Connect with us

Movie Reviews

നിങ്ങൾക്കുമുണ്ടോ ഒരു മൂന്നാംജീവിതം ? എങ്കിൽ സൂക്ഷിക്കണം

കെജെ ആനന്ദൻ സംവിധാനം ചെയ്ത തേർഡ് ലൈഫ് ഇന്റർനെറ്റിന്റെ നിഗൂഢതകളിൽ ആണ് ജീവിക്കുന്നത്. ഇന്റർനെറ്റ് ഒരു പാരലൽ വേൾഡ് തന്നെയാണ്

 42 total views,  4 views today

Published

on

കെജെ അനന്തൻ സംവിധാനം ചെയ്ത തേർഡ് ലൈഫ് ഇന്റർനെറ്റിന്റെ നിഗൂഢതകളിൽ ആണ് ജീവിക്കുന്നത്. ഇന്റർനെറ്റ് ഒരു പാരലൽ വേൾഡ് തന്നെയാണ്. നമ്മുടെ സാമൂഹ്യജീവിതത്തിന്റെ ലക്ഷണങ്ങൾ ഒന്നും ഇല്ലാത്ത തികച്ചുമൊരു വിർച്വൽ വേൾഡ്. ഒരു വ്യക്തിയുടെ വൈകൃതങ്ങളുടെ കണക്കെടുപ്പ് നടത്തണമെങ്കിൽ അയാളുടെ സോഷ്യൽ മീഡിയ ചാറ്റുകൾ പരതിയാൽ മതി.

പണ്ടൊരു തമിഴ് കവി പറഞ്ഞതായി ഓർക്കുന്നു ഏകാകികളുടെ ആലയമാണ്‌ ഇന്റർനെറ്റ് എന്ന് . ഏകാകികൾ എന്നാൽ ഒറ്റയ്ക്ക് ജീവിക്കുന്നവർ എന്ന് മാത്രമല്ല, എല്ലാരും ഉണ്ടായിട്ടും ഏകാകികൾ ആകുന്നവരുണ്ട് . തങ്ങളുടെ അദൃശ്യമായ സ്വത്വത്തിന്റെ വൈകൃത തൃഷ്ണകളെ ശപിക്കാൻ അവർ അണിയുന്ന വേഷം. ഇത്തരക്കാർ പലപ്പോഴും ഹൈഡ് ചെയ്ത വ്യക്‌തിത്വങ്ങളിൽ ഉപരിയായി സാധാരണക്കാരെപോലെ തന്നെ ജീവിക്കുന്നുണ്ടാകും.

ഇതിലെന്താണ് പ്രശ്നം എന്ന് ചോദിച്ചാൽ പലപ്പോഴും ഇത്തരം താത്പര്യക്കാർ ക്രൈമുകളിലേന്നും തുറന്നു കാട്ടപ്പെടലുകളിലെ അപമാനങ്ങളിലേക്കും പോകുന്നത് നമ്മൾ കണ്ടിട്ടുളളതാണ്., ഇതൊരു മാനസിക പ്രശ്നം തന്നെയാണ്. സ്വന്തം വ്യക്‌തിത്വം മറച്ചു വച്ചിട്ട് ഒരു അപരനായോ അപരയായോ ജീവിക്കുന്ന അവസ്ഥ. ചിലരുടെ ജീവിതം കുളംതോണ്ടാൻ പോലും അത് മതിയാകും.

സെക്ഷ്വൽ ഫ്രസ്‌ട്രേഷൻ ബാധിച്ച തലമുറയാണ് നമ്മുടെ നാടിൻറെ ശാപം. സ്വതന്ത്ര ലൈംഗികതയെ പാപമായി കരുതുന്ന വിഡ്ഢികളുടെ സമൂഹത്തിൽ ആണ് കാമാത്തിപ്പുരയും സോനാഗച്ചിയും തിരക്കേറിയ തെരുവുകൾ ആകുന്നതും. സൈബർ ക്രൈമുകൾ നാൾക്കുനാൾ വർദ്ധിക്കുന്നതും. പണ്ടുളളവർ സദാചാരഭയം കാരണം മാത്രം ഇതൊക്കെ അടക്കി വയ്ക്കുമ്പോൾ ഇന്ന് തുച്ഛമായ വിലക്ക് കിട്ടുന്ന ഡേറ്റയുടെ സ്വാതന്ത്ര്യത്തിൽ ഇന്റർനെറ്റ് തലമുറ സകല നിയന്ത്രണങ്ങളെയും കാറ്റിൽ പറത്തി ആടി തിമിർക്കുകയാണ്.

തേർഡ് ലൈഫ് എന്ന ഷോട്ട് മൂവിയിലെ നായകനും അത്തരത്തിൽ ഒരാളാണ്. സുന്ദരിയായ ഭാര്യയെ അകമഴിഞ്ഞ് സ്നേഹിക്കുന്ന അയാൾ എന്തുകൊണ്ടാകും  ഒരു ഫെക് ‘മനോരോഗി’യായി ചാറ്റ് റൂമുകളിൽ സെക്സ് ചാറ്റുകളിൽ ‘വൈകൃതം’ ശമിപ്പിക്കുന്നത് ? യഥാർത്ഥത്തിൽ വൈകൃതം ആണോ ? അതോ അനുകമ്പ വേണ്ട മാനസിക പ്രശ്നമോ ?

താൻ തുടങ്ങിവച്ച കഥയിൽ മനുഷ്യന്റെ മൂന്നുജീവിതത്തെ കുറിച്ച് അയാൾ എഴുതുകയാണ് “1. പബ്ലിക് ലൈഫ്, 2. പേഴ്സണൽ ലൈഫ്, 3. സീക്രട്ട് ലൈഫ്.” ഈ മൂന്നാമത്തെ ജീവിതം ഏവർക്കും ഉണ്ടാകും. എന്തെങ്കിലും സീക്രട്ടുകൾ ഇല്ലാത്ത ഒരു മനുഷ്യനും ലോകത്തുണ്ടാകില്ല. എന്നാൽ മൂവിയിലേതിന് തുല്യം ആയ ജീവിതം ഇത് വായിക്കുന്ന നിങ്ങൾക്കുണ്ടോ ? ആ ജീവിതം നിങ്ങളെ അഡിക്റ്റ് ആക്കുന്നുണ്ടോ ? എങ്കിൽ നിങ്ങളും ഒരു പാരാഫിലിക് ആണ്.


തേർഡ് ലൈഫ് സംവിധാനം ചെയ്ത കെജെ അനന്തൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു.

ഞാനൊരു പ്രവാസി ആയിരുന്നു. പഠിക്കുന്ന കാലംമുതൽ മനസ്സിൽ സിനിമ മനസ്സിൽ ഉണ്ടായിരുന്നു എങ്കിലും ജീവിത സാഹചര്യങ്ങൾ കൊണ്ട് പഠന ശേഷം ഇതിലേക്ക് തിരിയാനുള്ള സാഹചര്യം ഉണ്ടായില്ല. അഞ്ചാറുവര്ഷം പുറത്തു വർക്ക് ചെയ്തിരുന്നു. കഴിഞ്ഞ വര്ഷം ലീവിന് വന്നപ്പോഴത്തെ സാഹചര്യത്തിൽ ആണ് ഇങ്ങനെയൊരു പ്രോജക്റ്റ് യാദൃശ്ചികമായിട്ടു വരുന്നത്. ഒരു സുഹൃത്തിന്റെ ഒരു എക്സ്പീരിയസ് പറഞ്ഞപ്പോൾ ഒരു ഷോർട്ട് ഫിലിം എന്ന നിലക്ക് അതിനെ എടുക്കുകയാണ് ഉണ്ടായതു. കോളേജിൽ പഠിക്കുമ്പോൾ രണ്ടു ഷോർട്ട് ഫിലിം ചെയ്തിട്ടുണ്ട്. മനോരമയുടെ കോണ്ടസ്റ്റിനു വേണ്ടി 2011 12 കാലത്തു ആയിരുന്നു. പബ്ലിഷ് ഒന്നും ചെയ്തിരുന്നില്ല..കോണ്ടസ്റ്റിനു മാത്രമായി ചെയ്തത് . പിന്നെ സുഹൃത്തുക്കളുടെ പ്രൊജക്റ്റുകളിൽ ഒക്കെ സഹകരിക്കുകയും ചെയ്തിരുന്നു. ഞാൻ സ്വതന്ത്രമായി ചെയുന്ന ആദ്യത്തെ വർക്ക് ഇതാണ്.

Advertisement

തേർഡ് ലൈഫിനെ കുറിച്ച്

“ഞാൻ ഇതിലേക്ക് വരുന്നതിന് മുൻപും റിസർച് ചെയ്യുന്നതിന് മുൻപും എന്റെ മനസ്സിൽ ഇത്തരക്കാരെ കുറിച്ച് മോശം അഭിപ്രായം ആയിരുന്നു. അതായതു ഫെക് അക്കൗണ്ടുകളുമായി സെക്ഷ്വൽ ചാറ്റുകൾ ചെയ്യുനണവരെ കുറിച്ച്. അവർ വളരെ മോശം ആൾക്കാർ എന്നൊരു ചിന്തയാണ് ഉണ്ടായിരുന്നത്. അല്ലെങ്കിൽ, സമൂഹത്തിൽ നിന്ന് മാറ്റി നിർത്തപ്പെടേണ്ട ആളുകൾ എന്ന ധാരണ ആയിരുന്നു ഉണ്ടായിരുന്നത്. പക്ഷെ അതിന്റെയൊരു റിസർച്ചിന്റെ ഭാഗമായി മനസിലായത്, ഏറ്റവുമധികം അനുകമ്പ വേണ്ടിവരുന്ന ഒരു കൂട്ടർ ആണ് ഇവർ.

നമ്മൾ കുറച്ചുകൂടി ചേർത്തുപിടിക്കേണ്ട ആളുകൾ ആണ് ഇവർ. ബന്ധങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാകാം ഒറ്റപ്പെടൽ ..ഇതൊക്കെ ഇതിലേക്ക് എത്താനുള്ള ഒരു കാരണമാണ്. ഒരു മാനസിക വൈകല്യം എന്ന് പറയുന്നതിനേക്കാൾ ചികിത്സ കിട്ടേണ്ട ഒരു മാനസികരോഗമാണ്. ആ തരത്തിൽ നാം അവരെ ചേർത്ത് പിടിക്കേണ്ടതുണ്ട്. മാനസിക രോഗം എന്നാൽ ഭ്രാന്ത് മാത്രം അല്ലല്ലോ…”

“ഒരു കുടുംബത്തിൽ ഹസ്ബന്റിനോ വൈഫിനോ ഇത്തരമൊരു പ്രശ്നം ഉണ്ടെങ്കിൽ അല്ലെങ്കിൽ അവർക്കു സന്തോഷം കിട്ടാൻ ഇങ്ങനെയൊരു മേഖല ഉണ്ടെങ്കിൽ അവരുടെ ലൈഫിന് അത് വലിയ പ്രശ്നങ്ങളുണ്ടാക്കും. സെക്ഷ്വൽ ലൈഫിലും പ്രശ്നമുണ്ടാകും. അവർക്കു പങ്കാളിയോട് ആ താത്പര്യം തോന്നാതിരിക്കാൻ കാരണമായേക്കും. അവർക്കു അങ്ങനെയൊക്കെ സംസാരിക്കുന്നതിലൂടെ മാത്രമാകും ആ താത്പര്യം ഉണ്ടാകുന്നതു. അങ്ങനെ കുറെ പ്രശ്നങ്ങൾ, പിന്നെ മനുഷ്യരെന്ന നിലക്ക് അകന്നു പോകാനുള്ള സാധ്യതകളുണ്ട്. പിന്നെ ഒരു അഡിക്ഷൻ എന്ന നിലക്ക് ആളുകൾ അതിലേക്ക് കൂടുതൽ ടൈം സ്പെൻഡ്‌ ചെയുമ്പോൾ അവരുടെ വർക്ക് ഉഴപ്പാനും അവരുടെ കരിയർ ഒരു ദുരന്തമാകാനും സാധ്യതയുണ്ട്. അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഇതിന്റെയൊക്കെ ഭാഗമായി ഉണ്ടാകുന്നുണ്ട്. ”

പലരും ഇത് ഹൈഡ് ചെയ്തു വയ്ക്കുമ്പോൾ എങ്ങനെ ആ പ്രശ്നത്തെ കുറിച്ച് അറിയാൻ കഴിയും ?

“പലരും ഈ പ്രശ്നം ഹൈഡ് ചെയ്തു വയ്ക്കുന്നു അതിന്റെ കാരണം നമ്മളവരെ ട്രീറ്റ് ചെയുന്ന രീതി ശരിയല്ലാത്തതുകൊണ്ടാണ്. ഉദാഹരണം എന്റെയൊരു സുഹൃത്ത് ഇങ്ങനെയൊരു വൈകല്യം ഉണ്ടെന്നു പറഞ്ഞാൽ ഞാൻ വളരെ മോശമായി ആ പ്രശ്നത്തെ സമീപിക്കും എന്നൊരു തോന്നൽ ഉണ്ടെങ്കിൽ എങ്ങനെ തുറന്നുപറയും ?അങ്ങനെയാണ് പലരും മറ്റുള്ളവരോട് ഷെയർ ചെയ്യാൻ മടിക്കുന്നത്. ”

ഈ മാനസിക പ്രശ്നം ഒരു ‘സ്വാഭാവികത’യായി മാറിക്കഴിഞ്ഞു, അതിനെ കുറിച്ച് ?

അതെ, ചില ഓൺലൈൻ ന്യൂസുകളുടെ താഴെയും സ്ത്രീ സെലിബ്രിറ്റിസിന്റെ ഫോട്ടോകൾക്ക് താഴെയും അവനവന്റെ ലൈംഗിക ഫ്രസ്‌ട്രേഷൻ കൊണ്ടുവന്നു കരഞ്ഞുതീർക്കുന്ന ആളുകൾ ഒരുപാടുണ്ട്. ആ അക്കൗണ്ടുകളുടെ വിശ്വാസ്യത പരിശോധിക്കുകയാണെങ്കിൽ അത് ജെനുവിൻ ആയ അക്കൗണ്ട് ആയിരിക്കില്ല. അവർക്കാർക്കും ഒരു മുഖം ഉണ്ടാകില്ല. ഇങ്ങനെയൊക്കെ ചെയുന്ന ആളുകൾ ആരെന്നൊക്കെ പരിശോധിച്ചാൽ ചിലപ്പോൾ വലിയൊരു സ്ഥാനത്തിരിക്കുന്ന ആളാകാം, ചിലപ്പോൾ നല്ലൊരു ജോലിയിൽ ഇരിക്കുന്ന ആളായിരിക്കും വളരെ നല്ല ഫാമിലിയായിരിക്കും. സമൂഹത്തിൽ സ്വീകാര്യതയുള്ള മനുഷ്യനായിരിക്കാം ..അങ്ങനെ എല്ലാത്തരത്തിലും എല്ലാരാലും അക്സപ്റ്റ് ചെയ്യപ്പെടുന്ന മനുഷ്യൻ ആയിരിക്കും . ആ മനുഷ്യന്റെ മറ്റൊരു ഫേസ് ആണ്. മൂവിയിൽ പറയുന്നപോലുള്ള ഫേസ്.

Advertisement

ഹസ്ബന്റിനോ വൈഫിനോ ഇങ്ങനെയൊരു പ്രശ്നം ഉണ്ടെന്നു അറിയുമ്പോൾ എന്ത് ചെയ്യണം എന്ന് പറഞ്ഞാണ് മൂവി അവസാനിപ്പിക്കുന്നത് . അത്തരം ആളുകളെ വെറുക്കുകയല്ല, ആ പെൺകുട്ടി ചെയുന്നതെന്താണ് ? അവൾ തന്റെ ഭർത്താവിന് ഉണ്ടായിരുന്ന ആ പ്രശ്നത്തെ കുറിച്ച് പഠിക്കുകയാണ് ചെയ്തത്. ഇതൊരു രോഗമാണ്…അല്ലെങ്കിൽ മാനസികാവസ്ഥയാണ് എന്ന തിരിച്ചറിവിലേക്കാണ് ആ ഫീമെയിൽ കാരക്ടർ എത്തുന്നത്.

തേർഡ് ലൈഫിന് അംഗീകാരങ്ങൾ ?

ഞങ്ങൾ മൂന്നുനാല് ഫെസ്റ്റിന് അയച്ചിട്ടുണ്ടായിരുന്നു. ട്രാവൻകൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിന് ഒഫീഷ്യൽ സെലക്ഷൻ ലഭിച്ചിരുന്നു. ഐശ്യര്യ സുരേഷിനു മികച്ച നടിക്കുള്ള അവാർഡ് ഉണ്ടായിരുന്നു.


ബൂലോകം ഷോർട്ട് മൂവി കോണ്ടസ്റ്റിൽ തേർഡ് ലൈഫിന് വോട്ട് ചെയ്യാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

Third Life – Beyond the typical, everyone lives a third life of their own.

‘Third Life’, the Malayalam short film, unravels the different hues of life hidden in today’s virtual world. The story line narrates how Swathi accidentally gets to know about the third life of Leo after his death and the journey she makes to that unseen world where she encounters an extremely different psychological state Leo had inside.

Written & Directed : K J Anandhan
https://www.facebook.com/kjanandhan

Advertisement

Produced by : Red Window
DOP : Jeo Yesudasan
Background score : Anu B Iver
Editor : Anuraj Anayadi
Sound Design : Arjun V Dev
Art & Assistant Director: Sukanya Thulaseedharan
Associate Director : Hassan Hassr
Production Controller : Kalidas K J
Cast : Aiswarya Suresh & Niyas J
Subtitles: Gopika Jayachandran
Design : Baiju Art
Creative Contributions : Jayasurya Maker, Biji Raj, Athulya B S.

**

 43 total views,  5 views today

Advertisement
Entertainment10 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement