നിങ്ങളുടെ ഉറക്കത്തെ കുറിച്ച് നിങ്ങള്‍ അറിയാതെ പോയ ചില കാര്യങ്ങള്‍.!

499

desktop-1422568075

മനുഷ്യര്‍ എല്ലാവരും ഭക്ഷണം പോലെ തന്നെ സ്നേഹിക്കുന്ന മറ്റൊരു കാര്യമാണ് ഉറക്കം. ഒരു ദിവസം മുഴുവന്‍ ഒന്നും കഴിച്ചില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ ഒരു ദിവസത്തെ ഉറക്കം നഷ്ടപ്പെട്ടാല്‍ പിന്നെ നമ്മുടെ ശരീരം ഒന്ന് ശരിയായി വരണമെങ്കില്‍ നാല് ദിവസമെങ്കിലും എടുക്കും. ഉറക്കത്തിനു നമ്മുടെ ശരീരവുമായി അത്രയധികം ബന്ധമുണ്ട്…ഈ ഉറക്കത്തെപ്പറ്റി നിങ്ങള്‍ അറിയാതെ പോയ ചില കാര്യങ്ങള്‍ ഉണ്ട്..അവയെ കുറിച്ചാണ് ഇവിടെ പറയുന്നത്…

1. ഉറക്കം വലിച്ചു നീട്ടാന്‍ കഴിയുന്ന ഏക ജീവി മനുഷ്യനാണ്. വേറെ ഏത് ജീവിയായാലും ഉറക്കം വരുന്ന സമയത്ത് ഉറങ്ങി പോകും..!!!

2. ഉറങ്ങുന്ന സമയത്ത് ശ്വാസം നിലയ്ക്കും..പിന്നെ നമ്മുടെ വാ കൊണ്ടാകും ശ്വാസം വലിക്കുന്നത്. ഉറക്കവുമായി ബന്ധപ്പെട്ട ഏറ്റവും പൊതുവായ അസുഖം ഇതാണ്.

3. നിങ്ങള്‍ ആവശ്യത്തിനു ഉറങ്ങുന്നില്ലാ എങ്കില്‍ നിങ്ങളുടെ വിശപ്പ്‌ കൂടും. ഒരുപാട് ആഹാരം കഴിക്കാന്‍ ഉള്ള പ്രവണത ഉറക്കമില്ലായ്മയില്‍ നിന്നുമാണ് തുടങ്ങുന്നത്.

4. 16 മണിക്കൂറില്‍ കൂടുതല്‍ നിങ്ങള്‍ ഉറക്കമില്ലാതെ പ്രവര്‍ത്തിച്ചാല്‍ അത് നിങ്ങളുടെ തലച്ചോറിനെ ബാധിക്കാം.

5. നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് സ്വപ്നങ്ങളില്‍ നിങ്ങള്‍ കാണുന്നത്.

6. ഒരേ സ്വപ്നം ഒരുപാട് തവണ കാണാന്‍ നിങ്ങള്‍ക്ക് സാധിക്കും.

7. നിങ്ങളുടെ ഭാവി ചിലപ്പോള്‍ നിങ്ങളുടെ സ്വപ്നങ്ങളില്‍ തെളിഞ്ഞു വരാം.

8. നിങ്ങളുടെ ശരീരം ഏറ്റവും കൂടുതല്‍ തളരുന്ന സമയം രാവിലെ 2 മണിയും പിന്നെ ഉച്ചയ്ക്ക് 2 മണിയുമാണ്. ഈ സമയത്തെ ഉറക്കമാണ് നിങ്ങള്‍ക്ക് ഏറ്റവും അത്യാവശ്യം.

9. മൃഗങ്ങള്‍ക്കും പിന്നെ കണ്ണ് കാണാന്‍ സാധിക്കാത്ത മനുഷ്യര്‍ക്കുപോലും സ്വപ്നം കാണാന്‍ സാധിക്കും.