്യമാണെന്നും അദ്ദേഹം പറഞ്ഞു.

“ആളുകളെ മൂല്യങ്ങൾ പഠിപ്പിക്കാനുള്ള വിദ്യാഭ്യാസ സ്ഥാപനമല്ല സിനിമ. എനിക്ക് ഒരു സൈക്യാട്രിസ്റ്റിനെ കാണണമെന്ന് ആരോ ട്വീറ്റ് ചെയ്തു. സത്യത്തിൽ ഡോക്ടറെ കാണേണ്ടത് അവനാണ്. ഈ സിനിമയിൽ കാണിക്കുന്നതല്ല യഥാർത്ഥ ജീവിതത്തിൽ ഞാൻ ചെയ്യുന്നത്. ഇത് സിനിമയാണ്, അതൊരു കലാരൂപമാണ്, എന്റെ ആവിഷ്കാര സ്വാതന്ത്ര്യമാണ്. സിനിമയിലെ ചില രംഗങ്ങൾ കൊണ്ട് ഞാൻ നിങ്ങളെ അസ്വസ്ഥരാക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നുവെങ്കിൽ, അതാണ് സിനിമയുടെ വിജയം. യഥാർത്ഥ ജീവിതത്തിൽ ഞാൻ അത് ചെയ്യുകയാണെങ്കിൽ, അതായത് ഞാൻ തോക്കെടുത്ത് നിരൂപകന്റെ ഓഫീസിൽ അതിക്രമിച്ച് കയറുകയാണെങ്കിൽ, ആ സമയത്ത് നിങ്ങൾക്ക് എന്നോട് ഒരു സൈക്യാട്രിസ്റ്റിനെ കാണാൻ പറയാനാകും.

സത്യത്തിൽ ഈ സിനിമയിലെ പല സീനുകളിലും ഞാൻ വെള്ളം ചേർത്തിട്ടുണ്ട്. കാരണം ഇല്ലെങ്കിൽ ഇന്ത്യൻ പ്രേക്ഷകർക്ക് അത് താങ്ങാൻ കഴിയില്ല. കാരണം ഞാനും ഇവിടെ ഒരു പ്രേക്ഷകനാണ്.”- സന്ദീപ് റെഡ്ഡി കൂട്ടിച്ചേർത്തു.

You May Also Like

മുഖ്യധാരാ സംവിധായകർ തന്നെ അകറ്റി നിർത്തുന്നതിന്റെ കാരണം വ്യക്തമാക്കി അനൂപ് മേനോൻ

സീരിയൽ ആണ് പല താരങ്ങളെയും സിനിമയിൽ എത്തിച്ചത് എന്ന് വേണമെങ്കിൽ പറയാം. എന്നാൽ സീരിയലിൽ നിന്നും…

റെസ്റ്റോറന്റിലെ വെയിറ്ററോട് സെക്സ് ചോദിച്ചു റിയ സെൻ

ഹോട്ടൽ വെയിറ്ററോട് സെക്സ് ചോദിച്ചു റിയാ സെൻ. ഇതുകേട്ട വെയിറ്റർ അന്ധാളിച്ചു പോയി. സംഭവം ഇതാണ്…

“പൂച്ച കടിച്ചതായും സിംഹവാലനായും പലർക്കും തോന്നിയ എന്റെ താടി വടിച്ച് കളഞ്ഞിട്ടുണ്ട്” , സുരേഷ് ഗോപിയുടെ സാമൂഹ്യമാധ്യമ പോസ്റ്റ്

സുരേഷ് ഗോപിയുടെ താടി പരിഹാസങ്ങൾക്കും ട്രോളുകൾക്കും മകൾ ഗോകുൽ സുരേഷിന്റെ ഉശിരൻ മറുപടികൾക്കും ഒക്കെ വഴിവച്ചതായി…

അതെല്ലാം അരുൺ വെഞ്ഞാറമൂട്‌ സൃഷ്ടിച്ച കലാരൂപങ്ങളായിരുന്നുവെന്ന് വിശ്വസിക്കാൻ നമ്മൾ പ്രയാസപ്പെട്ടേക്കും

Harilal Rajendran “ഒരു കഥ സൊല്ലട്ടുമാ?!” തിയറ്ററിൽ കയ്യടികൾ നിറച്ച “വിക്രം വേത”യിലെ വിജയ്‌ സേതുപതിയുടെ…