Connect with us

Entertainment

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Published

on

Rajesh Irulam സംവിധാനം, എഡിറ്റിങ് നിർവ്വഹിച്ച തിരിവുകൾ എന്ന റോഡ് മൂവി ജീവിതത്തിന്റെ തന്നെ തിരിവുകളിലൂടെയുള്ള ഒരു യാത്രയാണ്. ഒരിക്കലും ജീവിതം ഒരു നേർരേഖയല്ല..അതിൽ തിരിവുകൾ കൂടി ചേരുമ്പോൾ ആണ് ജീവിതത്തിന്റെ ഗതിവിഗതികൾ നിശ്ചയിക്കപ്പെടുന്നത്. ഓരോ തിരിവുകളിലും പുതിയ പാഠങ്ങൾ പുതിയ അനുഭവങ്ങൾ… അവ നമ്മെ അനുദിനം പരുവപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. നാടകങ്ങൾ സംവിധാനം ചെയ്യുന്ന രാജേഷ് ഇരുളം നാടകനടന്മാരെ വച്ചാണ് ഈ ഷോർട്ട് മൂവി ചെയ്തത്. എല്ലാ അഭിനേതാക്കളും നല്ല പ്രകടനം കാഴ്ചവച്ചിരിക്കുന്നു എന്നത് എടുത്തു പറയേണ്ടതുണ്ട്.

തിരിവുകൾക്ക് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

അരമണിക്കൂറോളം നീളമുള്ള ഈ ഷോർട്ട് മൂവി  KL 47 G 5486 MARUTHI BALENO യിലെ യാത്രയിലൂടെയാണ് ഈ സിനിമ ചലിക്കുന്നത്. ഇരുളംകുഴിയിൽ ഒരാളെ അന്വേഷിച്ചുപോകുന്ന കാറുടമസ്ഥനും പകുതിവഴിക്കു വച്ച് കാറിൽ കയറിയ ആ സ്ഥലത്തെ താമസക്കാരനായ അപരിചിതനും തമ്മിലുള്ള സംഭാഷണവും അതിൽ കടന്നുവരുന്ന ജീവിതവുമാണ് ഇതിവൃത്തം.കാറുടമസ്ഥൻ ഒരു സമ്പന്ന വർഗ്ഗത്തിന്റെ എല്ലാ മാനറിസങ്ങളും ഫോളോ ചെയുന്ന ആളാണ് എങ്കിൽ അപരിചിതൻ താഴേയ്ക്കിടയിലുള്ള ദരിദ്രവിഭാഗത്തിന്റെ പ്രതിനിധിയാണ്. ഇവർ തമ്മിലുള്ള വ്യത്യാസം എന്താണ് ? പണത്തിന്റെ കാര്യത്തിൽ മാത്രമാണോ ? അല്ല, ജീവിതാനുഭവങ്ങളുടെ കാര്യലാണ് . അപരിചിതൻ കാറിൽ കയറുന്നത് മുതൽ അയാളുടെ രീതികൾ ഒന്നും ഇഷ്ടപ്പെടാത്ത കാറുടമസ്ഥന് ഓരോ തിരിവുകൾ കഴിയുമ്പോഴും മാനസാന്തരം ഉണ്ടാകുന്നു.

അപരിചിതൻ അയാളുടെ കഥ പറയുകയാണ്. സുഹൃത്തിനു പണം കടം കൊടുത്തതുമായി ബന്ധപ്പെട്ട തർക്കത്തിൽ സുഹൃത്ത് കൊല്ലപ്പെടുന്നതും അങ്ങനെ ജയിലാകുന്നതും എല്ലാം. പണം കടം വാങ്ങിയവർ തിരിച്ചു നൽകാത്തത് എന്തുകൊണ്ടാകാം ? പണം ഇല്ലാത്തതുകൊണ്ടാകും എന്ന് തിരിച്ചറിഞ്ഞുകൊണ്ടു അയാൾ ഒടുവിൽ തന്റെ ലക്ഷ്യസ്ഥാനത്ത് ഇറങ്ങുന്നു. കാറുടമസ്ഥനോ അയാൾ കാണാൻ വന്ന ആളെ കാണാതെ തിരിച്ചുപോകുന്നു . അവനെ ഞാൻ പിന്നെ കണ്ടോളാമെന്ന് അപരിചിതനോട് പറഞ്ഞുകൊണ്ട്. അപരിചിതൻ ഇപ്പോൾ അയാൾക്ക്‌ സുപരിചിതൻ ആയി കഴിഞ്ഞിരുന്നു.

ഇങ്ങോട്ടു വരുമ്പോഴുള്ള കാറുടമസ്ഥൻ അല്ല തിരിച്ചു പോകുന്ന കാറുടമസ്ഥൻ . ഇങ്ങോട്ട് വരുമ്പോൾ ഭാര്യയുടെ ഫോൺ കോളിൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന അയാൾ അങ്ങോട്ട് പോകുമ്പോൾ ഭാര്യയുടെ ഫോൺ കോൾ സ്നേഹത്തോടെ പ്രതികരിക്കുന്നു. അവളുടെ ചോദ്യങ്ങൾക്കു അയാൾ സ്നേഹപൂർവ്വം മറുപടി പറയുന്നു. അയാൾ ആരെ കാണാൻ ആകും വന്നിട്ടുളളത് ? തീർച്ചയായും അയാൾ പണം കൊടുത്ത ഒരാൾ തന്നെ ആയിരിക്കും.

അവിടെയാണ് തിരിവുകൾ നൽകുന്ന പാഠം . ഗൂഗിൾ മാപ്പിന്റെ വഴികൾ അല്ല യാഥാർഥ്യത്തിന്റെ വഴികൾ എന്ന് അയാൾ തിരിച്ചറിയുന്നു. മനുഷ്യത്വത്തിന്റെ പാഠങ്ങൾ പഠിക്കാൻ അത് പഠിച്ചവരുടെ കൂടെ ചില തിരിവുകളിലൂടെ യാത്ര ചെയ്യേണ്ടതുണ്ട്. മണിമാളികളിലെ ഇന്റർനെറ്റ് സൗകര്യങ്ങളിൽ നേടുന്ന അറിവുകളേക്കാൾ എത്രയോ മടങ്ങു അറിവുകൾ ആ യാഥാർഥ്യങ്ങളുടെ തിരിവുകളിൽ ഒളിഞ്ഞുകിടക്കുന്നുണ്ട് നിങ്ങൾക്കായി. ചുമ്മാതെ ഒരു യാത്രപോകൂ…

സംവിധായകൻ Rajesh Irulam ബൂലോകം ടീവിയോട് സംസാരിക്കുന്നു

ഞാനൊരു നാടകപ്രവർത്തകനാണ്. പത്തുപതിനഞ്ചുവർഷമായി നാടകമാണ് എന്റെ മേഖല. നാടകങ്ങൾ സംവിധാനം ചെയുന്ന ആളാണ്. ഏതാണ്ട് എഴുപതോളം പ്രൊഫഷണൽ നാടകങ്ങൾ ചെയ്തിട്ടുണ്ട്. നടത്തിന്റെ ഒരു ബാക്ഗ്രൗണ്ടിൽ നിന്നാണ് വന്നത് . ഈ മൂവി ചെയ്യാനുള്ള കാരണം ലോക് ഡൌൺ വന്നപ്പോൾ നാടകക്കാർ ഒക്കെ വളരെ ബുദ്ധിമുട്ടിൽ ആയിരുന്നല്ലോ. അങ്ങനെയൊരു അവസ്ഥയിലാണ് അവരെയൊക്കെ വച്ചൊരു പ്രോജക്റ്റ് ചെയ്‌തത്‌. നാടകം തന്നെയാണ് പ്രധാന മേഖല. അതിലാണ് ഞാൻ ജീവിക്കുന്നതും. ഇതിനു മുൻപ് ചെയ്ത വർക്ക് ‘രമേശന്റെ രണ്ട് രാത്രികൾ’ എന്ന ഷോർട്ട് മൂവിയാണ്.

Advertisement

അഭിമുഖത്തിന്റെ ശബ്‌ദരേഖ

BoolokamTV InterviewRajesh Irulam

സാധാരണക്കാരന്റെ സാമ്പത്തിക ശാസ്ത്രം

ലോക്ഡൌൺ സമയത്തായിരുന്നു ഈ സിനിമ ചെയ്യാൻ തയ്യാറായത്. ഈ സിനിമ ചെയ്യാനൊരു കാരണം എന്ന് പറയുന്നത് തന്നെ സാധാരണക്കാരന്റെയൊരു സാമ്പത്തിക ശാസ്ത്രം മനസ്സിൽ വച്ചുകൊണ്ടാണ്. കോവിഡ് കാലത്ത് കടംമേടിച്ച് ഒക്കെയാണ് ഓരോ മനുഷ്യരും മുന്നോട്ടുപോകുന്നത് . അങ്ങനെയൊരു അവസ്ഥ ഓർത്താണ് ആ ഒരു കണ്ടന്റ് നമ്മൾ ചെയ്യുന്നത്. വളരെ ചെറിയ ചിലവിൽ ആണ് നമ്മളത് ചെയ്തിരിക്കുന്നത്. സീറോ ബഡ്ജറ്റ് എന്ന് വേണമെങ്കിൽ പറയാൻ പറ്റും. സാധാരണക്കാരന്റെ ലളിതമായ സാമ്പത്തിക ശാസ്ത്രം തന്നെയാണ് അതിന്റെ ആശയം. സിനിമ കണ്ടു കഴിയുമ്പോൾ നമുക്കതു മനസിലാക്കാൻ പറ്റും.

തിരിവുകൾക്ക് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

തിരിവുകളിലെ ജീവിത വീക്ഷണങ്ങൾ

ഷോർട്ട് മൂവീസിലെ ആ ജീവിതവീക്ഷണങ്ങൾ… അത് നമ്മുടെ പരിസരങ്ങൾ വീക്ഷിച്ചാൽ തന്നെ മനസിലാക്കാവുന്നതെയുള്ളൂ. ഒരുപക്ഷെ എന്റെ ജീവിതത്തിൽ നിന്നുതന്നെ ചിലതു എടുത്തിട്ടുണ്ടാകാം. അല്ലെങ്കിൽ ഏറ്റവും അടുത്ത ആളുകളുടെ ജീവിതത്തിൽ നിന്നും. കണ്ടെത്താൻ പറ്റും . മറ്റൊരു കാര്യം തിയേറ്ററിന്റെ ..നാടകത്തിന്റെ ആ ഒരു ബലമുണ്ട്. അതുകൊണ്ടുതന്നെയാണ് അത്തരം കഥാപാത്രങ്ങളെ ഉണ്ടാക്കാൻ സാധിക്കുന്നത് . കടംമേടിച്ചാൽ കൊടുക്കാതിരിക്കുന്നതിനെ ഞാൻ ഒരിക്കലും ന്യായീകരിക്കുന്നില്ല. ഈകഥയിൽ തന്നെ ആ കാറോടിക്കുന്ന ആളിന്റെ പ്രശ്നങ്ങൾ അത്രമാത്രം വലുതായതുകൊണ്ടാണ് അയാൾ കാറോടിച്ചു അത്രയും ദൂരം വരുന്നത്. ഒരാളുടെ അവസ്ഥ കേട്ടപ്പോൾ അയാൾക്കും തോന്നിയാതാകും…അവനെയൊന്ന് സഹായിക്കാം എന്ന്.

നാടകവും മൂവിയും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്

ഈ മൂവിയിൽ അഭിനയിച്ച എല്ലാരും നാടകപ്രവർത്തകരാണ്. നാടകവും മൂവിയും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. നാടകം ചെയ്യാൻ എളുപ്പമല്ല. എനിക്ക് സിനിമയേക്കാൾ കുറച്ചുകൂടി ടഫ് ആയി തോന്നിയത് നാടകമാണ്. രണ്ടുമണിക്കൂർ ഒരൊറ്റ വേദിയിൽ അഭിനയിക്കുക, അതിന്റെ കണ്ടിന്യൂവിറ്റി പിടിക്കുക എന്ന്പറയുന്നതു വളരെ ബുദ്ധിമുട്ടുള്ള കാര്യമായിട്ടാണ് എനിക്ക് തോന്നിയത്. സിനിമയിൽ ആണെങ്കിൽ ഒരുപാട് സഹായങ്ങൾ പലയിടത്തു നിന്നും കിട്ടും. ഒരുപാട് മേഖലകളിൽ നിന്നും. പിന്നെ തൃപ്തിയാകുന്നത് വരെ റീടേക്കുകൾ എടുക്കാം. അങ്ങനെ ഒരുപാട് സാദ്ധ്യതകൾ ഉണ്ട്. സിനിമയിൽ ചില മുഹൂർത്തങ്ങളിൽ റിയാക്ഷന്സ് വച്ചുകൊണ്ടു തന്നെ നമുക്കതു ഫില്ലു ചെയ്യാൻ പറ്റും . നാടകത്തിൽ അങ്ങനെ പറ്റില്ല.

Advertisement
RAJESH IRULAM

RAJESH IRULAM

അഭിനയം- നാടകവും സിനിമയും

അഭിനയത്തിന്റെ കാര്യം എടുത്താൽ തന്നെ നാടക നടന്മാർക്കു നമ്മൾ പറഞ്ഞു കൊടുക്കുന്നത് വേഗത്തിൽ ക്യാച്ച് ചെയ്യാൻ പറ്റും . അവരെ നമുക്ക് ഏതു രീതിയിലും പരുവപ്പെടുത്തി എടുക്കാൻ സാധിക്കും. അവരെല്ലാം ഈ ഷോർട്ട് മൂവിയിൽ നന്നായി അഭിനയിച്ചു എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. നാടകത്തിന്റെ ഒരു ബേസ് അങ്ങനെയാണ്. ഒരു വേഷം ഇത്ര ചെയ്താൽ മതി എന്ന് അവരോടു പറഞ്ഞാൽ കൃത്യമായി ആ ഒരു റിസൾട്ട് തരാൻ അവർക്കു സാധിക്കും. സിനിമയിൽ തന്നെ നിൽക്കുന്ന പല പോപ്പുലർ നടന്മാരുടെ ബാക്ഗ്രൗണ്ട് നോക്കിയാൽ മനസിലാകും അവരെല്ലാം നാടകകലാകാരന്മാർ ആയിരുന്നു. ഏറ്റവുമൊടുവിൽ നമുക്ക് നഷ്ടപ്പെട്ട നെടുമുടി വേണുപോലും നാടകപ്രവർത്തകനായിരുന്നു.. പൊതുവെ എല്ലാരും പറയും നാടകപ്രവർത്തകർ അല്പം ഓവർ ആയിരിക്കും എന്ന്. പക്ഷെ അല്ല. അവരെ എങ്ങനെ വേണമെങ്കിലും നമുക്ക് വളച്ചൊടിച്ചു കൊണ്ടുവരാൻ സാധിക്കും. ഇവരൊക്കെ വളരെ എക്സ്പീരിയൻസ് ഉള്ള ആർട്ടിസ്റ്റുകൾ ആണ്. എനിക്ക് അവരെക്കൊണ്ടൊന്നും ഇതിൽ അഭിനയിപ്പിക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.

അതിലെ ആക്റ്റർ പ്രദീപേട്ടൻ (വണ്ടി ഓടിക്കുന്ന ആൾ ) ആണെങ്കിൽ പോലും വളരെ സീനിയർ ആണ്. ഇതിൽ എന്താണ് സബ്ജക്റ്റ് എന്നുപോലും പ്രദീപേട്ടന് അറിയില്ലായിരുന്നു. ലൊക്കേഷനിൽ വച്ചാണ് ഇതിന്റെ സ്ക്രിപ്റ്റ് വായിക്കുന്നത്. അത്രയ്ക്കു ഫാസ്റ്റായി കാരക്റ്റർ ഉൾക്കൊള്ളാൻ അദ്ദേഹത്തിന് സാധിച്ചു. ആ കഥാപാത്രത്തെ ചെറിയ സമയം കൊണ്ട് ഒറ്റയടിക്ക് മനസിലാക്കിയ വ്യക്തിയാണ് അദ്ദേഹം. നാടകക്കാർ അങ്ങനെയാണ്. അവർക്ക് പെട്ടന്ന് കഥാപാത്രത്തെ ഉൾക്കൊള്ളാൻ ഉള്ള കഴിവ്  കൂടുതലായിരിക്കും. പുതിയ സിനിമകളിലെ റിയലിസ്റ്റിക് അഭിനയം എന്ന സംഭവം ഉണ്ടല്ലോ…ചില മുഹൂർത്തങ്ങളിൽ പുതിയ ജനറേഷൻ ആർട്ടിസ്റ്റുകൾ പരാജയപ്പെട്ടു പോകാറുണ്ട്. പഴയ സിനിമാപ്രവർത്തകർക്കു ആ പ്രശ്നം ഇല്ലായിരുന്നു. എത്ര അതിവൈകാരികമായ അഭിനയവും സാഹചര്യങ്ങൾക്ക് അനുസരിച്ചു അഭിനയിച്ചു ഫലിപ്പിക്കാൻ നാടകക്കാർക്കു സാധിക്കും.

തിരിവുകൾക്ക് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

അംഗീകാരങ്ങൾ

എനിക്ക് നാടകത്തിൽ തന്നെ ആറുതവണ സ്റ്റേറ്റ് അവാർഡ് ലഭിച്ചിട്ടുണ്ട്, ഡയറക്ഷന് . പ്രാദേശിക അവാർഡുകൾ ഒരുപാട് ലഭിച്ചിട്ടുണ്ട്. ഷോർട്ട് മൂവീസ് മുൻപ് ഒരിടത്തെ അയച്ചിട്ടുള്ളൂ. രണ്ടാമത് അയച്ചത് ബൂലോകത്തിലേക്ക് ആണ്.  ഷോർട്ട് മൂവീസ് ഒരു പരീക്ഷണം കൂടിയായിരുന്നു. നാടകത്തിൽ നിന്നും മാറി സിനിമയിലേക്കൊരു പരീക്ഷണം.

‘രമേശന്റെ രണ്ട് രാത്രികൾ’

(കടപ്പാട് കാതോരം) : രമേശന്റെ രണ്ട് രാത്രികൾ എന്ന ഷോർട്ട് ഫിലിം കൂടി രാജേഷ് ഇരുളം സംവിധാനം ചെയ്തിട്ടുണ്ട്. പൊരുളറിയാത്ത മനപ്പൊരുത്തങ്ങള്‍….ദാമ്പത്യജീവിതം പലപ്പോഴും അറിയാപ്പുറങ്ങളുടെ മായാലോകമാണ്. ചിലപ്പോഴത് വൈകാരിക തലങ്ങളെ തൊട്ടറിയുന്ന മനപ്പൊരുത്തങ്ങളായും, പൊരുളറിയാത്ത മറിമായങ്ങളായും നമ്മെ വിസ്മയിപ്പിക്കും. ആരോരുമറിയാതെ ജീവിതത്തിന്റെ കാണാപ്പുറങ്ങളിലേക്ക് സഞ്ചരിപ്പിക്കും. രമേശന്റെ രണ്ടുരാത്രികള്‍- ഈ കൊച്ചുസിനിമ പ്രേക്ഷകന്റെ മനസ്സില്‍ അത്തരമൊരു വിസ്മയ വിതാനമൊരുക്കുന്നത് അതുകൊണ്ടാകാം. അതിവൈകാരിക മുഹൂര്‍ത്തങ്ങള്‍ ദൃശ്യപരമായി മറച്ചുവെക്കപ്പെടുമ്പോഴും, സിനിമ ആഴമുള്ള അര്‍ത്ഥത്തില്‍ തന്നെ അനുഭവപ്പെടുന്നുണ്ട്. സിനിമാരംഗത്തെ പ്രൊഫഷനുകളില്ലാതെ തികച്ചും നാടകരംഗത്തെ പ്രൊഫഷനുകളെ മാത്രം അണിനിരത്തിയതും നന്നായി. കഥാപാത്രങ്ങളുടെ അനായാസ അഭിനയസമീപനം സംവിധായകന്റെ മിടുക്കുതന്നെയെന്ന് കാണുന്നു. അതിലുപരി ക്യാമറഭംഗിയില്‍ നിറയുന്ന ഒതുക്കമുള്ള, കൃത്യമായ ഫ്രെയ്മുകളും വെളിച്ചവിന്യാസവും ദൃശ്യചാരുത പകരുന്നതാണ്. സമീപ-മധ്യ-വിദൂരദൃശ്യങ്ങള്‍ സന്ദര്‍ഭോചിതമായി ക്രമപ്പെടുത്തുന്നതിലെ വിജയം, എഡിറ്റിങിലെ കൃത്യതയും സൂക്ഷ്മതയും ബോധ്യപ്പെടുത്തുന്നു. പശ്ചാത്തല സംഗീതത്തിന്റെ ഒഴുക്കും സിനിമയുടെ ഒഴുക്കിനൊപ്പം ചേരുന്നുണ്ട്. യൂടൂബില്‍ കണ്ടുമടുക്കുന്ന കുഞ്ഞുസിനികളില്‍ നിന്ന് സാങ്കേതികമായും, രചനാപരമായ ലാളിത്യംകൊണ്ടും ഉയര്‍ന്നുനില്‍ക്കുന്ന സൃഷ്ടിയാണ് രമേശന്റെ രണ്ടുരാത്രികള്‍. ഇതിനു പിന്നിലെ എല്ലാകലാകാരന്മാര്‍ക്കും അഭിനന്ദനങ്ങള്‍….

തിരിവുകൾ
( SHORT MOVIE )

Advertisement

Banner
KADAMBARI
KALAKSHETHRA

Story ,screenplay, dialogues , editing Direction
RAJESH IRULAM

Producer SHAJIL SINDHU

DOP
NOUSHAD HOLLYWOOD

Music
ANIL MALA

Lyrics
SIBI AMBALAPPURAM

Singer
DEVAMRUTHU

Assistant Director
SAJEEV MADAVANA

Advertisement

Sub titles
MV ANILKUMAR

Leading Actors

KL 47 G 5486
MARUTHI BALENO

PRADEEP ROY
SATHEESH K KUNNATH
BIJU JAYANANDHAN
MASTER DAVINCHI
RAJEEV NAMBEESAN
SANDHYA SANJU

 3,536 total views,  6 views today

Continue Reading
Advertisement

Comments
Advertisement
Entertainment1 day ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 day ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment3 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized6 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement