അജയ് പള്ളിക്കര

സിനിമയുടെ ആഴത്തിലേക്ക്, കാഴ്ച്ചകളിലേക്ക്‌, അവർ സൃഷ്ടിച്ചെടുത്ത മനുഷ്യ കഥകളുടെ ലോകത്തേക്ക് നമ്മൾ പോലും അറിയാതെ ഇറങ്ങി ചെല്ലുകയും, അവരുടെ സന്തോഷം, സങ്കടം, പ്രതികാരം എല്ലാം നമ്മളിലേക്കും കൂടി ഫീൽ ചെയ്യുന്ന രീതിയിൽ അനുഭവപ്പെടുകയും ചെയ്യാറുമുണ്ട്. അത്തരം ഇറങ്ങുന്ന സിനിമകൾ അധികമൊന്നും കാണില്ല അത്‌ ഏത് ഭാഷയിൽ ആണെങ്കിലും. പക്ഷെ അങ്ങനെ ഇറങ്ങുന്ന സിനിമകൾക്ക് ഒരു പ്രത്യേകതരം ഫീൽ തരാൻ കഴിയും. അത്തരം ഒരു ഫീൽ വീണ്ടും ആസ്വദിച്ചു എന്ന് പറയാം. തിയേറ്ററിൽ റിലീസ് ചെയ്ത തമിഴ് സിനിമ ‘തിരുച്ചിത്രമ്പലം’ . സംവിധാനം മിത്രൻ ജവഹർ,
ധനുഷ് ,നിത്യ മേനൻ, ശോഭന ,പ്രകാശ്‌രാജ് , ഇൻസ്‌പെക്ടർ നീലകണ്ഠൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സിനിമ കാണുമ്പോഴും, കണ്ടുകൊണ്ടിരുന്നപ്പോൾ പോലും ഒരേ ഒരു സിനിമയെ ഓർമവന്നുള്ളു Vip. ആ സിനിമയുടെ രണ്ടാംഭാഗം അത്ര വലുതായി ഇഷ്ടപ്പെട്ടില്ലെങ്കിലും ഒന്നാം ഭാഗത്തിന്റ കഥ ആയാലും, പാട്ടുകൾ ആയാലും, ഡയലോഗ് ആയാലും,മേക്കിങ് ആയാലും,എല്ലാം നമ്മെ രസിപ്പിച്ചിരുന്നു. ഏതാണ്ട് അതേപോലെ തന്നെയാണ് ഈ സിനിമയുടെ കഥയുടെ ഗതി പോകുന്നത്,എങ്കിലും വ്യത്യാസം ഉണ്ടായിരുന്നു പലതും എടുത്താൽ. ആ വ്യത്യാസത്തിനും ഒരു സുഖമുണ്ടായിരുന്നു. പഴം എന്ന് വിളിപ്പേരുള്ള ഒരു ചെറുപ്പക്കാരന്റെ യാത്ര. ഒരു നല്ല സിനിമ തന്നെയാണ് എനിക്ക് അനുഭവപ്പെട്ടത്

സിനിമയിൽ എടുത്ത് പറയാനുള്ളത്.അനിരുദ്ധിന്റെ മ്യൂസിക് തന്നെയാണ്.കഥയിലെ ജീവന്റെ ശ്വാസം നിലനിന്നിരുന്നതും, ഓരോ രംഗങ്ങളെ മനോഹരമാക്കാനും, അത്‌ നമ്മളിലേക്ക് കൂടുതൽ ആഴത്തിൽ ചെല്ലാനും ഒക്കെ ബാക്ഗ്രൗണ്ടിനു കഴിഞ്ഞിട്ടുണ്ട്. ഒപ്പം പാട്ടുകളും കണ്ടും കേട്ടിരിക്കാം.ആദ്യം മുതൽ അവസാനം വരെയും സിനിമയുടെ കൂടെ ഒഴുകി അങ്ങനെ കണ്ടിരിക്കാം. കഥയെ നല്ലരീതിയിൽ പറഞ്ഞു അവസാനിപ്പിക്കാനും, സംവിധാനവും, ആക്ഷൻ രംഗങ്ങളും,ഓരോ കഥാപാത്രങ്ങളും, അവരുടെ പ്രകടനങ്ങളും എല്ലാം കൊള്ളാമായിരുന്നു.

രസകരമായ ഒരുപാട് രംഗങ്ങളും, ചിരിക്കാനുള്ള ഒരുപാട് സമയവും, സന്ദർഭവും,ഒപ്പം ഒരുപാട് ഡയലോഗ് കേൾക്കാനും അത്‌ അതിന്റെ ഫീൽ വിടാതെ നമുക്ക് അവതരിപ്പിച്ചു തരാനും,പ്രണയം നിമിഷങ്ങളും,സന്തോഷവും, ദുഃഖങ്ങളും, എല്ലാം തരാനും സാധിച്ചിട്ടുണ്ട്.പ്രകാശ് രാജിന്റെ പ്രകടനം എടുത്ത് പറയാവുന്നതാണ്.ആ കഥാപാത്രത്തെ ഉൾകൊണ്ട് കൊണ്ട് ചെയ്യാനും,ധനുഷ് മായുള്ള കോമ്പിനേഷൻ സീനുകളും, അവർ തമ്മിലുള്ള തർക്കങ്ങളും,ഡയലോഗുകളും ഒപ്പം നിത്യ മേനോന്റെ പ്രകടനവും അതെല്ലാം തന്നെയാണ് സിനിമയിൽ എന്റെ പ്രിയപ്പെട്ടതും. പ്രണയം തിരിച്ചറിയാതെ ഇരുന്നതും, പ്രണയത്തിന്റെ ഒരുപാട് ഭാവങ്ങളും,ജീവിതത്തിന്റെ കാഴ്ച്ചകളും സിനിമ നമ്മളെയും കൂട്ടി കൊണ്ടുപോകുമ്പോൾ ആദ്യം മുതൽ അവസാനം വരെ കാണാവുന്ന ഒരു നല്ല സിനിമയായി തന്നെയാണ് സിനിമ അവശേഷിക്കപ്പെടുന്നതും.

Leave a Reply
You May Also Like

അർപ്പിത ജസ്ലീൻ -ക്രിസ്മസ് ഫോട്ടോഷൂട്ട് ഒന്നൊന്നര വൈറൽ

ക്രിസ്മസിന് അനവധി മോഡലുകൾ ആണ് അവരുടെതായ സ്റ്റൈലിൽ ബോൾഡ് ഫോട്ടോഷൂട്ടുകൾ നടത്തിയത്. ഉർഫി ജാവേദ് റെഡ്…

‘മുകൾപ്പരപ്പ്’ ഇന്നു മുതൽ

“മുകൾപ്പരപ്പ് ” ഇന്നു മുതൽ. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിനു ശേഷം സുനിൽ സൂര്യയെ പ്രധാന…

അറിയപ്പെടാത്ത ഹിറ്റ്‌ലർ മാധവൻകുട്ടി

അറിയപ്പെടാത്ത ഹിറ്റ്‌ലർ മാധവൻകുട്ടി Rohith Kp എഴുതിയത് ഈ വിഷയവുമായി ബന്ധപ്പെട്ട് മുൻപ് ഇവിടെ പോസ്റ്റുകൾ…

ഈ ‘ദുരൂഹമായ’ മത്സ്യത്തിന്റെ വീഡിയോ ഇന്റർനെറ്റിൽ വൈറലാണ് , നിങ്ങൾ ഇതുവരെ കണ്ടില്ലേ ?

ആഴമേറിയ സമുദ്രങ്ങളിലും ഇടതൂർന്ന വനങ്ങളിലും മനുഷ്യരാശിക്ക് അറിയാത്ത ചില രഹസ്യങ്ങൾ കിടക്കുന്നു. പസഫിക് സമുദ്രം കണ്ടെത്തപ്പെടാത്ത…