ചിലവ് ചുരുക്കാന്‍ ചില കുറുക്കു വഴികള്‍ !

0
931

new

ഒരുപക്ഷെ നമുക്ക് കുറെ പണം ഒരുമിച്ച് സേവ് ചെയ്യാന്‍ പറ്റില്ലായിരുക്കും എന്നാല്‍ പണംകുറച്ച് ചെലവു ചെയ്യുന്നത് നമുക്ക് ചെയ്യുവാന്‍ കഴിയുന്ന ഒരു കാര്യമാണ്. അമിത ചെലവ് കുറയ്ക്കാന്‍ ചില കുറുക്കു വഴികള്‍ ഇതാ…

1. ചിലവാക്കുന്നതിന് മുന്നെ എപ്പോഴും ഒരു തുക മാറ്റിവെയ്ക്കുക. അതിനു നിങ്ങളെ സഹായിക്കാന്‍ ബാങ്കുകളും ഉണ്ട്.

2. എല്ലാമാസവും ഒരു തുക ബാങ്കില്‍ നിക്ഷേപിക്കുക

3. സാധങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിച്ച് വാങ്ങുക,അതില്‍ തന്നെ ആവശ്യമള്ളവ മാത്രം തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക.

4. കടങ്ങള്‍ വാരാതെ ശ്രദ്ധിക്കുക, അത് നമ്മുടെ നിക്ഷേപത്തെ ബാധിക്കും.

5. ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് കുറയ്ക്കുക.എപ്പോഴും പണം കൊടുക്കുന്ന രീതി ശീലിക്കുക

6. മനസ് എപ്പോഴും ഏകാഗ്രതമായി വെയ്ക്കുക. അല്ലെങ്കില്‍ നമ്മളെ എന്നും എന്തെങ്കിലും വാങ്ങാന്‍ പ്രേരിപ്പിക്കും

7. എപ്പോഴും ചെറിയൊരു ബഡ്ജറ്റ് ഉണ്ടാക്കാന്‍ ശ്രമിക്കുക. അത് ദിവസേന ഉണ്ടാക്കിയാല്‍ ചിലവുകള്‍ എളുപ്പത്തില്‍ മനസിലാക്കാം.

8. ഡിസ്‌കൗണ്ട് ഉള്ള ഉല്പന്നങ്ങള്‍ വാങ്ങുന്നത് വളരെ നല്ലതാണ്. ഒരു നല്ല ഉപഭോക്താവ് എന്നും ഡിസ്‌കൗണ്ട് ഉള്ള ഉല്പന്നങ്ങള്‍ വാങ്ങാനാണ് ശ്രമിക്കുക.

9. ആഡംബര വസ്തുക്കള്‍ ഒഴിവാക്കി ആവശ്യമുള്ളവ തിരഞ്ഞെടുക്കുക

10. സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ ലിസ്റ്റ് ഉണ്ടാക്കുക. അല്ലെങ്കില്‍ ആവശ്യമില്ലാത്തവയും വാങ്ങിയേക്കാം