മലയാളികളുടെ സൗന്ദര്യത്തിന്റെ രഹസ്യം…

0
643

new

ലോകത്തിന്റെ ഏത് ഭാഗത്ത് ചെന്നാലും അവിടെ ഒരു മലയാളിയുണ്ടാകും. ഏത് സാഹചര്യവുമായി പൊരുത്തപ്പെട്ടു ജീവിക്കാന്‍ മലയാളിയോളം കഴിവ് മറ്റൊരു വര്‍ഗത്തിനും ഇല്ലാ എന്ന് തന്നെ പറയാം. ഇങ്ങനെയുള്ള നമ്മള്‍ മലയാളികളുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ?

ഒരു പ്രത്യേക സൗന്ദര്യത്തിന് ഉടമകളായ നമ്മളെ വ്യത്യസ്തരാക്കുന്നത്  എന്നും രണ്ടുനേരവും കുളിക്കുന്ന ശീലം തന്നെയാണ്.

വെറും കുളി അല്ല, നല്ലെണ്ണ തേച്ചുള്ള കുളിയാണത്. വെറുതെ എണ്ണതേയ്ക്കുന്നതിനു പകരം

തണുത്ത എണ്ണ പാത്രത്തില്‍ ചെറുതായി ചൂടാക്കിയെടുത്തു ചൂടാറിയ ശേഷം 20 മിനുട്ട് ദേഹത്ത് തേച്ച് പിടിപ്പിച്ചു കൊണ്ടൊരു ഉഗ്രന്‍ കുളി..!

ദേഹത്തും തലമുടിയിലും എണ്ണ പുരട്ടണം. തിളപ്പിച്ച് ജലാംശം നീക്കിയ വെളിച്ചെണ്ണയാണ് തലമുടിക്ക് നല്ലത്. മുടിയിഴകളുടെ ഏറ്റവും അടിഭാഗത്ത് ശിരോചര്‍മത്തിലാണ് എണ്ണ പുരട്ടേണ്ടത്.

ശരീര ഭംഗിക്കായി നമ്മള്‍ ദേഹത്ത് ചെറുപയര്‍പൊടി ഉപയോഗിക്കും. വരണ്ട തൊലിയുള്ളവരാണെങ്കില്‍ കുതിര്‍ത്ത ഉഴുന്ന് അരച്ചത് സോപ്പിനു പകരം ഉപയോഗിക്കും.

മലയാളി സൗന്ദര്യത്തിന് പിന്നില്‍ ഇതൊക്കെയാണ് രഹസ്യം.