നിങ്ങളുടെ ഇമെയില്‍ അക്കൗണ്ടിലെ ഏതെങ്കിലും അറ്റാച്ച്മെന്റ് അറിയാതെ നിങ്ങള്‍ തുറന്ന ശേഷം കമ്പ്യൂട്ടര്‍ ഇഴയാന്‍ തുടങ്ങുകയോ, മറ്റ് വിചിത്രമായ കാര്യങ്ങള്‍ സംഭവിക്കുകയോ ചെയ്താല്‍ പിന്നെ സംശയിക്കേണ്ട…നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹക്ക് ചെയ്യപ്പെട്ടിരിക്കുന്നു.
കമ്പ്യൂട്ടറില്‍ വൈറസോ, മറ്റ് മാല്‍വയറുകളുടെ ആക്രമണമോ നടന്നാല്‍ എന്താണ് ചെയ്യേണ്ടത് എന്ന് നിങ്ങള്‍ക്ക് അറിയാമോ?
1. ആദ്യം നിങ്ങളുടെ പിസി-യുടെ നെറ്റ്വര്‍ക്ക് കേബിള്‍ അടര്‍ത്തി മാറ്റുകയും, വൈ-ഫൈ കണക്ഷന് ഓഫ് ചെയ്യുകയും ചെയ്ത് കമ്പ്യൂട്ടറിനെ ഒറ്റപ്പെടുത്തുക.
2. നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഹാര്ഡ്വയര് അടര്‍ത്തി മാറ്റി മറ്റൊരു പിസി-യുമായി നോണ്‍-ബൂട്ടബള് ഡ്രൈവ് ആയി ബന്ധിപ്പിക്കുക.
3. മറ്റേ പിസി-യിലെ ആന്റി-വൈറസ്, ആന്റി-സ്പൈവയര്‍ തുടങ്ങിയവ നിങ്ങളുടെ ഹാര്‍ഡ്ഡ്രൈവിലെ വൈറസുകള്‍ നീക്കം ചെയ്യാന്‍ റണ്‍ ചെയ്യുക.
4. നിങ്ങളുടെ ആക്രമിക്കപ്പെട്ട ഹാര്‍ഡ്ഡ്രൈവിലെ സ്വകാര്യ ഡാറ്റകള്‍ മറ്റൊരു ഡിവിഡി-യിലേക്കോ, ഹാര്ഡ്ഡ്രൈവിലേക്കോ ബാക്ക്ആപ്പ് എടുക്കുക.
5. നിങ്ങളുടെ ഹാര്‍ഡ്ഡ്രൈവ് പൂര്‍ണ്ണമായി വൃത്തിയാക്കാന്‍, അതിനെ ഫോര്‍മാറ്റ് ചെയ്യുക
6. നിങ്ങള്‍ കമ്പ്യൂട്ടര്‍ വാങ്ങിക്കുമ്പോള്‍ ലഭിച്ച ഒഎസ് വീണ്ടും ലോഡ് ചെയ്ത് എല്ലാ അപ്ഡേറ്റുകളും ഇന്‍സ്റ്റാള്‍ ചെയ്യുക.
7. മറ്റ് പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്‍പായി ആന്റി-വൈറസ്, ആന്റി-സ്പൈവയര്‍ തുടങ്ങിയ സുരക്ഷാ സോഫ്റ്റ്വയറുകള് വീണ്ടു ഇന്‍സ്റ്റാള്‍ ചെയ്യുക.നിങ്ങള്‍ ഡാറ്റാ ബാക്ക്അപ്പ് എടുത്ത ഡിസ്കുകള്‍ വീണ്ടും കമ്പ്യൂട്ടറിലേക്ക് കോപി ചെയ്യുന്നതിന് മുന്‍പായി സ്കാന്‍ ചെയ്യുക.
8. ഭാവിയില്‍ വീണ്ടും വൈറസ് ആക്രമണമുണ്ടായാല്‍, നിങ്ങളുടെ സിസ്റ്റം റീലോഡ് ചെയ്യുന്ന സമയം ലാഭിക്കുന്നതിനായി കമ്പ്യൂട്ടറിലെ ഡാറ്റകളുടെ പൂര്‍ണ്ണമായ ബാക്ക്അപ്പ് എടുത്ത് വയ്ക്കാന്‍ ശ്രദ്ധിക്കുക.