തെരുവിലെ അനാഥൻ ആശുപത്രിയിലായി, കൂട്ടുകാർ കണ്ണിലെണ്ണ ഒഴിച്ച് ആശുപത്രി വാതിൽക്കൽ, ഇത് നന്ദിയുടെയും സ്നേഹത്തിന്റയും കഥ

433

Vm Jose

ഇതാണ് യഥാർത്ഥ We guard. ആരും അനാഥരല്ല, ഇവരുള്ളിടത്തോളം കാലം.തെരുവിൽ കഴിഞ്ഞിരുന്ന ഒരു അനാഥവൃദ്ധൻ ആശുപത്രിയിലാക്കപ്പെട്ടപ്പോൾ അദ്ദേഹത്തോടൊപ്പം കഴിഞ്ഞ നാലു തെരുവുനായ്ക്കൾ ആശുപത്രി വാർഡിന്റെ കവാടത്തിൽ അദ്ദേഹത്തെയും കാത്തു നിൽക്കുന്നതാണ് രംഗം.
നാലിന്റെയും ശരീരഭാഷ ശ്രദ്ധിച്ചോ? ആ കണ്ണുകളിലെതീക്ഷ്ണത, ഉത്കണ്ഠ, ആകാംക്ഷ, ജാഗ്രത, ഏകാഗ്രത, പ്രതീക്ഷ, സ്നേഹം, നിസ്സഹായരെങ്കിലും എന്തിനും തയ്യാറായുള്ള ആ നിൽപ്… Wow! ഒരുമ്മ കൊടുക്കാൻ തോന്നുന്നില്ലേ? “സ്നേഹം പ്രതിബന്ധം അറിയുന്നില്ല”.

ജന്മം നൽകിയവരെ ബാദ്ധ്യതയായിക്കാണുന്ന. വൃദ്ധരായ അവരെ തെരുവിലും വൃദ്ധമന്ദിരങ്ങളിലും സർക്കാരാശുപത്രികളിലും തള്ളിയിട്ട് മുങ്ങുന്ന സ്നേഹരാഹിത്യത്തിന്റെയും ഹൃദയ ശൂന്യതയുടേയും ഇക്കാലത്ത് ഈ വാർത്താ ചിത്രത്തിന് ഏറെ പ്രസക്തിയുണ്ട്. തെരുവുനായ്ക്കളെ ഒന്നടങ്കം കൊന്നുകളയണമെന്ന് മുറവിളികൂട്ടുന്നവരുടെയും ഇത്ര നന്ദിയും സ്നേഹവും ലോയൽറ്റിയുമുള്ള ഈ സാധുമൃഗത്തെ തെരുവിലുപേക്ഷിക്കുന്നവരുടേയും കണ്ണുതുറപ്പിക്കാൻ ഇതുപോലുള്ള സംഭവങ്ങൾ ഉതകിയെങ്കിൽ. വാർത്താ കുറിപ്പിന്റെ തനിപ്പകർപ്പ് ഇതോടൊപ്പം (ചിലർക്ക് ഇതു വ്യാജമാണെന്നു അഭിപ്രായമുണ്ട്.അവർക്കുവേണ്ടി ബ്രസീലിലെ nsc news channel സംപ്രേഷണം ചെയ്ത വാർത്തയുടെ വീഡിയോ പോസ്റ്റു ചെയ്തിട്ടുണ്ട്.)

A Homeless Man In Brazil Was Rushed To Hospital. These 4 Street Dogs He Has Been Looking After Are Waiting At The Entrance Of The Hospital For Him