ഇത് ഷബ്നസൈൻ, ഷബ്ന ആരാണെന്നോ?

101
Rathnakaran KP
ഇത് ഷബ്നസൈൻ, ഷബ്ന ആരാണെന്നോ?
മങ്കടപള്ളിപ്പുറം ഗവ യു പി സ്കൂൾ അധ്യാപികയായ അവൾ ഇപ്പോൾ ലീവെടുത്ത് ബി എഡ് കോഴ്സ് ചെയ്യുകയാണ്‌. സ്കൂളിലെ കുട്ടികളെ കലാമേളകൾക്ക് സജ്ജരാക്കുന്ന ചുമതല എന്നും ഷബ്നക്കാണ്. രണ്ടാഴ്ചയാണ് ഷബ്നയുടെ ആകെയുള്ള സംഗീതാധ്യയന പരിചയം.
പക്ഷെ ദർശന ടി വിയിൽ അതിഥിയായെത്തി ഒന്നാന്തരം പാട്ടുകൾ അവതരിപ്പിക്കാനും സ്വന്തമായി സംഗീത പരിപാടികൾ ചെയ്യാനും ഈ പരിചയക്കുറവ് ഷബ്നക്ക് തടസ്സമായില്ല. സംഗീത സംവിധായകൻ അഫ്സൽ യൂസഫുമായി ഹൃദ്യമായ അഭിമുഖം നടത്തിയ ഷബ്ന ഈ രംഗത്തെ തന്റെ വൈഭവവും തെളിയിച്ചിട്ടുണ്ട്. മാനവിക നൈതിക ദർശനങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിക്കുന്ന അഞ്ച് എപ്പിസോഡുകൾ പിന്നിട്ട ചിന്താദീപ്തി എന്ന പരിപാടി യു ട്യൂബിൽ ഷബ്നയുടേതായുണ്ട്. ഷബ്നക്ക് മാനവികതയും കരുണയും ഉദ്ബോധന വിഷയങ്ങൾ മാത്രമല്ല ജീവിത നിയോഗം കൂടിയാണെന്ന് അവളുടെ സഹപ്രവർത്തക പ്രിയ ടീച്ചർ സാക്ഷ്യപ്പെടുത്തുന്നു. സ്കൂളിനടുത്തുള്ള പല ദരിദ്ര വീടു ളിലും ഷബ്ന സ്വകാര്യമായി സഹായം നൽകുന്നുണ്ടത്രേ.
ഷബ്നയുടെ ഒരു സവിശേഷത കൂടി പറയട്ടേ
പത്താം ക്ളാസിൽ പഠിക്കുമ്പോൾ പൊടുന്നനെയാണ് അപൂർവമായ ഒരു നേത്രനാഡീരോഗത്തിൽ ഷബ്നയുടെ കാഴ്ച എന്നെന്നേക്കുമായി നഷ്ടപ്പെടുന്നത്. പിന്നീട് TTC കോഴ്സിൽ എന്റെ വിദ്യാർത്ഥിയായി ഷബ്ന എത്തിയപ്പൊഴാണ് അവളെ ഞാൻ അറിയുന്നത്
ജീവിതത്തെ അതിന്റെ പരമാവധിയിൽ ആസ്വദിക്കാനുള്ള സ്വാർത്ഥമായ അഭിനിവേശം ഉള്ളത് കൊണ്ടാണ് രണ്ട് ദിവസം പനി പിടിച്ച് കിടന്നാൽ പോലും നമ്മൾ നിരാശരാവുന്നത്.എന്തെങ്കിലും കാരണവശാൽ അംഗഭംഗം സംഭവിച്ചാൽ പറയാനുമില്ല. നമ്മുടെയൊക്കെ ജീവിതം അവിടെ തീർന്നു പോവും.
എന്നാൽ തന്റെ ജീവിതം മറ്റുള്ളവർക്ക് കൂടി വേണ്ടിയാണ് എന്ന് കരുതുന്നവരുടെ മനോഭാവം അതല്ല. തന്റെ ജീവിത നഷ്ടങ്ങളെക്കുറിച്ചുള്ള വേവലാതികളെക്കാൾ ഉള്ള സൗഭാഗ്യങ്ങൾ അന്യർക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിനുള്ള വെമ്പലിലാണ് അവർ ജീവിതോർജ്ജം ആർജ്ജിക്കുക
ഷബ്ന നമ്മുടെ പുതുതലമുറക്ക് ഒരു പാഠപുസ്തകമാണ്
വർത്തമാന കാല സാഹചര്യങ്ങളെ അകക്കണ്ണ് കൊണ്ടറിഞ്ഞ് ഷബ്ന കഴിഞ്ഞ ദിവസം എഴുതിയ ഒരു കവിത പ്രിയ ടീച്ചർ അയച്ചിരുന്നു. അതിങ്ങനെയാണ്
*****
നിങ്ങളാര്???!!!!
നിങ്ങള് ആര്?, എന്റെ ചിറകരിയാന്?
നിങ്ങള് ആര്?, എന്റെ ചിറകരിയാന്?
എനിക്ക്, സ്വച്ഛന്ദം പറക്കണം.
എനിക്ക്, സ്വച്ഛന്ദം പറക്കണം.
ഈ ആകാശം എന്റേതാണ്.
ഈ ആകാശം എന്റേതാണ്.
നിങ്ങള് ആര്?, എന്റെ വേരറുക്കാന്?
നിങ്ങള് ആര്?, എന്റെ വേരറുക്കാന്?
എനിക്കീ മണ്ണില്, ചുംബിച്ചലിയണം…
എനിക്കീ മണ്ണില്, ചുംബിച്ചലിയണം.
ഈ ഭൂമി, എന്റേതാണ്.
ഈ ഭൂമി, എന്റേതാണ്.
നിങ്ങള് ആര്?, എന്റെ ശ്വാസത്തിനു വിലയിടാന്?
നിങ്ങള് ആര്?, എന്റെ ശ്വാസത്തിനു വിലയിടാന്?
എനിക്കീ ഗന്ധം നുകരണം,,
എനിക്കീ ഗന്ധം നുകരണം,,
ഈ കുളിര് വാഹി എന്റേതാണ്.
ഈ കുളിര് വാഹി എന്റേതാണ്.
നിങ്ങള് ആര്, എന്റെ അമ്മിഞ്ഞ പാല് നിഷേധിക്കാന്?
നിങ്ങള് ആര്, എന്റെ അമ്മിഞ്ഞ പാല് നിഷേധിക്കാന്?
എനിക്കീ ലഹരി, ആവോളം നുണയണം.
എനിക്കീ ലഹരി, ആവോളം നുണയണം.
എന്റെ ഇന്ത്യ, എന്റേതാണ്.
എന്റെ ഇന്ത്യ, എന്റേതാണ്,,,