നടൻ രജനികാന്ത് ഇപ്പോൾ നെൽസൺ സംവിധാനം ചെയ്യുന്ന ജയിലറിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് തകൃതിയായി പുരോഗമിക്കുകയാണ്. സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിൽ രജനികാന്തിന്റെ നായിക രമ്യാ കൃഷ്ണനാണ് . യോഗി ബാബു, ശിവരാജ്കുമാർ, വസന്ത് രവി, വിനായക് തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധാണ്.
ജയിലറിന് ശേഷം ലൈക്കയുടെ നിർമ്മാണത്തിൽ രണ്ട് ചിത്രങ്ങളാണ് രജനികാന്ത് കമ്മിറ്റ് ചെയ്തിരിക്കുന്നത്. ഒരു സിനിമ സംവിധാനം ചെയ്യുന്നത് മകൾ ഐശ്വര്യയാണ്. ലാൽ സലാം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ക്രിക്കറ്റിനെ കേന്ദ്രീകരിച്ചാണ് ഒരുങ്ങുന്നത്. അതുപോലെ ഡോണിന്റെ സംവിധായകൻ സി പി ചക്രവർത്തി മറ്റൊരു ചിത്രം കൂടി ഒരുങ്ങുകയാണ്
ഈ പ്രായത്തിലും തിരക്കുള്ള നടനായി നീങ്ങുന്ന രജനി തന്റെ ഇഷ്ട സീരിയലിനെ കുറിച്ച് ജയിലർ ഷൂട്ടിംഗ് സ്പോട്ടിൽ പറഞ്ഞിരിക്കുകയാണ്. പ്രശസ്ത മിനിസ്‌ക്രീൻ സംവിധായകൻ തിരുചെൽവത്തിന്റെ സുഹൃത്ത് ജയിലറിന്റെ ഷൂട്ടിംഗ് സ്പോട്ടിൽ വച്ച് രജനിയെ കണ്ടു സംസാരിച്ചു. സണ് ടിവിയില് ഇപ്പോള് തിരുചെൽവം അവതരിപ്പിക്കുന്ന സീരിയലാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീരിയലെന്ന് അന്ന് അദ്ദേഹം പറഞ്ഞു.

തന്റെ കുടുംബവും സ്ഥിരമായി സീരിയൽ കാണുന്നുണ്ടെന്ന് രജനി പറഞ്ഞതായി സംവിധായകൻ തിരുചെൽവം അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോൾ ‘ETHIRNEECHAL’ എന്ന സീരിയൽ സംവിധാനം ചെയ്യുന്ന തിരുചെൽവം, 6 വർഷത്തിലേറെയായി വിജയകരമായി സംപ്രേക്ഷണം ചെയ്ത ദേവയാനി അഭിനയിച്ച കോലങ്ങൾ എന്ന സീരിയൽ മുമ്പ് സംവിധാനം ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്