fbpx
Connect with us

INFORMATION

തിരുപ്പതിയിലെ മുടി നേർച്ചയും അന്താരാഷ്ട്ര മുടി മാർക്കറ്റിൽ ഇന്ത്യൻ മുടിക്കുള്ള ഡിമാന്റും

Published

on

മുടിവില്പന വഴി കോടികൾ നേടുന്ന തിരുപ്പതി ക്ഷേത്രം

ഉണ്ണിക്കൃഷ്ണൻ ശ്രീകണ്ഠപുരം

ഇന്ത്യയിലെ തന്നെ ഏറ്റവും അധികം ഭക്തജനങ്ങൾ എത്തുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് ആന്ധ്രാപ്രദേശിലെ തിരുമല *തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രം*. നേർച്ചയിലൂടെയും കാണിക്കയിലൂടെയും പ്രസാദ വില്പനയിലൂടെയും ഒക്കെയായി ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വാർഷിക വരുമാനം ലഭിക്കുന്ന ക്ഷേത്രവും തിരുപ്പതിയാണ്. പ്രതിവർഷം ആയിരം മുതൽ രണ്ടായിരം കോടി വരെ വരുമാനമുള്ള ഈ ക്ഷേത്രത്തിന് മറ്റധികം ക്ഷേത്രങ്ങളിൽ ഇല്ലാത്ത ഒരു വരുമാന സ്രോതസ് കൂടിയുണ്ട്.

*ഭക്തജനങ്ങൾ തല മുണ്ഡനം ചെയ്യുമ്പോൾ ലഭിക്കുന്ന മുടി ശുദ്ധിയാക്കി വില്പന നടത്തുന്നതിലൂടെ തിരുപ്പതി ക്ഷേത്രം ഒരു വർഷം നേടുന്നത് നൂറ് മുതൽ ഇരുന്നൂറ് കോടിയോളം രൂപയാണ്. അതെ തലമുടി വില്പന വഴി മാത്രം ശതകോടികൾ ഇവിടെ വരുമാനം ലഭിക്കുന്നു.*ലക്ഷ്മിനാരായണ സങ്കല്പത്തിലുള്ള ക്ഷേത്രമാണിത്. മഹാവിഷ്ണുവിനെ “വെങ്കടേശ്വരൻ” എന്ന പേരിൽ ലക്ഷ്മിദേവി, ഭൂമീദേവീ സമേതനായി ഇവിടെ ആരാധിയ്ക്കുന്നു.ഐശ്വര്യത്തിന്റെ ഭഗവതിയായ മഹാലക്ഷ്മിക്കും വെങ്കിടെശ്വരനും ഇവിടെ തുല്യ പ്രാധാന്യമാണ്.

Advertisement

പൂർവ്വഘട്ട മലനിരകളിൽ സ്ഥിതിചെയ്യുന്ന ശേഷാദ്രി, നീലാദ്രി, ഗരുഡാദ്രി, അഞ്ജനാദ്രി, ഋഷഭാദ്രി, നാരായണാദ്രി, വെങ്കടാദ്രി എന്നിങ്ങനെ ഏഴ് കുന്നുകളിൽ അവസാനത്തേതായ വെങ്കടാദ്രിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിനാൽ സപ്തഗിരി ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു. ഐശ്വര്യത്തിനും മോക്ഷപ്രാപ്തിക്കുമായി ധാരാളം ഭക്തർ ഇവിടെ ദർശനം നടത്തുന്നു. ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ അഭിവൃദ്ധിയും കടബാധ്യതകളിൽ നിന്ന് മോചനവും ഉണ്ടാകുമെന്ന് ഭക്തർ വിശ്വസിക്കുന്നു. നവദമ്പതികൾ ഈ ക്ഷേത്രം സന്ദർശിക്കുന്നത് വിശേഷമായി കരുതുന്നു.

ഈ വിധം ഭാരതത്തിലെമ്പാടും നിന്ന് ധാരാളം ഭക്തന്മാരെത്തുന്നതിനാലാണ് ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള ഹൈന്ദവ ക്ഷേത്രമായി ഇത് മാറിയത്.നിത്യേന പതിനായിരക്കണക്കിന് തീർത്ഥാടകർ വരുന്ന ക്ഷേത്രത്തിൽ, വിശേഷാവസരങ്ങളിൽ ആളുകളുടെ എണ്ണം കൂടും.
ശ്രീവെങ്കടേശ്വര ബ്രഹ്മോത്സവം, പദ്മാവതി തിരുക്കല്യാണം, സ്വർഗ്ഗവാതിൽ ഏകാദശി, രാമനവമി, ശ്രീകൃഷ്ണ ജന്മാഷ്ടമി എന്നിവ ഇവിടുത്തെ വിശേഷ ദിവസങ്ങളാണ്.തല മുണ്ഡനം ചെയ്യുക, കാണിക്കയർപ്പിക്കുക എന്നിവയാണ് ഇവിടത്തെ പ്രധാന വഴിപാടുകൾ.ദർശനത്തിനെത്തുന്നവരിൽ ആൺ പെൺ ഭേദമോ പ്രായ ഭേദമോ ഇല്ലാതെ ഭൂരിപക്ഷം പേരും ഇവിടെ വച്ച് തല മുണ്ഡനം ചെയ്ത് മുടി ഭഗവാന് സമർപ്പിക്കും.

*എന്തുകൊണ്ടാണ് ഭക്തർ മുടി ദാനം ചെയ്യുന്നത്?*

ഭക്തർ തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ വന്ന് മുടി ദാനം ചെയ്താൽ ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കുമെന്നും എല്ലാ പ്രശ്‌നങ്ങളിലും നിന്ന് മുക്തി ലഭിക്കുമെന്നുമാണ് വിശ്വാസം.മുടി സമർപ്പിക്കുന്നതിലൂടെ ഒരാൾ തന്റെ അഹന്തയും പാപങ്ങളും ദോഷങ്ങളും ഇവിടെ ഉപേക്ഷിക്കുന്നു എന്നും അങ്ങനെയുളളവരുടെ എല്ലാ സങ്കടങ്ങളും ലക്ഷ്മി ദേവി അകറ്റുന്നു എന്നുമാണ് വിശ്വാസം.അതിനാൽ ആളുകൾ എല്ലാ തിന്മകളുടെയും പാപങ്ങളുടെ രൂപത്തിൽ മുടി ഉപേക്ഷിക്കുന്നു. ദിവസവും ഇരുപതിനായിരത്തിലേറെ പേർ തിരുപ്പതി ക്ഷേത്രത്തിൽ മുടി ദാനം ചെയ്യാറുണ്ട്.അറുനൂറോളം ക്ഷുരകരെയാണ് ഈ പണി പൂർത്തിയാക്കാൻ ക്ഷേത്രപരിസരത്ത് നിയമിച്ചിരിക്കുന്നത്.2011-12ൽ തിരുമല ക്ഷേത്രത്തിന്റെ ആകെ വരുമാനമായ 1,949 കോടി രൂപയിൽ 200 കോടി രൂപ മുടി ലേലത്തിൽ നിന്നായിരുന്നു.

വർദ്ധിച്ചുവരുന്ന തീർഥാടകരുടെ എണ്ണം അനുസരിച്ച് ഓരോ വർഷവും സമാനമോ അതിലുയർന്നതോ ആയ വരുമാനം മുടി വില്പന വഴി ക്ഷേത്രത്തിലേക്ക് ലഭിക്കുന്നു.ലോകമെമ്പാടുമുള്ള മുടി വ്യാപാരികളിൽ നിന്നുള്ള ഡിമാൻഡ് വർധിച്ചതിനെത്തുടർന്ന് ക്ഷേത്രം അധികാരികൾ ഇ-ലേലം വഴിയാണ് മുടി വില്പന നടത്തുന്നത്.സമീപ വർഷങ്ങളിൽ അമ്പതിനടുത്ത് വ്യാപാരികൾ ലേലത്തിൽ പങ്കെടുക്കുകയും വിവിധ കാറ്റഗറിയിൽ പെട്ട തലമുടികൾക്കായി വൻ തുകയ്ക്ക് ലേലം വിളിക്കുകയും ചെയ്യുന്നുണ്ട്.നേരത്തേ വർഷത്തിൽ രണ്ട് ഘട്ടങ്ങളിലായിട്ടായിരുന്നു മുടി ലേലം .ഉപ്പോൾ രണ്ടു മാസത്തിലൊരിക്കൽ വച്ച് ലേലം നടക്കാറുണ്ട്.ഒരു വർഷം 500 ടൺ മുതൽ 650 ടൺ വരെ മുടി ലേലം ചെയ്യാൻ ഉണ്ടാകും.ക്ഷേത്രത്തിലെത്തി മുണ്ഡനം ചെയ്യുന്ന ഭക്തരുടെ മുടി പല വലിപ്പത്തിലുള്ളതുണ്ടാകും. പുരുഷന്മാരുടെയും കുട്ടികളുടെയും ചെറിയ മുടി മുതൽ സ്ത്രീകളുടെ നീട്ടി വളർത്തിയ മുടി വരെ .വില്പന നടത്താൻ പാകത്തിൽ സൂക്ഷ്മമായി അതൊക്കെ ക്ഷൗരം ചെയ്തെടുക്കുന്നതിന്റെ ചുമതല ക്ഷേത്രക്കമ്മറ്റി തന്നെ നിയമിച്ച അറുനൂറോളം ബാർബർമാർക്കാണ്. മുറിച്ച മുടി തിളപ്പിച്ച് കഴുകി ശുദ്ധീകരിച്ച് ഉണക്കി നിയന്ത്രിത താപനിലയിൽ പ്രത്യേക ഗോഡൗണുകളിൽ സൂക്ഷിക്കുന്നു. അവയങ്ങനെപുഴുങ്ങി ശുദ്ധീകരിച്ച് ഉണക്കിയെടുത്ത് കാറ്റഗറൈസ് ചെയ്തെടുക്കാനായി നിരവധി ജീവനക്കാരും തിരുപ്പതി ക്ഷേത്രത്തിലുണ്ട്.

Advertisement

തിരുപ്പതിയിൽ കിട്ടുന്ന മുടി നീളവും ഘടനയും അനുസരിച്ച് അഞ്ച് വിഭാഗങ്ങളായിട്ടാണ് തരം തിരിക്കുന്നത്.
31 ഇഞ്ചിൽ കൂടുതൽ നീളമുള്ള മുടി
16 മുതൽ 30 ഇഞ്ച് വരെ നീളമുള്ളത്
10 മുതൽ 15 ഇഞ്ച് വരെ നീളമുള്ളത്
5 മുതൽ 9 ഇഞ്ച് വരെ നീളമുള്ളത്.
5 ഇഞ്ചിൽ താഴെ നീളമുള്ളവ എന്നിങ്ങനെ.
ആറാമത്തെ ഇനമുണ്ട്, നരച്ച മുടി .അവയ്ക്ക് പക്ഷേ സീറോ ഡിമാൻഡ് ആണ് .
നല്ല നീളമുള്ളതും ഒരേപോലെ ട്രിം ചെയ്തതുമായ മുടിയെ റെമി ഹെയർ എന്ന് വിളിക്കുന്നു, വിഗ്ഗുകൾ നിർമിക്കാനാണിവ ഉപയോഗിക്കുന്നത്.

യൂറോപ്പിലും യുഎസിലും വലിയ വിപണിയുള്ള മുടിയാണ് റെമി ഹെയർ, നീളം കുറഞ്ഞ മുടിക്ക് ചൈനയിൽ ആവശ്യക്കാരേറെയാണ്.ആഫ്രിക്കയിൽ നൈജീരിയക്കാരും ഇന്ത്യൻ മുടിയുടെ ആരാധകരാണ്.ഇന്ത്യൻ വിപണിയിൽ ചലച്ചിത്രതാരങ്ങൾക്കും ധനികരായ കഷണ്ടിക്കാർക്കും വിഗ്ഗുകൾ നിർമ്മിക്കുന്നതിന് തിരുമല മുടി ധാരാളമായി ഉപയോഗിക്കുന്നുണ്ട്. മുംബൈയിലാണ് അവ വിഗ്ഗായി മാറ്റുന്നത്. ഇങ്ങനെ ആഗോള തലത്തിൽ തന്നെ ഡിമാന്റുണ്ട് തിരുപ്പതി മുടിയ്ക്ക് .

തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ ഭക്തർ മുടി ദാനം ചെയ്യുന്നത് ചില ഐതിഹ്യങ്ങളുടെ പേരിലാണ്.അതിന് പിന്നിലെ കഥയിതാണ്. പുരാതന കാലത്ത്, മല മുകളിലുള്ള ബാലാജിദേവന്റെ പ്രതിഷ്ഠയിൽ ഉറുമ്പുകളുടെ ഒരു പുറ്റ് രൂപപ്പെട്ടിരുന്നു. അങ്ങനെ ആരാലും തിരിച്ചറിയപ്പെടാത്ത ഒരവസ്ഥയിലായിരുന്നു ദേവ പ്രതിഷ്ഠയെങ്കിലും നിത്യവും ഒരു പശു ഇവിടെ ദേവന് പാല് കൊടുക്കാൻ എത്തുമായിരുന്നു.നിറഞ്ഞ അകിടുമായി പ്രതിഷ്ഠക്കരികിലേക്ക് പോകുന്ന പശു ഒഴിഞ്ഞ അകിടുമായി തിരിച്ചു വരുന്നത് പതിവായി .പശുവിന്റെ പാൽ കുറയുന്നതിൽ ദേഷ്യം വന്ന ഉടമ ഒരു ദിവസം പശുവിന്റെ തലയിൽ മഴു കൊണ്ട് പ്രഹരിച്ചു. ഈ പ്രഹരം പക്ഷേ പരിക്കുണ്ടാക്കിയത് ബാലാജി പ്രതിമയിലാണ്.ദേവന്റെ തലയിൽ മുറിവുണ്ടാകുകയും അവിടത്തെ മുടി നഷ്ടപ്പെടുകയും ചെയ്തു.
ഈ ക്ഷേത്രത്തിനടുത്താണ് നീലാദേവിയുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന നിലദാരി കുന്നുകൾ.ദേവന്റെ മുടി നഷ്ടപ്പെട്ടത് കണ്ട നീലാദേവി തന്റെ കുറച്ച് മുടി മുറിച്ച് ബാലാജിദേവന്റെ ശിരസ്സിൽ ചേർത്തു വച്ചു. മുറിവിൽ നീലാദേവി മുടി വെച്ചപ്പോൾ തന്നെ അതുണങ്ങി. ഇതിൽ സന്തുഷ്ടനായ നാരായണൻ ദേവിയിൽ സംപ്രീതനായി .

സൗന്ദര്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് മുടിയെന്നും ദേവി തന്റെ മുടി ബലിയർപ്പിച്ചത് മഹത്തരമാണെന്നും അത് തന്നിൽ മതിപ്പുളവാക്കിയെന്നും ദേവൻ പറഞ്ഞു.ഭാവിയിൽ അവിടം ഒരു ക്ഷേത്രമാകുമെന്നും അപ്പോൾ അവിടെയെത്തി തങ്ങളുടെ മുടി മുറിച്ച് സമർപ്പിക്കുന്നവർക്ക് അവരുടെ ആഗ്രഹങ്ങൾ സഫലമാകുമെന്നും ദേവൻ അരുളിച്ചെയ്തു. ഈ വിശ്വാസത്തിന്റെ ഫലമായിട്ടാണ് തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ മുടി ദാനം ചെയ്യുന്ന ആചാരമുണ്ടായത്.

*പഴനിയിലും മുടി വഴിപാട്*

Advertisement

തിരുപ്പതി മാതൃകയിൽ പഴനി ക്ഷേത്രത്തില്ലും ഭക്തര്‍ മുടി മുണ്ഡനം ചെയ്യാറുണ്ട്.അവിടെയും വഴിപാടായി ലഭിക്കുന്ന മുടി വില്പന നടത്തുന്ന സംവിധാനം ഇപ്പോൾ തുടങ്ങിയിട്ടുണ്ട്.എന്നാൽ തിരുപ്പതി പോലെ വൻ വരുമാനം ലഭിക്കുന്ന സ്ഥിതി ആയിട്ടില്ല.പഴനിയിലെ മുടി ലേലം ചെയ്ത വകയിൽ പോയ വർഷം കിട്ടിയത് മൂന്നുകോടി രൂപയാണ്.ദക്ഷിണേന്ത്യയില്‍ തിരുപ്പതി കഴിഞ്ഞാല്‍ കൂടുതല്‍ തലമുണ്ഡനം നടക്കുന്നത് പഴനിയിലാണ്. ഇവിടെ ശരവണപൊയ്ക, ഷണ്‍മുഖനദി, മല അടിവാരം, ബാലാജി ജങ്ങ്ഷന്‍, പഴനി ദേവസ്വം ബോര്‍ഡ് ഓഫീസിന് സമീപം, വിഞ്ച് സ്റ്റേഷന്‍, ദണ്ഡപാണിനിലയം കോട്ടേജ്, പാതവിനായകര്‍ ക്ഷേത്രം തുടങ്ങിയ ഭാഗങ്ങളിലാണ് മുണ്ഡന കേന്ദ്രങ്ങൾ ഉള്ളത്.ദേവസ്വം ബോര്‍ഡ് നിയോഗിച്ച 330പേര്‍ രണ്ടു ഷിഫ്റ്റുകളായി മുണ്ഡന ജോലിചെയ്യുന്നുണ്ട്. മുടി മുണ്ഡനം ചെയ്യാന്‍ ഒരാള്‍ക്ക് 30 രൂപയാണ് നിരക്ക്. ഇങ്ങിനെ ലഭിക്കുന്ന മുടി കുറച്ചുവര്‍ഷങ്ങളായി ദേവസ്വം ബോര്‍ഡുതന്നെ ഓണ്‍ലൈനിലൂടെ വില്‍ക്കുകയാണ്.

 1,516 total views,  24 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Continue Reading
Advertisement
Comments
Advertisement
Entertainment14 mins ago

മരത്തിലിടിച്ച കാറിലിരുന്ന് ചായകുടിക്കുന്ന മമ്മൂട്ടി

condolence37 mins ago

“എന്തിനാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ ഞാൻ കരഞ്ഞത് “? കുറിപ്പ്

Entertainment1 hour ago

ബാല എലിസബത്തുമായും പിണങ്ങിയോ ? അഭ്യൂഹങ്ങൾ ശക്തം

Entertainment2 hours ago

സത്യം പറഞ്ഞാ ഈ പടത്തിൽ ഏറ്റവും പേടി സുരേഷേട്ടന്റെ കഥാപാത്രം ആയിരുന്നു

Entertainment5 hours ago

രാമായണം അടിസ്‌ഥാനമാക്കി എഴുതപ്പെട്ട ഏതെങ്കിലും നോവൽ സിനിമയായി കാണണം എന്നാഗ്രഹമുണ്ടെങ്കിൽ അതിതാണ്

Entertainment5 hours ago

ന്യൂ ജേഴ്സിയിലെ മലയാളകളെ ജാതിമതഭേദമന്യ ഒരുമിച്ച് നൃത്തം ചെയ്യിച്ച ഒരു പരിപാടിയായിരുന്നു അത്

Entertainment5 hours ago

ഹോട്ട് സ്റ്റാറിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന “തീർപ്പ്” എന്ന അത്യന്താധുനിക ഡ്രാമ കണ്ടപ്പോൾ ശ്രീ. മാധവൻ മുകേഷിനോട് പറഞ്ഞ ആ ഡയലോഗാണ് ഓർമ്മ വന്നത്

Entertainment5 hours ago

മലയാളത്തിലെ ഒരുമാതിരി എല്ലാ ഗായകരെയും വച്ച് പാടിച്ചിട്ടുള്ള കാക്കിക്കുള്ളിലെ സംഗീതസംവിധായകനാണ് ടോമിൻ തച്ചങ്കരി ഐപിഎസ്

condolence5 hours ago

ഒരു തോറ്റുപോയ കച്ചവടക്കാരനാണ് അറ്റ്ലസ് രാമചന്ദ്രൻ, ആദരാഞ്ജലികൾ

Entertainment5 hours ago

നിങ്ങളുടെ സുഹൃത്ത് നിങ്ങളുടെ പ്രണയം തകർത്തത് നിങ്ങളോടുള്ള പ്രണയം കൊണ്ടെന്നറിഞ്ഞാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും ?

Entertainment16 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment16 hours ago

മാർത്താണ്ഡ വർമ്മ – എട്ടുവീട്ടിൽ പിള്ളമാരെ മുച്ചൂട് മുടിക്കുന്നതും കുളച്ചിൽ യുദ്ധവുമൊക്കെയായി ഒരു സിനിമയാക്കാൻ പറ്റിയ ജീവിതം

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment17 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment18 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment5 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment5 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »