fbpx
Connect with us

ഇതൊരു തമാശക്കഥ അല്ല

ഇതൊരു തമാശക്കഥ അല്ല. എന്നാല്‍ ഇതില്‍ തമാശ ഉണ്ട്. ഇതൊരു കരച്ചില്‍ കഥയും അല്ല. എന്നാല്‍ ഇതില്‍ കരച്ചിലും ഉണ്ട്. അത് രണ്ടും കരഞ്ഞവര്‍ പിന്നീട് ചിരിച്ചു കൊണ്ടും, ഉള്ളില്‍ ചിരിച്ചവര്‍ പിന്നീട് വേണമെങ്കില്‍ ഇത്തിരി കരഞ്ഞുകൊണ്ടും ആസ്വദിച്ചാല്‍ തീരാവുന്നതേ ഉള്ളു.

 123 total views

Published

on

ഇതൊരു തമാശക്കഥ അല്ല. എന്നാല്‍ ഇതില്‍ തമാശ ഉണ്ട്. ഇതൊരു കരച്ചില്‍ കഥയും അല്ല. എന്നാല്‍ ഇതില്‍ കരച്ചിലും ഉണ്ട്. അത് രണ്ടും കരഞ്ഞവര്‍ പിന്നീട് ചിരിച്ചു കൊണ്ടും, ഉള്ളില്‍ ചിരിച്ചവര്‍ പിന്നീട് വേണമെങ്കില്‍ ഇത്തിരി കരഞ്ഞുകൊണ്ടും ആസ്വദിച്ചാല്‍ തീരാവുന്നതേ ഉള്ളു. അതോടെ അവരുടെ കഥയും ജീവിതമാവും. ജീവിതം മനസ്സിന്നകത്തെ നിലാവായി മാറും.അവള്‍ അമ്മക്ക് രേവതി. അഛന് പൊന്നു. വിവാഹം ചെയ്ത ബലരാമന്‍റെ വിവാഹ ക്ഷണക്കത്തില്‍ ചിത്ര. അതെന്താ അങ്ങിനെയെന്ന്‍ നിങ്ങള്‍ ചോദിക്കാം. രേവതി അവളുടെ ചെല്ലപ്പേര്. എന്നാല്‍ അഛന്‍ ആ രേവതിയെ പൊന്നുമോളെ എന്ന് വിളിച്ചു വിളിച്ച് അഛനവള്‍ സാവകാശം ‘പൊന്നു’ ആയി.

പക്ഷെ അവള്‍ക്കവള്‍ അത് രണ്ടും അല്ല. മുത്തച്ഛന്‍ കാതില്‍ ഉരുവിട്ട, ജാതകത്തിലും സ്കൂള്‍ രേഖകളിലും എല്ലാം ഉള്ള ‘പവിത്ര’ ആണ്. പവിത്രമായത്‌ പവിത്ര.

അങ്ങിനെ സൂര്യ ചന്ദ്രന്മാരെ തഴുകി പവിത്രയായി ജീവിക്കെയാണ് പവിത്രയെ ചിത്രയാക്കി ബലരാമന്‍ ക്ഷണക്കത്ത് അച്ചടിക്കുന്നത്. അതെന്താ അങ്ങിനെ എന്ന് ചോദിച്ചാല്‍ ബലരാമന് ഏറ്റവും ഇഷ്ടപ്പെട്ട സ്ത്രീ നാമമാണ് ചിത്ര. ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം ചെയ്യാന്‍ ബലമുള്ളതും ബലമില്ലാത്തതുമായ ഏതു രാമന്നും അവകാശമുണ്ട്. അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരം ഇല്ല. കുടുംബം തീരുമാനിച്ച പെണ്ണിനെ തന്നെയാണ് ബലരാമന്‍ വിവാഹം ചെയ്യുന്നത്. കത്തില്‍ ചിത്ര എന്നും ബ്രാക്കറ്റില്‍ പവിത്ര എന്നും എഴുതും. ഇനി അങ്ങോട്ടുള്ള ജീവിതത്തില്‍ എപ്പോള്‍ വിളിക്കുംമ്പോഴും ചിത്രേ..ന്ന് വിളിക്കും. ‘.. എന്നെ അല്ലാതെ ചിത്ര വേറെ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ..’ എന്ന് വിഡ്ഢിയെപോലെ ചോദിക്കും. ‘..ഇവള്‍ എന്റെ ഭാര്യ ചിത്ര..’ എന്ന്‍ പവിത്രയോടൊപ്പം പഠിച്ച കൂട്ടുകാരികള്‍ക്ക് വരെ പരിചയപ്പെടുത്തും. അവര്‍ പവിത്ര മാറവേ അടക്കിച്ചിരിക്കും….

അങ്ങിനെ ജീവിതം ആരംഭിച്ച് ഏഴു മാസത്തില്‍ അധികം കഴിഞ്ഞു. ഒരിക്കല്‍ ചിത്ര പവിത്രയായി, രേവതിയായി, പൊന്നായി അഛനും അമ്മയ്ക്കും ഒപ്പം എന്നെ കാണാന്‍ വന്നു. കാര്യം, നല്ല ഒരു വക്കീലിനെ വേണം. നാട്ടില്‍ ശരിയാവില്ല. അവിടെ അമ്മേടെ ബന്ധുക്കളില്‍ തന്നെ വക്കീല്‍മാരുണ്ട്. എന്ത് പറ്റിയെന്നു ഞാന്‍. ഇനി എന്ത് പറ്റാന്‍ എന്ന് രേവതിയുടെ അമ്മ. പൊന്നൂന് മടുത്തെന്ന് അഛന്‍. എല്ലാം കേട്ടു ശ്വാസം മുട്ടലോടെ പവിത്ര നിശ്ശബ്ദം ഇരുന്നു.

Advertisement



“വക്കീലൊക്കെ ഉണ്ട്. ഏതു തരം വേണമെന്ന് മാത്രം തീരുമാനിച്ചാല്‍ മതി.”
“രേവതിക്ക് പെണ്‍വക്കീല്‍ മതി.. ”
“പോന്നൂന് അത് മതിയോ…” എന്ന്‍ അഛനോട്‌ ഞാന്‍.
“അത് പൊന്നു തീരുമാനിക്കട്ടെ..” എന്ന്‍ അഛന്‍.
പവിത്ര സത്യം പറഞ്ഞു.
“എനിക്ക് മതിയായി അങ്കിള്‍ . ഇങ്ങിനെ പോയാല്‍ എനിക്ക് പ്രാന്ത് പിടിക്കും. ഞാന്‍ എന്തെങ്കിലും ചെയ്യും.”
അതൊരു സൂചനയാണ്. ഇത്തിരി സഹനം ഉള്ള ഒരു പെണ്ണ് മടുത്തെന്ന്‍ സത്യം പറഞ്ഞാല്‍ പിന്നെ കാര്യം കൈവിടും.
“വേറെ പരിഹാരം ഒന്നും ഇല്ലേ..”
അമ്മ എന്നെ തടഞ്ഞു.
“എന്ത് പരിഹാരം.. ഇത് തന്നെ പരിഹാരം. അവന്റെ കൂടെ ഉള്ള ജീവിതം ഇനി രേവതിക്ക് വേണ്ട.”
അമ്മയുടെ ആവേശത്തിന് അഛന്‍ ജെയ് വിളിച്ചു.
“എന്തിനും ഒരു പരിധി ഉണ്ട്. പൊന്നു എത്രാന്ന്‍ വെച്ചാ സഹിക്കാ..”
അതും ശരിയാണ്. പവിത്രയുടെ അഛനും അമ്മയും ആ പരിധി വിടാത്തത് അവരുടെ സഹനം കൊണ്ടു തന്നെയാണ്. പവിത്ര വീണ്ടും പറഞ്ഞു.
“അങ്കിളിന്നറിയോ. ഞാന്‍ ആരാണെന്ന് എനിക്ക് തന്നെ ഇപ്പോള്‍ അറിയില്ല. സ്നേഹം ഒക്കെ കൊട്ടക്കണക്കില്‍ ആണ്. പക്ഷെ സമാധാനം ഒരു ഗ്രാം പോലും ഇല്ല.”
“ബലരാമനെ കളഞ്ഞ് ബലക്ഷയം വന്നാല്‍ സമാധാനം കിട്ട്വോ.. ”
കിട്ടുംന്ന്‍ അമ്മ.
കിട്ടൂലേന്ന്‍ ..? അഛനും.,

തല്‍ക്കാലം വക്കീലിനെ വിട്ടു മനസ്സിന്‍റെ ഒരു ചികിത്സകനെ കണ്ടൂടെ എന്ന എന്റെ വാചകം അമ്മ അപ്പോള്‍ തന്നെ കടിച്ചു മുറിച്ചു നിലത്തിട്ടു. അഛന് മറ്റുള്ളവര്‍ അറിയുന്നതാണ് പ്രശ്നം. ഇപ്പൊ തന്നെ എല്ലാരും അറിഞ്ഞില്ലേ ഇനിയുള്ളതും അറിഞ്ഞാല്‍ എന്തെന്ന് പവിത്ര. ആ ചിന്തയില്‍ ഞാന്‍ കയറിപ്പിടിച്ചു. ഒന്ന് കണ്ടു നോക്കുന്നതില്‍ തെറ്റില്ലല്ലോ. പറ്റുമെങ്കില്‍ ബലരാമനെയും കൂട്ടിക്കോളൂ…

എന്നാല്‍ ബലരാമന്‍ വഴങ്ങിയില്ല. വക്കീലിന്നു പകരം മനസ്സിന്‍റെ ഒരു വനിതാ ചികിത്സകയെ ആണ് അമ്മക്കും അഛനും ഒപ്പം ‘പൊന്നുവും രേവതിയും ചിത്രയും പവിത്രയും’ കാണുവാന്‍ പോയത്. നല്ല ഒരു ചികില്‍സക. പവിത്രക്ക്‌ വളരെ ഇഷ്ടമായി. അവിടെ നിന്നും പവിത്ര എന്നെ വിളിച്ചു.
“അങ്കിള്‍ … ഞാന്‍ കണ്ടു. quite interesting.. ഒരു ആറുമാസം വെയ്റ്റ്‌ ചെയ്യാന്‍ ഡോക്ടര്‍ പറയുന്നു. അതിനിടക്ക് 8 സെഷന്‍. അങ്കിള്‍ എന്ത് പറയുന്നു..? ”
“നല്ലതല്ലേ… 800 ആയാലും കുഴപ്പമില്ലല്ലോ. ഡോക്ടര്‍ക്ക്‌ പൈസയും കിട്ടും. മോള്‍ക്ക്‌ അങ്ങിനെ സംസാരിക്കാന്‍ ഒരാളുമായി.”
പവിത്ര ചിരിച്ചു.
“അങ്കിളിന്ന്‍ കമ്മീഷന്‍ ഉണ്ടോ..? ”
” ഇല്ലാന്ന്‍ പറഞ്ഞൂട… ”
ചികിത്സക മുന്നില്‍ ഇരിക്കുന്ന കാര്യം മറന്ന്‍ പവിത്ര പൊട്ടിച്ചിരിച്ചു.
പിന്നീടാണ്‌ കാര്യം തകിടം മറിഞ്ഞത്.
ചിരി നിര്‍ത്തി പവിത്ര ഒരു സങ്കടം പറഞ്ഞു.
“8 സെഷന്‍ എങ്കിലും വേണംന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാ അടുത്ത സെഷന്‍ ഒരാഴ്ച് കഴിഞ്ഞാണു ഡോക്ടര്‍ ഡേയ്റ്റ് തന്നത്. അപ്പോഴേക്കും എന്റെ അവസ്ഥ വീണ്ടും പഴയ പോലാവും. എന്താ ചെയ്യാ അങ്കിള്‍ ”
“അവരോട്‌ അടുത്ത ഒരു ദിവസം ചോദിക്കു..”
പവിത്ര ദിവസം ചോദിച്ചു.
ഡോക്ടര്‍ പറഞ്ഞു. ഇല്ല.
“ഇല്ലെന്ന് പറയുന്നു.”
“പവിത്രക്ക്‌ എപ്പോഴാ വേണ്ടേ..?”
“മറ്റന്നാള്‍ എങ്കിലും കിട്ടണം.”
“മറ്റന്നാള്‍ എങ്കിലും വേണം എന്നു പറ. തരാതിരിക്കില്ല ”
പവിത്ര ചോദിച്ചു.
“മറ്റന്നാള്‍ ഞാന്‍ വരട്ടെ…? ”
അവിടെ ഡോക്ടര്‍ പവിത്രയോട്‌ അറിയാതെ മനസ്സ്‌ തുറന്നു.
“പറ്റില്ല കുട്ടി. മറ്റന്നാള്‍ എന്റെ മകളുടെ ഡൈവോഴ്സ് കേസാണ്. കുടുംബ കോടതിയില്‍ പോകണം. അന്ന്‍ സാധിക്കില്ല..”
പവിത്രയ്ക്കും സങ്കടമായി.
“പറ്റില്ല അങ്കിള്‍ . അന്ന്‍ ഡോക്ടറുടെ മകള്‍ടെ ഡൈവോഴ്സ് കേസാണ്…”
ഞാന്‍ അന്തം വിട്ടു.
“എന്ത് കേസാണ്..?”
“അന്ന്‍ ഡോക്ടറുടെ മകള്‍ടെ ഡൈവോഴ്സ് കേസാണ്.. ഡോക്ടര്‍ക്ക് ഡേറ്റ് ഇല്ല. ”
“അത് ശരി.. സ്വന്തം മകള്‍ടെ ഡൈവോഴ്സ് ഇല്ലാതാക്കാന്‍ സാധിക്കാത്ത ആളോടാണോ പവിത്ര പോയി ബാലരാമന്‍റെയും നിന്‍റെയും ബലമില്ലായ്മ പറയുന്നത്. വെറുതെ ഇല്ലാത്ത പൈസ കളയണോ. സ്വന്തം ബുദ്ധി ഉപയോഗിച്ചു ഇത്തിരി അഡ്ജസ്റ്റ് ചെയ്ത് കാര്യങ്ങള്‍ പവിത്രമാക്കിക്കൂടെ….”
——————————
എന്നെ വന്നു കണ്ട് കുറച്ചു നേരം ചിരിച്ച് പവിത്ര പോയി. പിന്നീട് പവിത്രയെ ഞാന്‍ കാണുമ്പോള്‍ ബലരാമന്‍ നല്ല ബലത്തിലാണ്. ബലരാമന്‍ അവളെ പവിത്ര എന്ന് വിളിക്കുന്നത് ഞാന്‍ കേട്ടു. ചിത്ര എവിടെ പോയെന്ന്‍ ഞാന്‍ ബാലരാമനോട്‌ ചോദിച്ചു. അതെല്ലാം ഒരു ചിത്രമല്ലേ സര്‍ എന്ന് ബലരാമനും. പവിത്രയില്‍ നിന്നും ചിത്രയെ അടര്‍ത്തി മാറ്റാന്‍ പവിത്രക്ക്‌ കുറച്ചു സമയമേ വേണ്ടി വന്നുള്ളൂ. അതൊരു വാക്കിന്റെ കളി. നില്‍ക്കക്കള്ളിയില്ലാതെ പവിത്രയില്‍ നിന്നും ബലരാമന്‍ ചിത്രയെ പറഞ്ഞു വിട്ടു. ഈ വരികള്‍ ഒരു പക്ഷെ ഇന്ന്‍ പവിത്രയും വായിക്കും. ഇന്ന്‍ ഇത് ഞാന്‍ എഴുതുമെന്ന് അവള്‍ക്കറിയാം. എങ്കിലും ഇതത്രയും ഞാന്‍ ബലരാമന്ന്‍ ആദരവോടെ സമര്‍പ്പിക്കുന്നു

നമ്മള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാം. പക്ഷെ പെറുക്കിയെടു ക്കുമ്പോള്‍ പല പാര്‍ട്സുകളും മിസ്സാവും. അതാണ്‌ കഷ്ടം.. 🙂

Advertisement



 124 total views,  1 views today

Advertisement
Entertainment1 min ago

യുദ്ധം നിർത്തൂ കാപാലികരേ !

Entertainment26 mins ago

അരങ്ങിൽ തെളിഞ്ഞ ഛായാമുഖി ഓർമിച്ചു കൊണ്ടാവട്ടെ മോഹൻ ലാലിനുള്ള ഇന്നത്തെ പിറന്നാൽ ഓർമ്മകൾ

Entertainment50 mins ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Business2 hours ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Entertainment2 hours ago

“ഞാനൊരു പുഴുവിനെയും കണ്ടില്ല”, മമ്മൂട്ടിയുടെ ‘പുഴു’വിനെ പരിഹസിച്ചു മേജർ രവി

Entertainment2 hours ago

അയ്യോ ഇത് നമ്മുടെ ഭീമന്‍ രഘുവാണോ ? ചാണയിലെ രഘുവിനെ കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍വെച്ചുപോകും

Entertainment3 hours ago

‘വിധി അദൃശ്യൻ ആക്കിയ മനുഷ്യൻ’, എന്നാ സിനിമയാ…. ഇത് ഇവിടത്തെ 12TH മാൻ അല്ല കേട്ടോ

Boolokam3 hours ago

ലാലേട്ടന്റെ പിറന്നാൾ, മുഴുവൻ സിനിമകളുടെയും കഥാപാത്രങ്ങളുടെയും ലിസ്റ്റ് പ്രസിദ്ധീകരിച്ച് ആരാധകന്റെ പിറന്നാൾ സമ്മാനം

Entertainment3 hours ago

ഗർഭിണി മൃതദേഹം ഒക്കെ കീറി മുറിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചവരോട് അവൾ നൽകിയ മറുപടി എന്നെ അമ്പരപ്പിച്ചു. ഭാര്യയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് ജഗദീഷ്.

Career3 hours ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment3 hours ago

ഈ നാട്ടുകാരനല്ലേ, എത്രനാൾ ഇങ്ങനെ പോകാൻ കഴിയും, നിയമത്തെ വെല്ലുവിളിച്ചാൽ കാര്യങ്ങൾ ബുദ്ധിമുട്ടാവും; വിജയ് ബാബുവിന് മുന്നറിയിപ്പുമായി പോലീസ്.

Entertainment4 hours ago

“പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ”മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് മമ്മൂട്ടി.

controversy21 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment50 mins ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment1 day ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment5 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment6 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement