രാവിലെ എഴുന്നേറ്റ് ഈ അഞ്ച് കാര്യങ്ങള്‍ ചെയ്‌താല്‍ തടി കുറയ്ക്കാം

920

morning-walk-940x465

തടി നിങ്ങള്‍ക്ക് ഒരു നാണക്കേട് ആയി മാറുന്നുണ്ടോ? വീട്ടില്‍ അമ്മ മുതല്‍ അയലത്തെ വീട്ടിലെ ചേച്ചി വരെ നിങ്ങളെ കുടവയറിന്റെ പേരില്‍ കളിയാക്കി തുടങ്ങിയോ? “ടാ, തടിയ” എന്ന വിളി നിങ്ങളെ വേട്ടയാടുന്നുണ്ടോ?

നിങ്ങള്‍ വിഷമിക്കേണ്ട കാര്യമില്ല..എന്നും രാവിലെ കൃത്യമായി ചുവടെ പറയുന്ന അഞ്ചു കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ തയ്യാറാണ് എങ്കില്‍ ഈ തടിയെ നമുക്ക് ഉടനെ തന്നെ പമ്പ കടത്താം…

ഏതൊക്കെയാണ് ആ അഞ്ചു കാര്യങ്ങള്‍ എന്നല്ലേ?

1. എല്ലാ ദിവസവും രാവിലെ 20 മിനിറ്റ് ജോഗ് ചെയ്യുന്നത് നല്ലതാണ്.

2. സൂര്യപ്രകാശം കൊള്ളുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും.

3. രാവിലെ എഴുന്നേറ്റയുടന്‍ വെറുംവയറ്റില്‍ ചെറുനാരങ്ങാനീര് ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കാം. ഗ്രീന്‍ ടീയും തടി കുറയ്ക്കാന്‍ ഉത്തമ ഔഷധമാണ്.

4 . രാവിലെ മധുരം ചേര്‍ക്കാത്ത ഫ്രഷ് ഫ്രൂട്ട് ജ്യൂസ് കുടിയ്ക്കാം.

5. ഒരു ദിവസം ഏത് നേരത്തെ ഭക്ഷണം വിട്ടുപോയാലും പ്രാതല്‍ വിട്ടുപോകരുത്. കൃത്യമായ പ്രഭാത ഭക്ഷണം നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കും.