ഒരു പൌരബോധത്തിന്റെ ഓര്‍മയ്ക്ക്
ഉച്ചയ്ക്ക് ഊണ് കഴിക്കാനായി ഓഫീസില്‍ നിന്നും പുറത്തിറങ്ങിയതായിരുന്നു ഇടുക്കിക്കാരന്. ഹൈകോര്‍ട്ട് ജങ്ങ്ഷനില്‍ റോഡ് ക്രോസ് ചെയ്തു കഴിഞ്ഞപ്പോളാണ് അത് കണ്ടത്. അപ്പുറത്ത് ഫുട്പാത്തില്‍ നിന്ന ഒരു പാവം വല്യപ്പന് തല കറങ്ങി ഒറ്റ വീഴ്ച്ച
85 total views

ഉച്ചയ്ക്ക് ഊണ് കഴിക്കാനായി ഓഫീസില്‍ നിന്നും പുറത്തിറങ്ങിയതായിരുന്നു ഇടുക്കിക്കാരന്. ഹൈകോര്‍ട്ട് ജങ്ങ്ഷനില്‍ റോഡ് ക്രോസ് ചെയ്തു കഴിഞ്ഞപ്പോളാണ് അത് കണ്ടത്. അപ്പുറത്ത് ഫുട്പാത്തില്‍ നിന്ന ഒരു പാവം വല്യപ്പന് തല കറങ്ങി ഒറ്റ വീഴ്ച്ച
‘ഡും’
വീണു കിടന്ന അദ്ദേഹത്തെ മകന് എന്ന് തോന്നിക്കുന്ന ഒരാള്‍ എടുത്തുയര്‍ത്താന്‍ നോക്കുന്നുണ്ട്, പക്ഷെ നടക്കുന്നില്ല.
വഴിയെ പോകുന്നവരെല്ലാം അത് നോക്കിയ ശേഷം നടന്നു പോകുന്നു
പൌരബോധമില്ലാത്ത മലയാളീസ്
ഇവരുടെ ഒക്കെ അച്ഛനാണ് ഇങ്ങനെ കിടക്കുന്നതെങ്കിലോ…
പണ്ടേ പൌരബോധം അല്പം കൂടുതലായ ഇടുക്കിക്കാരന് അവരുടെ അടുത്തേക്ക് ചെന്നു മകനോട് ചോദിച്ചു
‘എന്ത് പറ്റി ചേട്ടാ…?’
‘തല കറങ്ങി വീണു’
‘എവിടാ വീട്…?’
‘വൈപ്പിന്‍’
അത്രയും ചോദിച്ചതിനാല്‍ ആവണം, അയാള്‍ എന്നോട് ചോദിച്ചു
‘ഒരു ഓട്ടോ വിളിച്ചു തരുമോ?’
‘അതിനെന്താ’
ഓട്ടോ സ്റ്റാന്‍ഡില്‍ ഭീമന് രഘു പോലെ ഒരു ഡ്രൈവര്‍.
‘ചേട്ടാ ഒന്ന് വൈപ്പിന്‍ വരെ പോകണം’
അയാള്‍ എന്നെ അടിമുടി ഒന്ന് നോക്കി
‘എനിക്കല്ല, അവിടെ ഒരാള്‍ തല കറങ്ങി വീണു. കൂടെ ഒരാളൂടെ ഉണ്ട്.’
അത് കേട്ടപ്പോഴേ അയാള്‍ക്ക് ഒരു മടി. എന്റെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ എന്റെ കൂടെ വന്നു.
തിരിച്ചെത്തി ഞാനും മറ്റെയാളും കൂടി അയാളെ എടുത്തുയര്‍ത്താന്‍ നോക്കി
കണ്ണടച്ചു കിടന്നിരുന്ന അയാള്‍ കണ്ണുകള്‍ പാതി തുറന്നു
‘ ഏതു പൂ*** മോനാടാ എന്നെ പോക്കുന്നെ…?’
അയാളുടെ ശബ്ദം ഹൈക്കോടതിയെ വരെ പ്രകമ്പനം കൊള്ളിച്ചു
‘നീയൊക്കെ എന്നെ ഒരു മൈ*** ഉം കാണിക്കില്ല’
ഈശ്വരോ….!!!
പാമ്പിനെയാണോ എടുത്തു തലയില്‍ വച്ചത്….!!
അപ്പന് തനി സ്വഭാവം ഇറക്കിയപ്പോള്‍ മകന് വളിച്ച ഒരു ഇളി പാസാക്കി
അപ്പോഴേയ്ക്കും കാര്യങ്ങള്‍ കൈ വിട്ടു പോയിരുന്നു. തല ഉയര്‍ത്തി നോക്കിയ ഞാന്‍ കണ്ടത് എനിക്ക് ചുറ്റും ജനസാഗരം…!!
ഇത്രയും നേരം ഇല്ലാതിരുന്ന ഈ തെണ്ടികള് ഒക്കെ എവിടുന്നു വന്നു. അല്ലേലും അയാളുടെ ഒച്ച അത്രയ്ക്കും ആയിരുന്നല്ലോ.
ആള് ചത്തു കിടന്നാലും ആരും തിരിഞ്ഞു നോക്കില്ല. ആരെങ്കിലും ഇടപെട്ടു എന്ന് മനസ്സിയാലാല് പിന്നെ കാഴ്ച കാണാന്‍ വട്ടം കൂടി നില്ക്കും. എന്തൊരു ജനത…
മകന് അച്ഛനെ ഓട്ടോയില്‍ കയറ്റാന്‍ പഠിച്ച പണി പതിനെട്ടും നോക്കി. നടന്നില്ല
അയാളുടെ തെറിയും ബഹളവും കണ്ടു ആളുകള്‍ രസിക്കുകയാണ്. കഷ്ടകാലത്തിന് ഞാനതില്‍ പെട്ടും പോയി.
ഇത്രയും ആയപ്പോള്‍ ഓട്ടോക്കാരന് ഇറങ്ങി എന്നോട് ചൂടായി
‘താന്‍ വിളിച്ചിട്ടല്ലേ ഞാന്‍ വന്നത്. ഇങ്ങനെ ഉള്ള പുലിവാലുകളെ ഒക്കെ കയറ്റാനാണോ താന്‍ എന്നെ വിളിച്ചത്?’
ഞാന്‍ ഒന്നും മിണ്ടിയില്ല
‘എനിക്ക് വേറെ രണ്ടു നല്ല ഓട്ടം വന്നതാ…നീ കാരണം എല്ലാം പോയി. എന്റെ ടൈം കളഞ്ഞത്നു പത്തു രൂപ എടുക്കടാ’
ഓട്ടോക്കാരന് അലറി
വേഗം പത്തു രൂപ എടുത്ത് കൊടുത്തിട്ട് അവിടുന്ന് മുങ്ങി. പോണ വഴിയില്‍ ഒരു ഓഞ്ഞ വക്കീല്‍ ചോദിക്കുവാ
‘ആരാ അത് അച്ഛനാണോ…?
‘ഫ്ഫ പന്ന നാറീ… എന്റെ അപ്പന് ഇങ്ങനെ ഒന്നും അല്ലടാ…’ എന്ന് പറയണമെന്ന് തോന്നി. ഒന്നും മിണ്ടിയില്ല
അതിലെ പോയ പെണ്പിള്ളേരൊക്കെ നോക്കി ചിരിക്കുന്നു
അല്ലേലും ഇന്നത്തെ കാലത്ത് ഒരു ഉപകാരം ചെയ്യാമെന്ന് വച്ചാല്‍ ഇങ്ങനെയാ
86 total views, 1 views today
