ഇതാണ് ഇസ്‍ലാമിക്ക് റിപ്പബ്ലിക്ക് ഓഫ് പാകിസ്ഥാൻ

0
221

Jazar Shahul

2012–ൽ, റിങ്കല് കുമാരിയെ തട്ടിക്കൊണ്ടുപോവുകയും നിർബന്ധിത ഇസ്‌ലാം മത പരിവർത്തനത്തിന് വിധേയമാക്കുകയും ശേഷം നവീദ് ഷാ എന്ന അവളുടെ പീഡകനുമായി അവളുടെ വിവാഹം നടത്തി.
2013–ൽ, മീന മേഘവാറിനെ തട്ടിക്കൊണ്ടുപോവുകയും നിർബന്ധിത ഇസ്‌ലാം മത പരിവർത്തനത്തിന് വിധേയമാക്കുകയും റിയാസ് കാപ്പറി എന്ന അവളുടെ പീഡകനുമായി അവളുടെ വിവാഹം നടത്തി.
2014–ൽ, മറിയം മേഘവറിനെ തട്ടിക്കൊണ്ടുപോവുകയും നിർബന്ധിത ഇസ്‌ലാം മത പരിവർത്തനത്തിന് വിധേയമാക്കുകയും ആസിഫ് ലണ്ട് എന്ന അവളുടെ പീഡകനുമായി അവളുടെ വിവാഹം നടത്തി.
2015–ൽ, റാമില മേഘവാർ എന്ന 15 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോവുകയും നിർബന്ധിത ഇസ്‌ലാം മത പരിവർത്തനത്തിന് വിധേയമാക്കുകയും 80 വയസ്സായ വൃദ്ധനുമായി വിവാഹം നടത്തുകയും ചെയ്തു.
2016–ൽ, പെർമ ഭീൽ എന്ന പെണ്കുട്ടിയെ
തട്ടിക്കൊണ്ടുപോവുകയും നിർബന്ധിത ഇസ്‌ലാം മത പരിവർത്തനത്തിന് വിധേയമാക്കുകയും ഹയത്ത് ഹിൻഗാർജോ എന്ന അവളുടെ പീഡകനുമായി അവളുടെ വിവാഹം നടത്തി.
2017–ൽ, രവിത മേഘവാറിനെ തട്ടിക്കൊണ്ടുപോവുകയും നിർബന്ധിത ഇസ്‌ലാം മത പരിവർത്തനത്തിന് വിധേയമാക്കുകയും സയ്യിദ് നവാസ് അലി ഷാ എന്ന അവളുടെ പീഡകനുമായി അവളുടെ വിവാഹം നടത്തി.
2018–ൽ, മോണിക്ക കിഷോർ എന്ന 11 വയസ്സായ പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോവുകയും, പീഡിപ്പിച്ചതിന് ശേഷം, നിർബന്ധിത ഇസ്‌ലാം മത പരിവർത്തനത്തിന് വിധേയമാക്കുകയും തട്ടികൊണ്ടുപോയ പീഡകനുമായി വിവാഹം നടത്തുകയും ചെയ്തു.
2019–ൽ, 14 വയസ്സായ ഹുമ യൂനസിനെ തട്ടിക്കൊണ്ടുപോവുകയും, നിർബന്ധിത ഇസ്‌ലാം മത പരിവർത്തനത്തിന് വിധേയമാക്കുകയും തട്ടികൊണ്ടുപോയ പീഡകനായ അബ്ദുൽ ജബ്ബാറുമായി വിവാഹം നടത്തുകയും ചെയ്തു.
(ചിത്രത്തിലുള്ളത് ഹുമയാണ്)
ഒരു കേസ് പോലും രെജിസ്റ്റർ ചെയ്യപ്പെടാതെ ഇപ്പോഴും പീഡകരുടെ തടവിൽ കഴിയുന്ന പെണ്കുട്ടികളുടെ പേരുകൾ ഇനിയുമുണ്ട്.
മേഹവിഷ് (14 വയസ്സ്),
സന ജോണ് (13 വയസ്സ്),
കൂട്ടബലാത്സംഗത്തിന് ഇരയായ ഫർസാനയും സെഹ്‌രിശും (14, 16 വയസ്സ്)
3 ദിവസം കൂട്ടബലാത്സംഗത്തിന് ഇരയായ മരിയ സർഫറാസ് (11 വയസ്സ്)….
ആയിരക്കണക്കിന് പെണ്കുട്ടികൾക്ക് സമാനഗതി അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
ഏറ്റവും ഒടുവിലത്തെ സംഭവമാണ് 14 വയസ്സായ മെയ്‌റ ഷാഹ്ബാസിന്റെ കേസ്.


2020 ഏപ്രിൽ മാസത്തിൽ, തന്റെ കുടുംബത്തെ സഹായിക്കാൻ വേണ്ടി വീട്ടുജോലിക്ക് പോയിക്കൊണ്ടിരിക്കുന്ന മെയ്‌റ ഷാഹ്ബാസിനെ, വാഹനത്തിൽ വന്ന്, വഴിയിൽ തോക്കിൻമുനയിൽ തടഞ്ഞു നിർത്തി, അവളെ ഭീഷണിപ്പെടുത്തി ബലംപ്രയോഗിച്ച് അതിലേക്ക് കയറ്റി.
ഈ നീചകൃത്യം തടയാനും മെയ്‌റയെ രക്ഷിക്കാനും വേണ്ടി വന്നവരെ നിശ്ചലമാക്കാൻ അക്രമികൾ ആകാശത്തേക്ക് തങ്ങളുടെ പടക്കോപ്പുകൾ കൊണ്ട് വെടിയുതിർത്തു. ശേഷം അവളെയും കൊണ്ട് അവിടുന്ന് സ്ഥലം വിട്ടു. എന്നിട്ട് നിർബന്ധിത മതപരിവർത്തനത്തിനും നിർബന്ധിത വിവാഹത്തിനും വിധേയമാക്കി.

3 മാസത്തോളം മെയ്‌റ ഷാഹ്ബാസ് അവളുടെ പീഡകനായ മുഹമ്മദ് നൗകാഷിന്റെ തടവിലായിരുന്നു.
മെയ്‌റയുടെ കുടുംബം കൊടുത്ത കേസ് എങ്ങനെയോ ലാഹോർ ഹൈകോടതിയിലെത്തി. മെയ്‌റ തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറി മുസ്ലിമായതെന്നും മുഹമ്മദ് നൗകാഷിനെ വിവാഹം ചെയ്തതെന്നും വിധിച്ചു. അതുകൊണ്ട് തന്നെ മൈറ തന്റെ പീഡകന്റെ കൂടെ തന്നെ കഴിയണമെന്നും, ശിഷ്ടകാലം തന്റെ ഭർത്താവിന് സ്വാദിഷ്ടമായ വിഭവസമൃദ്ധമായ ഭക്ഷണം ഉണ്ടാക്കി കൊടുത്തും, അവന്റെ തുണിയെല്ലാം കഴുകി ഇസ്തിരിയിട്ട് മിനുക്കി വെക്കുകയും, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അവന്റെ ശരീരത്തിന് ചൂടും ലിംഗത്തിൽ നിന്നും വരുന്ന ബീജപ്രാവഹത്തിന് കയറിക്കടക്കാനുള്ള ഒരു താവളമായും, അവന്റെ മക്കളെ പ്രസവിച്ച് അവരെ നല്ലപോലെ നോക്കി വളർത്തുകയും, അങ്ങനെ ഒരു ഉത്തമ ഭാര്യയായി കഴിയണമെന്ന് ഉപദേശിച്ചു.
14 വയസ്സ് മാത്രം പ്രായമുള്ളു എന്നത് തെളിവ് സഹിതം ഹാജറാക്കിയിട്ടും പാകിസ്ഥാൻ എന്ന ഇസ്‌ലാമിക രാജ്യത്തിലെ നീതി ദേവന് ഇത് പോരാ. നീതി ദേവന്റെ നീതിയും ന്യായവും ഏതു നിയമങ്ങൾക്ക് അനുസൃതമാണ് എന്ന് ഒന്നന്വേഷിച്ചാൽ ഉത്തരം കിട്ടും. അതിന് 1400 വർഷങ്ങളുടെ പഴക്കവുമുണ്ടാവും.


തെളിവുകൾക്കോ ദൃക്‌സാക്ഷികൾക്കോ യാതൊരുവിധ വിലയും കല്പിക്കാത്ത നീതിദേവൻ വാഴുന്ന ഇസ്‍ലാമിക്ക് റിപ്പബ്ലിക്ക് ഓഫ് പാകിസ്ഥാനിൽ നടന്നുകൊണ്ടിരിക്കുന്നത് ബഹുഭൂരിപക്ഷമായ മുസ്ലീങ്ങളുടെ ന്യൂനപക്ഷം പീഡനമാണ്. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുവാൻ വേണ്ടി സിന്ധ് പ്രവിശ്യ അസംബ്ലി ഏകകണ്ഠമായി പാസ്സാക്കിയ ബില്ല്, അസഹിഷ്ണുത തുളുമ്പുന്ന ചില മുസ്ലിം സമൂഹങ്ങളിൽ നിന്നുമുള്ള സമ്മർദ്ധം മൂലം സിന്ധ് പ്രവിശ്യയുടെ ഗവർണ്ണറായ സയീദ് ഉസ്‌ സമാൻ സിദ്ദിഖി ഒപ്പിടാതെ തിരിച്ചയച്ചു. അത് പിന്നീട് ഒരിക്കലും പാസ്സായില്ല.
ഇതാണ് ഇസ്‍ലാമിക്ക് റിപ്പബ്ലിക്ക് ഓഫ് പാകിസ്ഥാൻ.