Connect with us

Kerala

മൃഗശാല ജീവനക്കാരൻ ഹര്‍ഷാദ് മനഃപൂർവ്വം പാമ്പിനെ കൊണ്ട് കടിപ്പിച്ചു ആത്മഹത്യ ചെയ്തതോ ?

തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരന്‍ മൃഗശാലയിലെ ജീവനക്കാരൻ കാട്ടാക്കട അമ്പൂരി സ്വദേശി ഹർഷാദിന്റെ മരണം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി

 48 total views

Published

on

തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരന്‍ മൃഗശാലയിലെ ജീവനക്കാരൻ കാട്ടാക്കട അമ്പൂരി സ്വദേശി ഹർഷാദിന്റെ മരണം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി മാതാപിതാക്കള്‍. മൃഗശാലയില്‍ നിന്ന് ആദ്യമായി പാമ്പ് കടിയേറ്റ് മരിക്കുന്ന ജീവനക്കാരനാണ് ഹര്‍ഷാദ്. രാജ്യത്ത് തന്നെ ഇത്തരത്തില്‍ മൃഗശാല ജീവനക്കാര്‍ മരിക്കുന്ന സംഭവവും വിരളമാണ്. അതുകൊണ്ടുതന്നെ ഹര്‍ഷാദ് മനപ്പൂര്‍വ്വം പാമ്പിനെക്കൊണ്ട് തന്നെ കടിപ്പിച്ച് മരണംവരിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി ഹര്‍ഷാദിന്റെ മാതാപിതാക്കള്‍ പറയുന്നു. കുടുംബ പ്രശ്‌നങ്ങളാണ് ഹർഷദിന്റെ മരണത്തിന് കാരണമെന്നാണ് ആരോപണം. ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു ഹർഷാദ് എന്ന് ബന്ധുക്കൾ പറയുന്നു. ഭാര്യ വീട്ടിൽ നിന്ന് പോയതിന്റെ ദുഃഖത്തിലായിരുന്നു ഹർഷാദ്.

മരണ ദിവസം ഹർഷാദിന് ഒരു ഫോൺ എത്തി. ഇതിന് ശേഷം അസ്വസ്ഥനായി ആ ഫോൺ തല്ലി തകർത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാമ്പു കടിക്കുന്നത് മൃഗശാലയിലെ ആരും കണ്ടിട്ടില്ല. മരിച്ചു കിടക്കുന്നതാണ് കണ്ടത്. പാമ്പു കടി സ്വാഭാവികമായി ഏറ്റാൽ ആരായാലും നിലവിളിക്കും. എന്നാൽ അത്തരമൊരു അലർച്ച ആരും കേട്ടില്ല. വേദന മൂലം പിടയുന്ന ഹർഷാദിനെ കണ്ട ആരുമില്ലെന്നും മൃഗശാലയിലുള്ളവരും പറയുന്നു. ഇതിനൊപ്പമാണ് മരണത്തിലെ ദുരൂഹതയിൽ അച്ഛനും അമ്മയും സംശയവുമായി എത്തുന്നത്.

അതേസമയം ഹർഷാദിന്റെ ഭാര്യയുടെ സഹോദരന്‍ ഹർഷാദിന്റെ ഉമ്മയെ വീട്ടിലെത്തി മർദ്ദിച്ചതും ചർച്ചയാകുന്നുണ്ട്. കാട്ടക്കട പൊലീസിൽ പരാതി കൊടുത്തിരിക്കുകയാണ് ഹർഷാദിന്റെ ഉമ്മ. മകന്റെ മരണത്തിലെ ദുരൂഹത നീക്കാൻ പരാതിയുമായി അച്ഛനും അമ്മയും സമീപിച്ചതാണ് ഹർഷാദിന്റെ ഭാര്യയുടെ സഹോദരനെ ചൊടിപ്പിച്ചത്. ഇതോടെ വലിയ കുടുംബ പ്രശ്‌നങ്ങൾ ഹർഷാദും ഭാര്യയും തമ്മിലുണ്ടായിരുന്നുവെന്നാണ് പുറത്തു വരുന്ന സൂചന. ഹർഷാദിന്റേത് ആത്മഹത്യയാണെന്നും ഭാര്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്നുമാണ് അവർ ഉയർത്തുന്ന ആവശ്യം. ദുരൂഹത മാറും വരെ കാത്തിരുന്നാൽ സർക്കാർ അനുവദിച്ച 30 ലക്ഷം നഷ്ടപരിഹാരം കിട്ടുന്നത് വൈകും. ഇത് മനസ്സിലാക്കി പരാതി പിൻവലിക്കണമെന്നതായിരുന്നു സഹോദരന്റെ ആവശ്യം എന്നാണ് ആരോപണം. ഇതിന് പറ്റില്ലെന്ന് പറഞ്ഞപ്പോൾ ഉമ്മയെ തല്ലുകയായിരുന്നു. ഈ സാഹചര്യത്തിൽ ദുരൂഹത മാറാൻ പ്രത്യേക അന്വേഷണമാണ് അവർ ആവശ്യപ്പെടുന്നത്. ദുരൂഹത ആരോപിച്ച് അച്ഛനും അമ്മയും പരാതി നൽകിയിട്ടുണ്ട്.

രാജവെമ്പാല കടിച്ച് കേരളത്തിൽ ഇതുവരെ ആരെങ്കിലും മരിച്ചതായി വനംവകുപ്പിന്റെ ഔദ്യോഗിക രേഖകളിലും ഇല്ല. ഒരു സാധു ജീവിയെ പോലെയാണ് രാജവെമ്പാലയെന്നും മനുഷ്യസാന്നിധ്യം കണ്ടാൽ അത് സ്ഥലം വിടുമെന്നുമാണ് വിദഗ്ദ്ധർ പറയുന്നത്. ഈ പാമ്പിനെ കൊണ്ട് മനപ്പൂർവ്വം കടിപ്പിക്കുകയായിരുന്നു ഹർഷാദ് എന്നാണ് പുറത്തു വരുന്ന സൂചന.

മുമ്പ് ഈറ്റവെട്ടാൻ പോയ ആദിവാസിയെ രാജവെമ്പാല കടിച്ചെന്ന് രേഖകളുണ്ട്. പൊതുവെ വനത്തിലാണ് രാജവെമ്പാലയുടെ ആവാസ വ്യവസ്ഥ. ഉപദ്രവിച്ചാല്‍ മാത്രം തിരിച്ച് കടിക്കുന്ന പാമ്പാണ് രാജവെമ്പാലയെന്നും വിദഗ്ധര്‍ പറയുന്നു. മുളങ്കമ്പ് ഉപയോഗിച്ച് കുത്തിയ ആദിവാസിയെയാണ് അന്ന് പാമ്പു കടിച്ചത്. വിഷത്തിന്റെ വീര്യത്തിൽ മുന്നിലല്ലെങ്കിലും ഒരു കടിയിലൂടെ കൂടുതൽ അളവ് വിഷം ശരീരത്തിലെത്തിക്കാൻ രാജവെമ്പാലയ്ക്കു കഴിയും. രാജവെമ്പാലയുടെ ഒരു കടിയിൽ 20 പേരെയോ ഒരു ആനയെയോ കൊല്ലാനുള്ള വിഷം വമിപ്പിക്കാനാകുമെന്നാണ് വിലയിരുത്തൽ. കടിയേറ്റാൽ 15 മിനിട്ടിനുള്ളിൽ മരണം സംഭവിക്കാം.

 49 total views,  1 views today

Advertisement
Entertainment12 hours ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment2 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment2 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education3 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment4 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment4 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment6 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized7 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement