നിങ്ങളുടെ കംപ്യൂട്ടര്‍ സ്ലോ ആണോ ? എങ്കില്‍ ചെയ്യേണ്ടതും ചെയ്യേണ്ടാത്തതുമായ കാര്യങ്ങള്‍

938

01

നിങ്ങളുടെ കംപ്യൂട്ടര്‍ ഭയങ്കര സ്ലോ ആയി അനുഭവപ്പെടുന്നുണ്ടോ ? ഒരു പേജ് ബ്രൌസ് ചെയ്യാന്‍ വളരെയധികം സമയമെടുക്കുന്നുണ്ടോ ? എങ്കില്‍ ചെയ്യേണ്ടതും ചെയ്യേണ്ടാത്തതുമായ കാര്യങ്ങളെ കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കണം.

നമ്മുടെ നാട്ടില്‍ ബ്രോഡ്ബാന്‍ഡ് വ്യാപകമായി വരുന്നെങ്കിലും മിക്കവര്‍ക്കും വേണ്ട സ്പീഡ് ലഭിക്കാറില്ല. കൂടാതെ മുകളില്‍ പറഞ്ഞ സ്ലോ കംപ്യൂട്ടറും. അങ്ങിനെ വരുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

ക്ഷമയാണ് പ്രധാനം

 

സ്ലോ കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ക്ഷമയാണ് പ്രധാനം. നിലവിലുള്ള പേജ് റിഫ്രെഷ് ചെയ്യാതിരിക്കുക. പേജ് ലോഡാകും മുന്‍പേ ക്ഷമയില്ലാതെ വീണ്ടും റിഫ്രെഷ് അടിച്ചാല്‍ കൂടുതല്‍ സ്ലോ ആവുകയല്ലാതെ മറ്റൊന്നും സംഭവിക്കില്ല. അത് ലോഡാകും വരെ കംപ്യൂട്ടറിനെ അതിന്റെ പാട്ടിന് വിട്ടേക്കുക.

ആവശ്യമില്ലാത്ത ഫയലുകളും മറ്റും ഡിലീറ്റ് ചെയ്യുക

 

ആവശ്യമില്ലാത്ത ഫയലുകളും കാഷെകളും ഡിലീറ്റ് ചെയ്യുന്നതോടെ നിങ്ങളുടെ കംപ്യൂട്ടറില്‍ കുറെയധികം ഫ്രീ സ്പേസ് ലഭ്യമാകും. അത് ഏതൊരു സോഫ്റ്റ്‌വെയറിനെയും കൂടുതല്‍ സ്പീഡില്‍ റണ്‍ ആകുവാന്‍ ഇടയാക്കും. ഡിലീറ്റ് ചെയ്ത ഫയലുകള്‍ റീസൈക്കിള്‍ ബിന്നില്‍ കളയുവാന്‍ ശ്രമിക്കുക, അല്ലെങ്കില്‍ ഡിലീറ്റ് ചെയ്യുമ്പോള്‍ ഷിഫ്റ്റ്‌ ഡിലീറ്റ് അടിക്കുക.

കുറെ ടാബുകള്‍ ഒരുമിച്ചു ഓപ്പണ്‍ ചെയ്യാതിരിക്കുക

 

ഒരു ടാബില്‍ ഒരു പേജെടുത്ത് അത് ലോഡാകും മുന്‍പേ അടുത്ത ടാബ് ഓപ്പണ്‍ ചെയ്യാതിരിക്കുക. രണ്ടിലധികം ടാബ് ഓപ്പണ്‍ ചെയ്യുന്നത് നിങ്ങളുടെ കംപ്യൂട്ടറിനെ അനങ്ങാപ്പാറയാക്കി മാറ്റും. നിങ്ങള്‍ ചെയ്യുന്ന ജോലികള്‍ ഇടയ്ക്കിടെ സേവ് ചെയ്യാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ കംപ്യൂട്ടര്‍ സ്ലോ ആയി ക്രാഷ് ആയാല്‍ നിങ്ങള്‍ ചെയ്യുന്ന ഫയല്‍ നഷ്ടമാകുവാന്‍ അതിടയാക്കും.

വീട്ടിലെ മറ്റുള്ളവര്‍ ഉപയോഗിക്കതിരിക്കുമ്പോള്‍ നെറ്റ് ഉപയോഗിക്കുക.

 

ഒരു കണക്ഷനില്‍ ഒന്നിലധികം പേര്‍ നെറ്റ് ഉപയോഗിക്കുന്നത് സ്ലോ ആക്കുവാന്‍ ഇടയാക്കും. അത് കൊണ്ട് മറ്റുള്ളവര്‍ ഉപയോഗിക്കതിരിക്കുമ്പോള്‍ നെറ്റ് ഉപയോഗിക്കുക.

വീഡിയോകളെ മറന്നേക്കൂ.

 

നിങ്ങളുടേത് സ്ലോ ബ്രോഡ്ബാന്‍ഡ് അല്ലെങ്കില്‍ ഡയല്‍ അപ്പ് കണക്ഷന്‍ ആണെങ്കില്‍ വീഡിയോകളെ അങ്ങ് മറന്നേക്കൂ. ഡയല്‍ അപ്പ്‌ കണക്ഷന്‍ ആണെങ്കില്‍ ഒരു രണ്ടു മിനുറ്റ് വീഡിയോ ലോഡ് ആകുവാന്‍ ചിലപ്പോള്‍ അര മണിക്കൂര്‍ എടുത്തേക്കും.