ഇറ്റാലിയൻ മാർബിൾ എടുക്കാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

0
676

Ayub Kunnanolly

ഞാൻ വീട്ടാവശ്യത്തിന് കുറച്ചു ഇറ്റാലിയൻ മാർബിൾ ബാംഗ്ലൂരിൽ നിന്നും എടുത്തു. അതിൽ എനിക്കുണ്ടായ അനുഭവം പങ്കു വെക്കാമെന്നു കരുതി ആണ് ഈ കുറിപ്പ്.
ആദ്യമായി ഞാൻ ചെയ്തത് നാട്ടിൽ ഇറ്റാലിയൻ മാർബിളിന്റെ വില യും അതിന്റെ വെത്യസ്ഥ വെറൈറ്റി മെറ്റീരിയലും പഠിക്കൽ ആയിരുന്നു. അതിനുശേഷം ഒരു പ്രത്യേക ഇനം വാങ്ങാൻ തീരുമാനിച്ചു. പിന്നീട് ബാംഗ്ലൂരിൽ ജിഗ്‌നിയിലും ബന്നാർഘട്ട റോഡിലും ഉള്ള ഷോപ്പുകളിൽ പോയി ഈ പറഞ്ഞ മാർബിൾ മാത്രം പോയി കാണുകയും അങ്ങിനെ സെലക്ട്‌ ചെയ്യുകയും ചെയ്തു.

ബാംഗ്ലൂരിൽ പോയത് കൂടുതൽ സെലെക്ഷൻ കിട്ടാനാണ്. നാട്ടിൽ ഇറ്റാലിയൻ മാർബിൾ സെലെക്ഷൻ വളരെ കുറവാണു നാട്ടിലെ വിലയിൽ നിന്നു ഏകദേശം 75 മുതൽ 100 രൂപ വരെ കുറവ് ഉണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പക്ഷെ bargain ചെയ്യണമെങ്കിൽ നമുക്ക് നാട്ടിലെ വിലയെ പറ്റി നല്ല ധാരണ ഉണ്ടാകണം. അല്ലെങ്കിൽ ഏതു ഷോപ്പിൽ ചെന്നാലും നമുക്ക് പണി കിട്ടും. നമ്മൾ പോകുമ്പോൾ സ്വന്തം വാഹനത്തിൽ പോകുന്നതാണ് നല്ലത്. 2 ഓ മൂന്നോ ദിവസം നിൽക്കാൻ പ്ലാൻ ചെയ്യണം. സ്വന്തം വാഹനം ഇല്ലെങ്കിൽ നമുക്ക് കൂടുതൽ ഷോപ്പുകളിൽ പോകാൻ പറ്റില്ല.

നിങ്ങൾ ജിഗ്‌നിയിൽ ചെന്നാൽ മാർബിൾ ട്രാൻസ്‌പോർട് ചെയ്യാനുണ്ടോ എന്ന് അന്വഷിച്ചു ഒരുപാട് ആളുകൾ ചുറ്റും കൂടും. അവരെല്ലാം ഏജന്റുമാരാണ്. അവരും ഷോപ്പ് ഉടമകളും തമ്മിൽ നല്ല understanding ഉണ്ട്. Sq ഫീറ്റിന് 10 രൂപയെങ്കിലും അവർക്ക് കിട്ടും. അവരുടെ അടുത്ത് വാഹനം ഉണ്ടാകും. അവരുടെ കൂടെ പോയാൽ അവരുടെ ഇഷ്ടമുള്ളിടത്തു ആണ് അവർ കൊണ്ടുപോകുക. അതാണ് നമുക്ക് വണ്ടി വേണമെന്ന് പറഞ്ഞത്. അവരുടെ സേവനം മുഴുവനായി ഒഴിവാക്കണമെന്നു ഞാൻ പറയില്ല. പക്ഷെ അവരുടെ കൂടെപോയാലും നമുക്ക് മാർബിളിന്റെ റേറ്റ് അറിയുമെങ്കിൽ വല്യ പ്രശ്നം ഇല്ലാതെ രക്ഷപ്പെടാം.

ഇറ്റാലിയൻ മാർബിൾ കൂടാതെ പല രാജ്യങ്ങളിൽ നിന്നും ഉള്ള മാർബിൾ ഉണ്ട്. അതിനൊക്കെ വിലയും കുറവാണു. അതും ശ്രദ്ധിക്കണം. ഇറ്റാലിയൻ മാർബിളിന് പൊതുവെ ഫില്ലിംഗ് കൂടുതൽ ആണ്. അതിന്റെ കനം 18mm.എങ്കിലും ഉണ്ടോ എന്ന് ഉറപ്പിക്കണം. സെലക്ട്‌ ചെയ്താൽ അഡ്വാൻസ് ഒന്നും കൊടുക്കരുത്. അളന്നതിനു ശേഷം മാത്രം പൈസ കൊടുക്കുക. അളക്കുമ്പോൾ നമ്മൾ ഓരോ പീസിന്റെയും അളവ് കൃത്യമായി പെന്നും പേപ്പറും എടുത്ത് അളക്കണം. 2 cm വരെ നീളത്തിലും വീതിയിലും പൊതുവേ കുറവ് തരും. കൂടാതെ വക്കുകളിൽ പൊട്ടലുണ്ടെങ്കിൽ അതും കുറച്ചു തരും.

നമ്മൾ ആദ്യം പൈസ എന്തെങ്കിലും കൊടുത്താൽ ഈ കുറവുകളൊന്നും അവർ കുറയ്ക്കില്ല. അതു കൊണ്ട് പൈസ അളവ് കഴിഞ്ഞതിനു ശേഷം മാത്രം നൽകുക.ഇറ്റാലിയൻ മാർബിൾ എടുക്കുമ്പോൾ നമ്മുടെ മാർബിൾ പണിക്കാരനെ കൂടെ കൂട്ടണം. ക്വാളിറ്റി ചെക്കുചെയ്യാൻ. ഇപ്രകാരം മാർബിൾ എടുത്ത് കഴിഞ്ഞാൽ അതു ട്രാൻസ്‌പോർട് ചെയ്യണം. അതിനു ഇഷ്ടം പോലെ ലോറി ക്കാർ ഉണ്ട്. അവർക്ക് ടണ്ണിന് 1600 രൂപയാണ് റേറ്റ്. അവർ മറ്റു ഗ്രാനൈറ്റിന്റെയും കൂടെ യാണ് കൊണ്ടുവരുന്നത്. അതു പല സ്ഥലത്തും ഇറക്കേണ്ടത് കൊണ്ട് മറ്റും ഒരു റിസ്ക് ഉണ്ടെന്നു കരുതി ഞാൻ ഒരു seperate വണ്ടി വിളിക്കുക യാണ് ചെയ്തത്. കൂടാതെ ടണ്ണിന് കൊണ്ടുവരുന്ന ലോറികൾ 12 ചക്രം ഉള്ള വലിയ വണ്ടികൾ ആണ്. അതു നമ്മുടെ റോഡിലേക്കും സൈറ്റിലേക്കും കയറുമോ എന്ന് നോക്കണം. അല്ലെങ്കിൽ കൊണ്ട് വന്നതിനു ശേഷം മാറ്റി ചെറിയ ലോറിയിൽ കയറ്റേണ്ടി വരും