Career
ദുബായില്‍ ജോലിതേടി പോകുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍..
ഇപ്പോള്‍ കമ്പനികളും ഓണ്‍ലൈന്‍ ജോബ് മാര്ക്കറ്റിങ്ങിലോട്ടു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് കൊണ്ട് നമ്മളും ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് വിശദമായി പഠിക്കണം.
283 total views, 2 views today

ദുബായിയില്‍ ജോലിതെടുന്നവര്ക്കായി ഒരു നല്ല വാര്‍ത്ത. മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും വച്ച് ജീവിക്കാന്‍ ഏറ്റവും നല്ല നാടെന്ന പെരുമ കരസ്ഥമാക്കിയ ദുബായില്‍ ഇപ്പൊള്‍ ജോലി തേടി എത്തുന്നവരുടെ തിരക്ക് കൂടുകയാണ്. ദുബായിലെ 73% ജനങ്ങളുടെ ജിവിത നിലവാരവും ഉയര്‍ന്നു എന്നതാണ് ദുബായിക്ക് ഈ പെരുമ കിട്ടാന്‍ കാരണം. എന്തായാലും ദുബായില്‍ ജോലി തേടുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ പാലിക്കാന്‍ ശ്രമിക്കുക.
1. നിങ്ങളുടെ ശക്തിയും ദൌര്‍ബല്യങ്ങളും മനസിലാക്കുക.
നിങ്ങള്‍ക്ക് എന്താണ് കരസ്തമാക്കെണ്ടത് അതിനെ കുറിച്ച് വ്യക്തമായ രൂപം ഉണ്ടായിരിക്കണം. എന്ത് ജോലി ആണ് വേണ്ടത്? ആരോടൊപ്പം ജോലി ചെയ്യണം എന്നതിനൊക്കെ ഒരു അവബോധം മനസ്സില്‍ ഉണ്ടായിരിക്കണം.
ആ കമ്പനിയില്‍ നിങ്ങള്‍ക്ക് വളര്‍ച്ചയുണ്ടാകുമോ എന്നതൊക്കെ അറിഞ്ഞിരിക്കണം. നിങ്ങളുടെ അവസരങ്ങള്‍ മുതലാക്കുക. നിങ്ങളുടെ കമ്പനിയെയും അതിന്റ തലവന്മാരെ പറ്റിയും വിശധമായ പഠനം നടത്തുക.
2. ജോബ് മാര്‍ക്കറ്റിനെ പഠിക്കുക.
ഇപ്പോള്‍ കമ്പനികളും ഓണ്‍ലൈന്‍ ജോബ് മാര്ക്കറ്റിങ്ങിലോട്ടു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് കൊണ്ട് നമ്മളും ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് വിശദമായി പഠിക്കണം. നമ്മുടെ കഴിവിനും രുചിക്കും അനുസരിച്ചുള്ള ജോലി ഏത്,നമ്മള് പ്രതീക്ഷിക്കുന്ന ശമ്പളം എവടെ കിട്ടും,തുടങ്ങി എല്ലാ കാര്യവും നമ്മള് ഓണ്‍ലൈന്‍ മാര്‍ക്കടിംഗ് മുഖാന്തരം അറിഞ്ഞിരിക്കണം.
3. എല്ലാം ഓണ്‍ലൈന്‍ വഴി.
ഇപ്പൊ ജോലി സംബന്ധമായ എല്ലാ കാര്യങ്ങളും ഓണ്‍ലൈന്‍ വഴി ആണ് ചെയ്യുന്നത്. ആപ്ലികേഷന് അയക്കുന്നത് മുതല്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് തയാറാക്കുന്നത് വരെ ഓണ്‍ലൈന്‍ വഴി ആണ്. ഓണ്‍ലൈന്‍ സി.വി. നിങ്ങളുടെ ജോലി സാധ്യത കൂട്ടും.ഇടയ്ക്ക് ഇടയ്ക്ക് സി.വി അപ്പ് ഗ്രേഡ് ചെയ്യാനും എല്ലാ ജോബ് സൈറ്റുകളിലും നിങ്ങളുടെ സി.വി പ്രത്യക്ഷ പെടാനുമുള്ള ഏര്‍പ്പാടുകളും ചെയ്യണം.
4. കഠിന പരിശ്രമം.
ദുബായില്‍ എത്തുന്നതിനു ഒരുമാസം മുന്നേ എങ്കിലും ജോലിക്കായി ശ്രമം തുടങ്ങിയിരിക്കണം. നിരന്തരമായി ശ്രമിച്ചു കൊണ്ടേ ഇരിക്കണം,ഇടയ്ക്ക് ഇടയ്ക്കെ സി.വി അപ് ഗ്രേഡ് ചെയ്യുന്നത് ജോലി സാധ്യത കൂട്ടും. ദുബായില്‍ എത്തിയാല്‍ ഉടനെ നിങ്ങളുടെ കോണ്ടാക്റ്റ് നമ്പര്‍ നിങ്ങളുടെ സി.വിയില്‍ അപ്പ് ഡേറ്റ് ചെയ്യണം. കമ്പനികള്‍ നിങ്ങളുടെ പേര് എപ്പോഴും കാണാന്‍ നിരന്തരമായ ഈ അപ്പ് ഡേറ്റ് സഹായിക്കും.
5. ക്ഷമയോടെ കാത്തിരിക്കുക.
ആള്‍ക്കാരുടെ ആധിക്യം കൊണ്ട് ചിലപ്പോള്‍ നിങ്ങള്‍ക്ക് ആദ്യത്തെ പ്രാവശ്യം നിരശരാക്കേണ്ടി വന്നേക്കാം. തളരരുത് വീണ്ടും വീണ്ടും ശ്രമിക്കുക ക്ഷമയോടെ കാത്തിഇരിക്കുക നിങ്ങളുടെ ഭാഗ്യം നിങ്ങളെ കാത്തിരിപ്പുണ്ട്. ദുബായില്‍ ആണ് ഏറ്റവും താഴ്ന്ന തൊഴില്ലായ്മ ഉള്ളത് എന്ന വാര്‍ത്ത നിങ്ങള്‍ക്ക് ആശ്വാസം പകരും.
പിന്നെ അവസാനമായി എപ്പോഴും അവസരങ്ങള്‍ക്കായി കാത്തു നില്‍ക്കരുത് ചിലതിനെ ഓടിച്ചിട്ടു പിടിക്കേണ്ടി വരും. ദുബായില്‍ കുറച്ചു നേരത്തെ ചെന്ന് അവിടത്തെ സാഹചര്യവുമായി ഇണങ്ങുന്നത് ജോലി തേടാനും, ജോലി ചെയ്യാനുമുള്ള നിങ്ങളുടെ ആത്മവിശ്വാസത്തെ കൂട്ടുന്നു.
284 total views, 3 views today