ഇന്നും ഇന്ത്യയില്‍ ഒരു രൂപയക്ക് വാങ്ങാന്‍ കഴിയുന്ന ചില സാധനങ്ങള്‍ ഉണ്ട്.

705

new

ഒരു കാലത്ത് നമ്മുടെ രാജ്യത്ത് ഒരു രൂപയുണ്ടെങ്കില്‍ 1 കിലോ ചിക്കന്‍ വാങ്ങിക്കാമായിരുന്നു. പക്ഷെ കാലം മാറിയപ്പോള്‍ ഭിക്ഷക്കാര്‍ക്ക് പോലും വേണ്ടാത്ത ഒന്നായി നമ്മുടെ ഒരു രൂപ മാറി..ഒരു രൂപ കൊണ്ട് എന്ത് വാങ്ങിക്കാന്‍ ? എന്ത് ചെയ്യാന്‍? എന്ന അവസ്ഥയിലായി നമ്മള്‍…

പക്ഷെ ഇന്നും നമ്മുടെ രാജ്യത്ത് ഒരു രൂപ കൊടുത്താല്‍ കിട്ടുന്ന ചില സാധനങ്ങള്‍ ഉണ്ട്..

മാംഗോ ബൈറ്റ്, ഡയറി മില്‍ക്ക് എക്ലയെഴ്സ് തുടങ്ങി ഒരു രൂപയ്ക്ക് കിട്ടുന്ന നിരവധി മിട്ടായികള്‍…

ഇപ്പോഴും പോസ്റ്റ്‌ കാര്‍ഡിന്‍റെ വില “ഒരു രൂപ” തന്നെ..അതെ, ഒരു രൂപയുണ്ടെങ്കില്‍ നമുക്ക് ഒരു കത്ത് അയക്കാം…

ഒരു വീട് കത്തിക്കാനും ഒരു രൂപ മതി, മനസിലായില്ല അല്ലെ.??? ഒരു തീപ്പട്ടിയുടെ വിലയും അതുതന്നെ.

വായിലിട്ടു ചവച്ചു നടക്കുന്ന പാസ് പാസ് തുടങ്ങി പാര്‍ട്ടികളില്‍ വെള്ളം കൊടുക്കുന്ന ഡിസ്പോസബിള്‍ ഗ്ലാസിന്റെ വരെ വില 1 രൂപ.

ഷാമ്പൂ, മാനത്ത് വട്ടം ചുറ്റുന്ന പട്ടം തുടങ്ങിയ നൊസ്റ്റാള്‍ജിയകള്‍ക്കും വില ഒരു രൂപ…അതുപോലെ ന്യൂ ജനറേഷന്‍ പിള്ളേരുടെ സ്വകാര്യ അഹങ്കാരം “എസ്.എം.എസ്” സേവനത്തിനും വില 1 രൂപ തന്നെ..!!!

മെഴുകുതിരിയും, റബ്ബറും, എന്തിനു പനിക്കുള്ള മരുന്ന് വരെ 1 രൂപ കൊടുത്താല്‍ നമ്മുടെ കൈയ്യില്‍ കിട്ടും.

പിന്നെ നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ് നാട്ടില്‍ മാത്രം ഒരു രൂപയ്ക്ക് കിട്ടുന്ന ഒരു സാധനമുണ്ട്. “അമ്മ ഇഡ്ഡലി”.!

കഴിഞ്ഞിട്ടില്ല..ഇന്ത്യയില്‍ എവിടെ ചെന്ന് മൂത്രമൊഴിക്കണമെങ്കിലും ചിലവ് ഒരു രൂപ മാത്രം. അതെ പൊതുശൌച്ചാലയങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് 1 രൂപ നിരക്കില്‍ തന്നെയാണ്.!!!