Ajay Sudha Biju
കേരളത്തിലെ ആദ്യത്തെ IMAX Theatre ആയ തിരുവനന്തപുരം ലുലുമാളിലെ ലെ PVR IMAX ൽ നിന്ന് ഇന്നലെ വൈകിട്ട് 6.45 PM ന് Avathar The Way of Water സിനിമ കണ്ടു… എന്നാൽ ഐമാക്സ് എക്സ്പീരിയൻസ് പറയാനല്ല ഈ പോസ്റ്റ്. ഐമാക്സ് എക്സ്പീരിയൻസിൽ വണ്ടർ അടിച്ച് നിൽക്കുമ്പോഴും എന്റെ മനസ്സിനെ വല്ലാതെ ഹോണ്ട് ചെയ്ത ഒരു സംഭവത്തെപ്പറ്റി പറയാൻ ആണ്…
സിനിമയുടെ ഫസ്റ്റ് ഹാഫ് അവസാനിച്ച് ഇന്റർവെൽ കഴിഞ്ഞ് 2nd ഹാഫ് സ്റ്റാർട്ട് ചെയ്തപ്പോൾ എന്തോ ടെക്നിക്കൽ എറർ വന്നത് കാരണം ത്രീഡി വർക് ആയില്ല.. കാണികൾ ബഹളമുണ്ടാക്കി.. ഉടൻ തന്നെ തിയേറ്റർ സ്റ്റാഫ്സ് ഹാളിനകത്തെത്തി.. 3D യിലെ പ്രോബ്ലം എന്താണെന്ന് ചെക് ചെയ്യാൻ പിവിആറിന്റെ മാനേജ്മെന്റിൽ ഉള്ള ആരോ ഒരാളും അവിടെ എത്തി… മറ്റ് സ്റ്റാഫിനെപ്പോലെ അദ്ദേഹവും കാണികളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.. ആ സമയത്താണ് കാണികളിൽ നിന്ന് ചിലർ അദ്ദേഹത്തെ ‘തടിയാ വേഗം ശരിയാക്കെടാ’ എന്നും മറ്റും ഉച്ചത്തിൽ വിളിച്ചത്..
വല്ലാത്ത വിഷമം തോന്നി അത് കേട്ടപ്പോൾ.. 900 + Rs മുടക്കി സിനിമ കാണാൻ ചെന്ന് ഇരിക്കുമ്പോൾ ഇത്തരം അവസ്ഥ വന്നാൽ കുറച്ച് ഫ്രസ്ട്രേഷൻ ഒക്കെ ഉണ്ടാകും… എന്ന് വച്ച് ഒരാളെ പേർസണൽ ആയി ആക്ഷേപിക്കേണ്ട ആവശ്യം എന്താണ്..? ഒന്ന് ചോദിച്ചോട്ടെ.. വീട്ടിലിരിക്കുന്ന സ്വന്തം തന്തയെ വരെ നീയൊക്കെ ഇങ്ങനെ വിളിക്കുമോ..?
ഞാൻ കൈക്കുഞ്ഞായിരിക്കുമ്പോൾ ആകാശഗംഗ എന്ന സിനിമ കാണാൻ അച്ഛനും അമ്മയും പോയപ്പോഴാണ് ഞാൻ ആദ്യമായി ഒരു തീയറ്ററിൽ കയറുന്നത്.. ഏതാണ്ട് മീശമാധവൻ മുതൽ തീയറ്ററിൽ പോയതെല്ലാം എനിക്ക് ഏകദേശം ഓർമ്മയുണ്ട്.. അന്ന് 2002 മുതൽ ഇന്ന് വരെ 20 വർഷം കേരളത്തിലെ വിവിധ ജില്ലകളിലെയും തമിഴ്നാട്ടിലെയും ഡൽഹിയിലെയും തീയറ്ററുകളിൽ നിന്ന് നിരവധി സിനിമകൾ കണ്ടിട്ടുണ്ട്… ഒരു തീയറ്ററിലും ജീവനക്കാർ കാണികളോട് ഇത്ര പൊളൈറ്റ് ആയി പെരുമാറുന്നത് ഞാൻ കണ്ടിട്ടില്ല..
3D പ്രശ്നം വന്നപ്പോൾ മുതൽ കാണികളുടെ അടുത്ത് വന്ന് നിന്ന് അവരെ സമാധാനിപ്പിക്കാൻ ശ്രമിക്കുകയും ഷോ ഉടൻ തുടങ്ങാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.. പിവിആർ പോലെ രാജ്യം മുഴുവൻ വ്യാപിച്ച് കിടക്കുന്ന ഒരു വലിയ മൾട്ടിപ്ലക്സ് ചെയിനിലെ മാനേജ്മെന്റിലെ ഒരു അംഗം പോലും തീയറ്ററിനുള്ളിൽ കാണികൾക്കിടയിൽ വന്ന് അവരിലൊരാളായി നിന്നു എന്ന് പറയുന്നത് ഒന്ന് ആലോചിച്ച് നോക്കൂ.. ഇത്ര നല്ല സർവീസ് നല്കുന്നവരോട് കാണികൾ തിരിച്ച് കാണിച്ചത് എന്താണ്..? അവരെ വ്യക്തിപരമായി ആക്ഷേപിച്ചു.. അപമാനിച്ചു..😬 ഒരു ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഇത്തരം ബുള്ളിയിങ് നേരിടേണ്ടി വരുന്ന ഒരാളുടെ മാനസികാവസ്ഥ ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ..?
ആ നല്ലവരായ PVR ലെ ജീവനക്കാർ വേഗം പ്രശ്നം പരിഹരിച്ച് ചിത്രം രണ്ടാംപകുതി തുടക്കം മുതൽ ഒന്നുകൂടി പ്ലേയ് ചെയ്ത് തന്നു.. അങ്ങനെ സിനിമ മുഴുവൻ നന്നായി എന്ജോയ് ചെയ്ത് കണ്ടു.. നിങ്ങൾ സാധാരണ ഒരു തീയറ്ററിൽ നിന്ന് സിനിമ കാണുമ്പോഴാണ് ഇത്തരം ഒരു പ്രശ്നം വന്നതെന്ന് സങ്കൽപ്പിക്കുക… അവർ ആ പ്രശ്നം പരിഹരിച്ചാൽപ്പോലും ഷോ സ്റ്റാർട്ടിങ് മുതൽ പ്ലേയ് ചെയ്യാൻ ഒന്നും റെഡി ആകില്ല.. “വേണമെങ്കിൽ കണ്ടിട്ട് പോ #^! എന്ന് പറയേ ഉള്ളൂ”.. IMAX പോലെ വൻ നഗരങ്ങളിൽ മാത്രമുള്ള സംവിധാനങ്ങൾ നമ്മുടെ നാട്ടിൽ വന്നു.. അവിടെ നല്ല ജീവനക്കാരും വന്നു… ഇത്രയൊക്കെ മാറ്റങ്ങൾ ഉണ്ടായിട്ടും മാറാൻ തയ്യാറാകാത്തത് നമ്മൾ മലയാളികൾ മാത്രമാണ്… ഇത്ര സംസ്കാരമില്ലാത്ത ഒരു ക്രൗഡ് ഈ നാട്ടിൽ മാത്രമേ ഉണ്ടാകൂ…
9 Responses
അധ്വാനിച്ചുണ്ടാകുന്ന 900 രൂപ ചിലവാക്കുന്നത് . അതുല്യമായ ഒരനുഭവത്തിനാണ് , സേവനത്തിനാണ് അത്രയും കാശ് . ഇത്തരം സാങ്കേതിക പിഴവുകൾ മുൻകൂട്ടി കണ്ടു വരാതിരിക്കാൻ പി വി ർ മാനേജ്മന്റ് ശ്രദ്ധിക്കണമായിരുന്നു . ഇനി കാഴ്ചക്കാരന് വാഗ്ദാനം ചെയ്ത ആ അനുഭവത്തിനു ഭംഗം വന്നാൽ കാശ് മുഴുവനായോ ഭാഗികമായോ മടക്കി നൽകാനുള്ള ഔദാര്യം പി വി ആർ കാണിക്കണമായിരുന്നു . ടിക്കെട് ഇൻഷുറൻസിൽ അത് വേണം .ഇന്ത്യയിൽ ഇതൊന്നും പ്രതീക്ഷിക്കണ്ട . ഉപഭോക്താവിന്റെ അവകാശം ഡിസംബർ 24 എല്ലാ വർഷവും വാഗ്ധോരണി മാത്രം . മാധ്യമങ്ങൾ പോലും പണമുള്ളവന് കുഴലൂത്തുകാർ . അത് കൊണ്ടാണ് ഞാൻ ഇത്തരം തിയേറ്ററിൽ പോകാത്തത് .
എന്റെ ഒരു അനുഭവം, വർഷങ്ങൾക്ക് മുൻപ് ആണ്.. ബാംഗ്ലൂറിലെ AIR Force തിയേറ്ററിൽ. ഒരു മലയാളം പടം. ഇടയ്ക്കു കറന്റ് പോയി. മലയാളി കുറുക്കൻമാർ ഓരിയിടാനും ചീത്ത വിളിക്കാനും തുടങ്ങി. DG start ചെയ്താലേ പടം ഓടൂ. കുറച്ചു കഴിഞ്ഞപ്പോൾ എല്ലും തോലുമായ ഒരു കന്നഡക്കാരൻ സെക്യൂരിറ്റിയോ മറ്റോ വന്നു. കയ്യിൽ ഒരു വടിയും ഉണ്ട്. വടി വീശിക്കൊണ്ട് കന്നഡ ഭാഷയിൽ KV പുട്ടപ്പക്കോ BV കാരന്തിനോ പോലും മനസിലാകാത്ത എല്ലാ തെറിയിലും ഞങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു പത്തു മിനിറ്റ്. പിന്നെ DG start ആയി. സമാധാനപൂർവ്വം ബാക്കി ഭാഗം കണ്ടു. മനോഹരമായ ആ അനുഭവം ഇവിടെ അവതരിപ്പിക്കുന്നു.
ഈ പറഞ്ഞതിനോട് യോജിക്കാൻ പ്രയാസം ആണ്. കാരണം പോസ്റ്റ് ചെയ്ത ആൾ തന്നെ പറയുന്നു സെക്കന്റ് ഹാഫ് തുടക്കം മുതലേ കാണിച്ചു എന്ന്. പിന്നെന്തിനു കാശ് തിരികെ കൊടുക്കണം. എന്റെ ഔർ അനുഭവം പറഞ്ഞാൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കാണാൻ പോയത് 4 തവണ ആണ്. കാരണം കറന്റ് പോകും ക്യാഷ് തിരികെ തരും അടുത്ത ദിവസം വീണ്ടും പോകും അങ്ങനെ അതും നട്ടും പുറത്തെ തീറ്റർ ആണ്. അവരവരുടെ സംസ്ക്കാരം പോലെ ഇരിക്കും പ്രവർത്തി
Technical errors may happen anytime Mr Suresh!
Mr Manoj Kumar 900Rupees correct ayit vedikan oru technical Errors onum ellalo alleei
മറ്റു പല ജില്ലകളിലും സംസ്ഥാന ങ്ങളിലും ഇത്ര മാന്യമായി പെരീമാറുന്നവരില്ല എന്ന് പറയുമ്പോൾ ഇത് വലിയ ആനക്കാര്യം അല്ലല്ലോ. ഇത്ര സംസ്കാരം ഇല്ലാത്ത ക്രൗഡെന്ന് പറഞ്ഞിട്ട് മറ്റു ജില്ലകളിൽ/സംസ്ഥാനങ്ങളിൽ ഇതിനേക്കാൾ പരിതാപം എന്നല്ലേ. വിവരം കെട്ട ആരെങ്കിലും കൂട്ടത്തിൽ കാണുമല്ലോ
അങ്ങനെ തടിയാ എന്ന് വിളിച്ചവനെ തന്തക്ക് വിളിച്ച് കൊണ്ട് ലേഖകൻ സാംസ്കാരിക നന്മ മരം ആയിരിക്കുന്നു
എല്ലാ തിയേറ്റർ കളിലും നല്ല സെക്യൂരിറ്റി പ്രൊട്ടക്ഷൻ ഉണ്ടേൽ തിയേറ്റർ കളിൽ ഒരു വിഷയവും വരില്ല…
സമാധാനമായി കുടുംബമൊത്തു പോകാൻ പോലും പറ്റില്ല.
സത്യം!! 🤣 ലേഖകൻ പറഞ്ഞത് എല്ലാം അംഗീകരിക്കുന്നു. പക്ഷേ തടിയാ എന്ന് വിളിച്ചവൻ്റെ തന്തയ്ക്ക് വിളിക്കുന്നത് എത്തരത്തില്ലുള്ള സംസ്കാരത്തിൽ പെടും. നിങ്ങൾ അടങ്ങുന്ന ആൾകാർ കൂടിയാണ് ഈ മേൽപറഞ്ഞ മലയാളി. ആദ്യം നിങ്ങൾ നന്നാക്കൂ.