സ്വന്തം നാടുംവീടും വിട്ട് താമസ്സിക്കേണ്ടിവരുമ്പോള്‍ നാം മനസ്സിലാക്കുന്ന 15 കാര്യങ്ങള്‍ .

0
824

Sunset_Alone_by_ibadurrahman1

നമ്മളില്‍ പലരും സ്വന്തം വീടും നാടും വിട്ട് വിദ്യാഭ്യാസത്തിനോ ജോലിക്കോ ഒക്കെ വേണ്ടി വിദൂര സ്ഥലങ്ങളില്‍ താമസ്സിക്കേണ്ടി വരുമ്പോള്‍ മനസ്സിലാക്കുന്ന കുറെയേറെ കാര്യങ്ങളുണ്ട്. പ്രത്യേകിച്ചും പ്രവാസ ജീവിതം നയിക്കുന്നവര്‍. ഇപ്രകാരമുള്ള 15 കാര്യങ്ങള്‍..

1. ജന്മനാട് നമ്മുടെ ഹൃദയത്തിനോട് ഇത്ര അടുത്താണെന്ന് ആദ്യമായി നാം മനസ്സിലാക്കും .

2. കാശിനു കൂടുതല്‍ വിലയുള്ളതായി തോന്നാം , മാത്രമല്ല ഉള്ളതിനെ ബഹുമാനിക്കാനും പഠിച്ചു തുടങ്ങും .

3. എല്ലാ കാര്യങ്ങളും മാനേജ് ചെയ്യാനുള്ള കഴിവ് ആര്‍ജിച്ചതായി തോന്നും .

4. നിങ്ങളുടെ സ്വന്തം കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള കഴിവ് പഠിച്ചു എന്ന് തോന്നും

5. പാചകം, വീട് വൃത്തിയാക്കല്‍ ഇത്യാദി കാര്യങ്ങളില്‍ സ്വാതന്ത്ര്യം . അതായത് അവനവന്‍ തന്നെ ചെയ്യണമെന്ന് !!!.

6. യാത്രകള്‍ ചെയ്യാനിഷ്ടപ്പെടാത്തവര്‍ പോലും യാത്രകളെ ഇഷ്ട്ടപ്പെട്ടു തുടങ്ങും .

7 .ഉത്തരവാദിത്തബോധം കൂടും .

8. അടിച്ചുപൊളിക്കാനുള്ള സ്വാതന്ത്ര്യം കിട്ടുമെങ്കിലും അതിലും പരിധികള്‍ നിശ്ചയിക്കാന്‍ സാധിക്കും..

9. നിങ്ങളുടെ കാഴ്ചപ്പാടുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ആള്‍ക്കാരെ പരിചയപ്പെടാനും അതുവഴി സ്വയം ഉയരുവാനും സാധിക്കും .

10. ലോകം എന്താണെന്നും വിവിധ ‘മുഖ’ങ്ങളുള്ള ആള്‍ക്കാരെ തിരിച്ചറിയുവാനും കഴിയും .

11. സൗഹൃദത്തിന്റെ ആവശ്യകത എന്താണെന്നു തിരിച്ചറിയും . സുഹൃത്തുക്കള്‍ എത്രമാത്രം നമ്മോട് അടുത്ത് നില്‍ക്കുന്നു വെന്നും ഉള്ള ഒരു തിരിച്ചറിയല്‍ ഉണ്ടാകും .

12. ബന്ധങ്ങളുടെ വില എന്താണെന്നു മനസിലാകും . എത്രമാത്രം കുടുംബംഗങ്ങളെ ഇഷ്ടപ്പെടുന്നു എന്ന് മനസിലാകും..

13. അമ്മയോടുള്ള സ്‌നേഹം അത് തീര്‍ച്ചയായും നൊമ്പരമാകും . അമ്മയുടെ മടിയില്‍ തലവെച്ച് കിടക്കാന്‍ പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കും . അതിനു തുല്യം വെക്കാന്‍ മറ്റൊന്നില്ലാ എന്നുള്ള തോന്നല്‍ നിങ്ങളെ അലട്ടും . മാത്രമല്ല അച്ഛന്റെ വാക്കുകളുടെ വിലയും

14. സമ്പാദിക്കാനും സ്വന്തം കാലില്‍ നില്‍ക്കാനും അതോര്‍ത്ത് അഭിമാനം കൊള്ളാനും സാധിക്കും. മാതാപിതാക്കള്‍ക്കുള്ള സമ്മാനമായി, അവര്‍ക്കും അഭിമാനമായി മാറാന്‍ കഴിഞ്ഞു എന്ന് തോന്നും.

15. അവസാനമായി താന്‍ വളര്‍ന്നുവെന്നും പക്വത കൈ വന്നു എന്നുമുള്ള ഒരു തോന്നല്‍ കൈവരിക്കാന്‍ സാധിക്കും .