ഇന്ത്യന്‍ റെയില്‍വേയെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത 20 കാര്യങ്ങള്‍ !

1000

ഇംഗ്ലീഷും ക്രിക്കറ്റും കഴിഞ്ഞാല്‍ ഇന്ത്യന്‍ ജനത ബ്രിട്ടീഷുകാരോട് നന്ദി പറയേണ്ടുന്ന ഒരു കാര്യമാണ് ഇന്ത്യന്‍ റെയില്‍വേ എന്നത്. കാരണം ബ്രിട്ടീഷുകാരാണ് ഇന്ന് ലോകത്തിലെ തന്നെ മൂന്നാമത്തെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലയായി വളര്‍ന്നു കഴിഞ്ഞ ഇന്ത്യന്‍ റെയില്‍വേയെ ഇന്ത്യക്ക് സംഭാവന ചെയ്തത്.

ബ്രിട്ടീഷുകാരുടെ പഴയ കല്‍ക്കരി വണ്ടിയില്‍ നിന്നും ഡീസലിലേക്കും പിന്നീട് ഇലക്ട്രിക് ട്രെയിനിലേക്കും വരെ അത് വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. ഈ പോസ്റ്റില്‍ ഇന്ത്യന്‍ റെയില്‍വേയെ കുറിച്ച് നിങ്ങളില്‍ പലര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍ ആണ് നമ്മള്‍ പരിചയപ്പെടുത്തുന്നത്.

1. ഇന്ത്യയിലെ ആദ്യത്തെ ട്രെയിന്‍ ഓടിയത് 1853 ഏപ്രില്‍ 16 നാണ്. ബോംബെയില്‍ നിന്നും താനെയിലെക്കായിരുന്നു ആ ഓട്ടം

01

2. ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗ്യചിഹ്നം ഭോലു അഥവാ റെയില്‍വേ ഗാര്‍ഡ് ആയ ആനയാണ്

02

3. ഇന്ത്യന്‍ റെയില്‍വേയുടെ മൊത്തം ട്രാക്കിന്റെ നീളം എടുത്താല്‍ അത് ഭൂമധ്യരേഖയെ വട്ടത്തില്‍ ഒന്നര തവണ ചുറ്റാനുള്ള നീളം ഉണ്ടായിരിക്കും.

03

4. ഇന്ത്യയിലെ ആദ്യത്തെ റെയില്‍ റോഡ്‌ ഉണ്ടാക്കിയത് 2 ഇന്ത്യക്കാര്‍ തന്നെ ആയിരുന്നു. ജഗന്നാഥ് ശുങ്കേര്‍ സേത്തും ജമ്സേറ്റ്ജീ ജീജീഭോയിയും ആയിരുന്നു അത്.

04

5. ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ റെയില്‍വേ ഗതാഗതം ഏതെന്ന് ചോദിച്ചാല്‍ അത് മേട്ടുപാളയം – ഊട്ടി ട്രെയിന്‍ ആണ്. 10 കിമി വേഗതയിലാണ് അത് മണിക്കൂറില്‍ സഞ്ചരിക്കുന്നത്.

05

6. ഒരു ദിനം ഇന്ത്യന്‍ റെയില്‍വേ താണ്ടുന്ന ദൂരം ചന്ദ്രനിലേക്ക് ഭൂമിയില്‍ നിന്നുമുള്ള ദൂരത്തിന്റെ മൂന്നര മടങ്ങാണ്.

06

7. 1.6 മില്ല്യന്‍ തൊഴിലാളികളോടെ ലോകത്തിലെ ഏറ്റവും വലിയ ഒമ്പതാമത്തെ തൊഴില്‍ ദാതാവാണ്‌ ഇന്ത്യന്‍ റെയില്‍വേ

07

8. ഇന്ത്യന്‍ റെയില്‍വേ ഒരു എകാവകാശ കമ്പനിയാണ്. സര്‍ക്കാരാണ് അതിന്റെ ഉടമ.

08

9. ഒരു എക്സ്പ്രസ് ഏറ്റവും അധികം സ്റ്റോപ്പുള്ളത് ഹൌറ – അമൃത്സര്‍ എക്സ്പ്രെസ്സ് ട്രെയിനിനാണ്. 115 സ്റ്റോപ്പ് ആണ് അതിനുള്ളത്.

09

10. ഇന്ത്യന്‍ റെയില്‍വേ ദിനേന 25 മില്ല്യന്‍ യാത്രക്കാരെയാണ് വഹിക്കുന്നത്. അത് ഓസ്ട്രേലിയയുടെ ജനസംഖ്യയേക്കാള്‍ മുകളിലും ആണ്.

10

11. 1986 ലാണ് ഇന്ത്യന്‍ റെയില്‍വേ അതിന്റെ ആദ്യത്തെ കമ്പ്യൂട്ടറൈസ്ഡ് റിസര്‍വേഷന്‍ സിസ്റ്റം ന്യൂ ഡല്‍ഹിയില്‍ ആരംഭിക്കുന്നത്.

11

12. ന്യൂഡല്‍ഹി മെയിന്‍ സ്റ്റെഷനിലാണ് ലോകത്തെ ഏറ്റവും വലിയ റൂട്ട് റിലേ ഇന്റര്‍ലോക്കിംഗ് സിസ്റ്റം ഉള്ളത്. അത് ഗ്വിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ രേഖപ്പെടുത്തിയിട്ടും ഉണ്ട്.

12

13. 1366.33 മീറ്റര്‍ നീളത്തോടെ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂറിലാണ് ലോകത്തെ ഏറ്റവും നീളം കൂടിയ പ്ലാറ്റ്ഫോം നിലവിലുള്ളത്.

13

14. 115,000 കിലോമീറ്റര്‍ നീളത്തിലുള്ള ട്രാക്കും 65,000 കിലോമീറ്റര്‍ റൂട്ടും അടക്കം ഇന്ത്യന്‍ റെയില്‍വേ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ റെയില്‍ ഗതാഗതങ്ങളില്‍ ഒന്നായി നിലനില്‍ക്കുന്നു.

14

15. Venkatanarasimharajuvaripeta ആണ് ഏറ്റവും നീളം കൂടിയ സ്റ്റേഷന്‍ നെയിം

15

16. സമയം നോക്കുമ്പോള്‍ ഒരിക്കലും വിശ്വസിക്കാന്‍ പറ്റാത്ത ട്രെയിന്‍ ആണ് ഗുവാഹത്തി – തിരുവനന്തപുരം ട്രെയിന്‍. 10 ഉം 12 ഉം മണിക്കൂറുകള്‍ ആണ് ദിനേന ഇത് വൈകാറുള്ളത്.

16

17. ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ബ്രിഡ്ജ് നിര്‍മ്മിക്കപ്പെടുന്നത് ജമ്മു ആന്‍ഡ്‌ കാശ്മീരിലെ ചെനാബിലാണ്. അതിന്റെ നീളം ഈഫല്‍ ടവറിനെ കടത്തി വെട്ടും എന്നാണ് റിപ്പോര്‍ട്ട്‌.

17

18. 7,500 റെയില്‍വേ സ്റ്റെഷനുകള്‍ ആണ് ഇന്ത്യയില്‍ ഉള്ളത്.

18

19. നീണ്ട 50 വര്‍ഷത്തോളം ഇന്ത്യന്‍ റെയില്‍വേയുടെ ടോയ്‌ലറ്റില്‍ കക്കൂസുകള്‍ ഉണ്ടായിരുന്നില്ല !

19

20. ട്രെയിന്‍ ഷെഡ്യൂള്‍ ചെയ്യാനായി ഇന്ത്യന്‍ റെയില്‍വേ ഒരു മൊബൈല്‍ ആപ്പ് ഡിസൈന്‍ ചെയ്യുന്നത് 2014 ലാണ്.

20