അല്ലോയ്‌ വീല്‍ വാങ്ങും മുന്‍പ്‌ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

387

yoyo

നിങ്ങള്‍ ഒരു സെറ്റ് അല്ലോയ് വീല്‍ വാങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടിയാണ്. ഏതു വാഹനത്തിനായാലും ഒരു മോഡിഫിക്കേഷന്‍ നടത്തുമ്പോള്‍ അതിന്റെതായ ഗുണവും ദോഷവും കാണും എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക. എന്തായാലും കാര്യത്തിലേക്ക് കടക്കാം.

ഒട്ടുമിക്ക ചെറു കാറുകളും ഇറങ്ങുന്നത് സ്റ്റീല്‍ വീലുകളുമായാണ്. കാറിന്റെ വില പിടിച്ചു നിര്‍ത്താന്‍ കമ്പനികള്‍ക്ക് വേറെ മാര്‍ഗമില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്യുന്നതെങ്കിലും ഒപ്ഷനലായോ മറ്റോ ഈ മോഡലുകള്‍ക്ക് അല്ലോയ് വീല്‍ ലഭിക്കും എന്നത് എല്ലാ കമ്പനികളും തന്നെ നല്‍കുന്ന ഒരു സൗകര്യമാണ്.

സ്റ്റീല്‍ വീലിനെ അപേക്ഷിച്ചു ധാരാളം വിത്യസ്ഥ ഡിസൈനിലും കളറിലും അല്ലോയ് വീല്‍ ലഭിക്കും എന്നത് അല്ലോയ് വീലിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു. പക്ഷെ. ഇവിടം കൊണ്ടൊന്നും അല്ലോയ് വീലിന്റെ മേന്മകള്‍ തീരുന്നില്ല.

അല്ലോയ് വീലില്‍ ടയറിലെ ഹീറ്റ് റിഡക്ഷന്‍ വളരെ പെട്ടെന്ന് നടക്കും. ധാരാളം വേക്കന്റ് സ്‌പേസ് ഉള്ളതിനാല്‍ സ്‌പോക്‌സിനിടയിലൂടെ നല്ല എയര്‍ ഫ്‌ലോ ലഭിക്കും. ഇത് നല്ല ബ്രേക്കിങ്ങിനും ടയര്‍ ലൈഫ് കൂട്ടുന്നതിനും സഹായിക്കുന്നു. സ്റ്റീല്‍ വീലിനെക്കാള്‍ ഭാരക്കുറവുള്ളതിനാല്‍ അല്ലോയ് വീല്‍ സസ്പന്‍ഷന്റെ ലൈഫും വര്‍ദ്ധിപ്പിക്കുന്നു. വീലിലേക്ക് ലഭിക്കുന്ന ഭാരത്തിനേക്കാള്‍ അണ്‍സ്പ്രനഗ് വെയിറ്റ് കുറക്കാന്‍ അല്ലോയ് വീലിനു കഴിയും. ഇതുവഴി റോഡ് ഗ്രിപ്പും വര്‍ധിക്കുന്നു.

അല്ലോയ് വീല്‍ വാങ്ങിക്കുമ്പോള്‍ നിങ്ങളുടെ ഒറിജിനല്‍ ടയറുമായി എല്ലാതരത്തിലും മാച്ച് ചെയ്തു വാങ്ങിക്കുന്നതാണ് നല്ലത്. ഒരല്പം സൈസ് കൂടിയാലും കുഴപ്പമില്ല. കുറയാതിരുന്നാല്‍ മതി.സൈസ് കൂടിയ ടയര്‍ നല്ല ലുക്കും കൂടെ നല്ല ഹാന്‍ഡ്‌ലിങ്ങും ബ്രേക്കിങ്ങും നല്‍കുമെങ്കിലും ഇന്ധനക്ഷമത കുറയ്ക്കും.

അല്ലോയ്‌ ഉപയോഗിക്കുമ്പോള്‍

  • സ്ഥിരമായി കഴുകി സംരക്ഷിക്കുക. കാരണം അല്ലോയ്‌ ഫിറ്റ് ചെയ്യുന്നതോടെ  കാറിന്‍റെ ലുക്ക്‌ മുഴുവന്‍ വീലിലായിരിക്കും.
  • കൃത്യമായി ഫിറ്റ് ചെയ്തെന്നു ഉറപ്പിക്കുക.
  • നല്ല വിടവുള്ള വീല്‍ തിരഞ്ഞെടുക്കുക.
  • കൃത്യമായി അലൈന്‍മെന്‍റ് നടത്തുക. ബാലന്‍സിങ്ങും ശരിയാക്കുക.
  • തുരുമ്പിനെ പ്രതിരോധിക്കുക.
  • ഫിറ്റ് ചെയ്തു ആദ്യത്തെ 60 km ഓട്ടത്തിന് ശേഷം നാട്ടുകള്‍ ചെക്ക് ചെയ്യുക.
  • ഒരിക്കല്‍ പൊട്ടുകയോ വളയുകയോ ചെയ്ത വീല്‍ ഒരു കാരണവശാലും ശരിയാവില്ല. അവ ഉപയോഗിക്കുകയും ചെയ്യരുത്‌.