ഈ അലാറം ക്ലോക്ക് നിങ്ങളെ ഷോക്കടിപ്പിച്ചു എഴുന്നേല്‍പ്പിക്കും

 

1

 

അതിരാവിലെ എഴുന്നെല്‍ക്കുവാന്‍ അലാറം വെച്ച് കിടക്കുന്നവര്‍ ആണ് നമ്മള്‍ . നേരത്തെ എണീറ്റ് പെട്ടെന്ന് ഓഫീസിലോ കോളേജിലോ ഏതാനം എന്ന് വിചാരിച്ചു കിടക്കുന്ന നമ്മുടെ ആ സ്വഭാവമെല്ലാം രാവിലെ അലാറം അടിക്കുമ്പോള്‍ മാറുകയാണ് പതിവ്. നേരെ സ്നൂസ്‌ ബട്ടണില്‍ വിരല്‍ അമര്‍ത്തി ഒരു അഞ്ചു മിനുറ്റ് നേരത്തേക്ക് കൂടി കിടക്കും നമ്മള്‍ . ആ കിടത്തം ചിലപ്പോള്‍ അടുത്ത മണിക്കൂര്‍ നേരത്തേക്ക് കൂടി നീണ്ടു പോവാറാണ് പതിവ്. എങ്ങിനെ ഇതില്‍ നിന്നുമൊരു മോചനം ലഭിക്കും? ആ ചിന്തയാണ് പാറ്റ്ന സ്വദേശിയും ഇപ്പോള്‍ നോയിഡയില്‍ താമസിക്കുന്ന ആളുമായ 19 കാരന്‍ സങ്കല്‍പ്പ് സിന്‍ഹ എന്ന ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ ഷോക്കടിപ്പിക്കുന്ന അലാറം ക്ലോക്ക് എന്ന ചിന്തയിലേക്ക് നയിച്ചത്.

അദ്ദേഹം നിര്‍മ്മിച്ച അലാറം ക്ലോക്ക് നിങ്ങളെ കറക്റ്റ് സമയത്ത് തന്നെ എണീപ്പിക്കും. singNshock എന്ന് പേരിട്ടിരിക്കുന്ന അലാറം ക്ലോക്ക് ആ പേരിനെ അന്വര്‍ത്ഥമാക്കുന്ന ഒരു ഉപകരണം തന്നെയാണ്. അലറാം മുട്ടുന്ന സൌണ്ട് കേട്ട് നമ്മള്‍ ബട്ടന്‍ പ്രസ്‌ ചെയ്യുമ്പോള്‍ ആകും ആ അലാറം നമുക്ക് ഷോക്കടിപ്പിച്ചു പണി തരിക. ഷോക്ക്‌ എന്ന് കേട്ട് പേടിക്കേണ്ട. ചെറിയൊരു ഷോക്ക്‌ ആയിരിക്കും അത് തരിക.  നമ്മുടെ ന്യൂറോളജിക്കല്‍ ഫങ്ങ്ഷനുകള്‍ എല്ലാം ഒന്ന് ഉഷാറാവാന്‍ വേണ്ടി മാത്രമായിരിക്കും ആ ഷോക്ക്‌..

 

07-1357547085-diesel-price-600

 

മറ്റു ചില പ്രത്യേകതകളും ഈ അലാറത്തിനുണ്ട്. ഒന്നാന്തരം ഒരു മ്യൂസിക്‌ പ്ലയെര്‍ ഈ ക്ലോക്കിലുണ്ട്. ഒരു എല്‍ ഇ ഡി ഡിസ്പ്ലേയും 32ജിബിയോളം പാട്ടുകള്‍ സ്റ്റോര്‍ ചെയ്യുവാനുള്ള മാര്‍ഗവും ഇതിന്റെ പ്രത്യേകതയാണ്.

ഇതിന്റെ പ്രോട്ടോടൈപ്പ് മോഡല്‍ മാത്രമാണ് ഇപ്പോള്‍ ഇറങ്ങിയിട്ടുള്ളത്. വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്നത് വരെ നമുക്ക് വെയിറ്റ് ചെയ്യേണ്ടി വരും. എന്താ നിങ്ങള്‍ തയ്യാറാണോ? നാളെ മുതല്‍ നേരത്തെ എണീറ്റാലോ ?