01

അവിശ്വസനീയമായ രീതിയില്‍ യഥാര്‍ത്ഥ ചിത്രം എന്ന് തന്നെ കരുതാവുന്ന വിധത്തില്‍ നിങ്ങള്‍ കാണുന്ന പ്രമുഖ ഹോളിവുഡ് നടന്‍ വെറ്ററന്‍ താരം മോര്‍ഗന്‍ ഫ്രീമാന്റെ ഈ ചിത്രം സത്യത്തില്‍ യഥാര്‍ത്ഥമല്ല എന്നറിയുമ്പോള്‍ തീര്‍ച്ചയായും നിങ്ങളില്‍ ഒരു ഞെട്ടലുണ്ടാകും. ഐപാഡ് എയറില്‍ തന്റെ കൈകള്‍ ഉപയോഗിച്ച് എല്ലാം ഒരേ ഒരു ലെയറില്‍ ആക്കി ഐപാഡ് ഡിസൈന്‍ ആപ്ലിക്കേഷന്‍ ആയ പ്രൊക്രിയേറ്റ് ഉപയോഗിച്ചാണ്‌ ഈ ചിത്രം നിര്‍മ്മിച്ചത് എന്നറിയുമ്പോള്‍ നിങ്ങള്‍ വീണ്ടുമൊന്നു ഞെട്ടും.

യുകെയില്‍ നിന്നുമുള്ള പ്രമുഖ ഓയില്‍ പെയിന്റര്‍ ആയ കൈല്‍ ലാംബെര്‍ട്ട് ആണ് അത്ഭുത സൃഷ്ടിക്ക് പിന്നിലെ ശില്‍പ്പി. ഒരു മാസത്തോളം എടുത്ത് 200 ഓളം മണിക്കൂറുകള്‍ ഇതിനു മുന്‍പില്‍ തന്നെ ചെലവഴിച്ചാണ് ലാംബെര്‍ട്ട് ഈ അത്ഭുത സൃഷ്ടി നടത്തിയത്. എന്തായാലും താഴെ കാണുന്ന വീഡിയോ കാണുമ്പോള്‍ നമ്മള്‍ ആംഗ്രി ബേര്‍ഡ്സ് കളിച്ചു കൊണ്ടിരിക്കുന്ന അതെ ഡിവൈസ് ഉപയോഗിച്ചാണ് ഈ ഓയില്‍ പെയിന്റര്‍ ഈ സൃഷ്ടി നടത്തിയത് എന്ന സത്യം നമുക്ക് അംഗീകരിക്കുവാന്‍ കുറച്ചധികം ബുദ്ധിമുട്ട് കാണും, തീര്‍ച്ച

മറ്റു പല പ്രമുഖരുടെയും ഒറിജിനല്‍ എന്ന് തോന്നിക്കുന്ന വിധത്തില്‍ കൈല്‍ ലാംബെര്‍ട്ട് തന്നെ തയാറാക്കിയ ചില ചിത്രങ്ങളുടെ നിര്‍മ്മാണം താഴെ വീഡിയോയില്‍ കാണാം

Advertisements