Sunil Kumar

തിലകൻ എന്നനടന്റെ ഏറ്റവും മികച്ചവേഷങ്ങളുടെ കൂട്ടത്തിൽ പലപ്പോഴും എണ്ണപ്പെടാതെപോകുന്ന ഒരു ഉജ്ജ്വലപ്രകടനം.കുടമൺ പിള്ള/കുലം.

തിരുവിതാംകൂർചരിത്രത്തെയും സിവി രാമൻപിള്ളയുടെ ചരിത്രാഖ്യായിക ‘മാർത്താണ്ഡവർമ്മ’യെയും പിൻപറ്റി ലെനിൻരാജേന്ദ്രൻ ഒരുക്കിയ ചിത്രമായിരുന്നു കുലം. കോടികളുടെ കിലുക്കമില്ലാതെ ലാളിത്യത്തോടെ ഒരു പീരിയഡ്സിനിമ ഒരുക്കാമെന്ന് കാട്ടിത്തന്ന ചിത്രം..

 

നായികയുടെ കാമുകൻ എന്ന നിലയിൽ വിജയരാഘവനാണ് ചിത്രത്തിൽ നായകൻ. രണ്ടാംപകുതിയിൽ സുരേഷ്ഗോപിയും വില്ലനായ പത്മനാഭൻതമ്പിയായി നാസറും മികച്ചുനിൽക്കുന്നുണ്ട് .

 

പക്ഷെ ഇവരെയെല്ലാം പിന്നിലാക്കി എട്ടുവീട്ടിൽപിള്ളമാരുടെ ബുദ്ധികേന്ദ്രമായ കുടമൺപിള്ളയെന്ന മുണ്ഡിതശിരസ്കനായ ചാണക്യന്റെ വേഷത്തിൽ ഒരു ആൽമരംപോലെ ആദ്യാവസാനം നിന്ന തിലകനാണ് ചിത്രം കണ്ടിറങ്ങുമ്പോൾ മനസ്സിൽ നിറയുക.

 

അത്യുജ്ജ്വലമെന്നതിൽ കുറഞ്ഞൊന്നും ആ പ്രകടനത്തെപ്പറ്റി പറയാനാകില്ല. പക്ഷെ എന്തുകൊണ്ടോ ആ വേഷമധികം ചർച്ചചെയ്യപ്പെട്ട്കണ്ടിട്ടില്ല..ഭാനുപ്രിയയുടെ കരിയർബെസ്റ്റ് എന്ന് വിളിക്കാവുന്ന സുഭദ്രയും ചിത്രത്തിൽ തിലകനൊപ്പം നിന്നുവെന്നതും സ്മരണീയമാണ്..

Leave a Reply
You May Also Like

ജനങ്ങളെ കൊള്ളയടിക്കുന്ന ബുക്കിങ് സൈറ്റുകൾക്കെതിരെ നിലകൊണ്ട ഈ തിയേറ്റർ ഉടമയ്‌ക്കൊപ്പം നമുക്ക് നിൽക്കാം

സിനിമാ ടിക്കറ്റുകള്‍ വാട്സാപ്പില്‍ വിതരണം ചെയ്ത തിയറ്റര്‍ ഉടമയ്ക്ക് വിലക്ക്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിന് ഈടാക്കുന്ന…

“മെയ് വഴക്കം അങ്ങിനെയിങ്ങനെ ഒന്നും കിട്ടില്ല ചിരു ചേട്ടാ..” എന്ന് ലാൽ ആരാധകർ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റർ മൂവിയാണ് ലൂസിഫർ. മുരളി ഗോപിയുടേതാണ് രചന. മലയാളത്തിലെ…

ടൈഗർ ഷ്രോഫ്, കൃതി സനോൺ, അമിതാഭ് ബച്ചൻ ചിത്രം ഗണപതിന്റെ ട്രെയ്‌ലർ റിലീസായി

ടൈഗർ ഷ്രോഫ്, കൃതി സനോൺ, അമിതാഭ് ബച്ചൻ ചിത്രം ഗണപതിന്റെ ട്രെയ്‌ലർ റിലീസായി പുതിയ ലോകത്തേക്ക്…

നദിക്കരയിൽ അതിസുന്ദരിയായി മാളവിക മോഹനൻ.

മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള താരമാണ് മാളവിക മോഹനൻ. ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടം കണ്ടെത്തുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.