നിരവധി ആളുകളിലേക്ക് നിമിഷ നേരം കൊണ്ട് തന്നെ എത്തും എന്നത് കൊണ്ട് തന്നെ നമ്മള് പോസ്റ്റ് ചെയ്യുന്ന ഓരോ ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റുകളും നമ്മെക്കുറിച്ചും ലോകത്തെക്കുറിച്ചുള്ള നമ്മുടെ മനോഭാവത്തെ കുറിച്ചും മറ്റുള്ളവര്‍ക്ക് അറിവ് നല്കാന് സഹായമാകും എന്നത് സത്യമാണ്. അത് കൊണ്ട് നമ്മള് ഓരോ സ്റ്റാറ്റസ് അപ്ഡേറ്റുകള് പോസ്റ്റ് ചെയ്യുമ്പോഴും ചില കാര്യങ്ങള്‍ ആലോചിക്കേണ്ടത് വളരെ നല്ലതാണ്.
1. പോപ്പുലര്‍ ആയി മാറുവാന്‍ വേണ്ടിയാണോ നിങ്ങളുടെ ഈ പോസ്റ്റിംഗ് ?
കൂടുതല്‍ ലൈക്കുകളും ഷെയറുകളും നേടി ഫേസ്ബുക്കില്‍ ഒരു സെലിബ്രിറ്റി ആയി മാറി ഒരു പോപ്പുലര്‍ താരമായി മാറുകയാണോ നിങ്ങളുടെ പോസ്റ്റിംഗിന്റെ ഉദ്ദേശം ? അങ്ങിനെയെങ്കില്‍ നിങ്ങളുടെ അപ്ഡേറ്റ് ആരും മൈന്‍ഡ് ചെയ്യാതെ ഒരു ഷെയറും ലൈക്കും നേടാതെ ഫേസ്ബുക്കിലെ ചവറ്റുകുട്ടയില്‍ വീണു പോയാലോ ? അത് നിങ്ങളെ എന്നന്നേക്കുമായി സങ്കടാവസ്ഥയില് എത്തിക്കില്ലേ ? അത് കൊണ്ട് നിങ്ങളൊരു കാര്യം മനസ്സിലാക്കേണ്ടത്, നിങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് നിങ്ങള്‍ക്ക് വേണ്ടിയാണ് എന്നതാണ്. അതിനു ചിലപ്പോള്‍ ലൈക്ക് കിട്ടിയെന്നും ഇല്ലെന്നും വരാം. ചിലപ്പോള്‍ ഒട്ടേറെ കമന്റുകള്‍ കിട്ടിയെന്നും ചിലപ്പോള്‍ ഇല്ലെന്നും വന്നേക്കാം. എന്ത് തന്നെ ആയാലും നിങ്ങളുടെ പോസ്റ്റിംഗ് തുടരുക.
2. നിങ്ങളുടെ സ്റ്റാറ്റസ് അപ്ഡേറ്റുകള് നിങ്ങളുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നെറ്റി ചുളിപ്പിക്കുന്നതാണോ ?
ഈ ഡിജിറ്റല്‍ ലോകത്തിനപ്പുറമുള്ള ലോകത്തുള്ള ആളുകള്‍ നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈലിനെ നിങ്ങളുടെ തന്നെ ഒരു കണ്ണാടിയായാണ് കാണുക. അത് കൊണ്ട് തന്നെ നിങ്ങള്‍ ഫേസ്ബുക്കില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യുമ്പോള്‍ അത് നിങ്ങളുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നെറ്റി ചുളിപ്പിക്കുന്നതാണെങ്കില് അത് നിങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട തന്നെ. അത് കൊണ്ട് തന്നെ എന്തെങ്കിലും പോസ്റ്റ് ചെയ്യുമ്പോള്‍ നിങ്ങളുടെ അടുത്ത ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കുറിച്ച് ഒരു നിമിഷം ചിന്തിക്കുക. എന്നിട്ട് മാത്രം പോസ്റ്റ് ചെയ്യുക.
3. നിങ്ങളുടെ സ്റ്റാറ്റസ് ക്ഷണികമായ ഒരു മാനസികാവസ്ഥയെയാണോ കാണിക്കുന്നത് ?
ജീവിതത്തില്‍ നമ്മള് ഒട്ടേറെ മാനസികമായ അവസ്ഥയിലൂടെ കടന്നുപോകാറുണ്ട്. ചിലത് നിമിഷങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന അവസ്ഥ ആയിരിക്കും. ചിലത് മണിക്കൂറുകള്‍, ചിലതാണെങ്കില്‍ ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്നത് ആയിരിക്കും. അതെല്ലാം നമ്മുടെ മനസിലൂടെ കടന്നു പോകുന്നത് ആണെങ്കിലും അവയില്‍ ചിലത് മാത്രമേ നമ്മുടെ ബന്ധുക്കളും സുഹൃത്തുക്കളും കാണുകയുല്ലോ. അതാണ് മനുഷ്യന്റെ ലൈഫും. അല്ലെങ്കില്‍ അവയെല്ലാം മറ്റുള്ളവരെ കാണിക്കുകയാണെങ്കില്‍ നമുക്ക് നമ്മുടെ സ്വകാര്യങ്ങള്‍ സൂക്ഷിക്കുവാനുള്ള മനസ്സ് എന്തിനാണ് പിന്നെ. ഇത് പോലെ തന്നെയാണ് നമ്മള് ഫേസ്ബുക്കിനെയും കാണേണ്ടത്. നമ്മുടെ മനസ്സില്‍ വരുന്ന ക്ഷണികമായ മനസ്സിനെ പ്രകടിപ്പിക്കുവാനുള്ള സ്ഥലമല്ല ഫേസ്ബുക്ക്. അത്തരം സന്ദര്‍ഭങ്ങളില്‍ നമ്മള് പോസ്റ്റ് ചെയ്യുന്ന സ്റ്റാറ്റസ് അപ്ഡേറ്റുകള് നമുക്ക് ഭാവിയില്‍ ക്ഷീണമല്ലാതെ മറ്റൊന്നും നല്‍കില്ല. ക്ഷണികമായ അവസ്ഥയില്‍ നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന അപ്ഡേട്ടുകളെ നിങ്ങള്‍ക്ക് ഫേസ്ബുക്കില്‍ നിന്നും ഡിലീറ്റ് ചെയ്യാമെങ്കിലും അവയെ ജനങ്ങളുടെ അലെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കളുടെ അതുമല്ലെങ്കില്‍ നിങ്ങളുടെ ബന്ധുക്കളുടെ മനസ്സില്‍ നിന്നും ഡിലീറ്റ് ചെയ്യുവാന്‍ നിങ്ങള്‍ക്ക് സാധ്യമല്ല തന്നെ.
4. നിങ്ങള്‍ പൊതുസമൂഹത്തെ കാണിക്കുവാന്‍ ഭയക്കുന്ന കാര്യങ്ങള്‍ ആണോ നിങ്ങളുടെ പ്രൊഫൈലില്‍ ഷെയര്‍ ചെയ്യാന്‍ പോകുന്നത്
ചിലരെ കണ്ടിട്ടുണ്ടാകും, അവര്‍ സുഹൃത്തുക്കളോട് നല്ല രീതിയില്‍ ആയിരിക്കും പെരുമാറുക. അവരുടെ അടുത്ത സുഹൃത്തുക്കളില്‍ തന്നെ വിവിധ മതത്തില്‍ പെട്ടവര്‍ ഉണ്ടായിരിക്കും. എന്നാലവരുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ പരിശോധിച്ചാല്‍ അതില്‍ മുഴുവനും മറ്റു മതങ്ങളെ കണ്ണടച്ച് വിമര്‍ശിക്കുന്നതും തന്റെ മതത്തെ കണ്ണടച്ച് പിന്തുണക്കുന്നതുമായ പോസ്റ്റുകള്‍ ആയിരിക്കും ഉണ്ടാവുക. ഇത്തരക്കാര്‍ ഷെയര്‍ ചെയ്യുമ്പോള്‍ അത് പൊതു സമൂഹത്തില്‍ ഉണ്ടാക്കുന്ന ആഘാതങ്ങളെ കുറിച്ച് ഒരിക്കലും ചിന്തിക്കുന്നുണ്ടാവില്ല. തങ്ങളുടെ ഈ ചെയ്തി കാരണം മതഭ്രാന്തന്മാര് അല്ലാത്ത തങ്ങളുടെ സുഹൃത്തുക്കള്‍ വരെ അവരെ വെറുക്കാനും അത് വഴി അയാളുടെ മതത്തെ തന്നെ വെറുക്കാനും ഇടയാക്കും. ഇപ്പോള്‍ കേരളീയ ഓണ്‍ലൈന്‍ സമൂഹത്തില്‍ കണ്ടുകൊണ്ടിരിക്കുന്ന കാര്യവും അത് തന്നെയാണ്.
അത് കൊണ്ട് തന്നെ ഇനി മുതല്‍ എന്തെങ്കിലും ഷെയര്‍ ചെയ്യും മുന്‍പേ ഒന്ന് ചിന്തിക്കുക. നിങ്ങള്‍ വഴി മറ്റുള്ളവര്‍ വരെ മതഭ്രാന്തന്മാരും മറ്റും ആകാതിരിക്കുവാന്‍ നോക്കുക.
NB: ഈ പോസ്റ്റ് ഷെയര്‍ ചെയ്യുന്ന കാര്യത്തില്‍ മറുത്തൊന്നും ആലോചിക്കേണ്ടതില്ല കേട്ടോ. ഇത് എല്ലാവര്ക്കും ഉപകാരപ്രദമായ പോസ്റ്റ് തന്നെയാണ് എന്നത് കൊണ്ട് തന്നെ ഉടനെ ഇത് ഷെയര്‍ ചെയ്യുക.
Happy and healthy posting!