മമ്മൂട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് രമേഷ് പിഷാരടി വ്യക്തമാക്കി. ‘മമ്മൂട്ടിയോടൊപ്പം പോകുന്നതിന് ട്രോളാന്‍ എന്താണ് ഉള്ളത്. സൗഹൃദം എന്നൊക്കെ പറയുന്നത് നമ്മള്‍ തോളേല്‍ കൈയിടുകയൊക്കെ ചെയ്യണം. മമ്മൂക്കയുമായുള്ള എന്റെ ബന്ധം സ്‌നേഹവും ബഹുമാനവും കൊണ്ടുണ്ടായതാണ്. അദ്ദേഹത്തിന് എന്നോടുള്ളത് സ്‌നേഹവും പരിഗണനയുമാണ്. അദ്ദേഹം എന്നെ അല്‍പം കൂടി പരിഗണിക്കുന്നു. അദ്ദേഹത്തിന്റെ അടുത്തേക്കുള്ള മാര്‍ജിനില്‍ അല്‍പം കൂടി എനിക്ക് നീട്ടി വരച്ച് തരുന്നു.. മമ്മൂക്കയുമായുള്ളത് ബഹുമാനത്തോടെ കൂടിയുള്ള ബന്ധമാണ് എന്നും അതിന് സൗഹൃദം എന്ന് വിശേഷിപ്പിക്കാവനാകില്ല

നമ്മള്‍ തിയേറ്ററില്‍ കണ്ട പലസിനിമകളും സിനിമയുടെ കാലഘട്ടം മുഴുവനുള്ള ചരിത്രം, ഓര്‍മകള്‍, രാഷ്ട്രീയപരമായിട്ടുള്ള ചര്‍ച്ചകള്‍ ഇതിലൊക്കെ അദ്ദേഹത്തോട് നമുക്ക് സംസാരിക്കാന്‍ പറ്റുന്നു. ചില ട്രോളുകള്‍ ഞാനും കണ്ടിട്ടുണ്ട്. ഞാന്‍ അതിനെ സന്തോഷത്തോടെ സ്വീകരിക്കും. അവസരം കിട്ടാന്‍ വേണ്ടി നടക്കുന്നു എന്ന് പറയുന്നവരുണ്ട്. ഞാന്‍ അദ്ദേഹത്തെ വെച്ച് ഡയറക്ട് ചെയ്ത പടത്തില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല.

അദ്ദേഹം എന്നോട് പറഞ്ഞു ഒരു വേഷം നീ ചെയ്‌തോ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചെയ്യുന്നില്ല എന്നാണ് പറഞ്ഞത്. ഞാന്‍ ചെയ്ത രണ്ട് പടത്തിലും ഞാന്‍ അഭിനയിച്ചിട്ടില്ല. അതിന് ശേഷം വന്ന സി ബി ഐ മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു പടത്തിലും ഞാനില്ല, എട്ടോളം പടങ്ങളുണ്ട്. ഇങ്ങനെ നടന്നാല്‍ അവസരം കിട്ടും എന്ന് പറയുന്നതൊക്കെ ആള്‍ക്കാര്‍ക്ക് ഇതിനെ കുറിച്ച് അറിയാത്തത് കൊണ്ടാണ്.

അത് ചെയ്യാന്‍ പാടില്ല. അത് ചെയ്യുകയും ഇല്ല. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുണ്ടെങ്കില്‍ ഇറങ്ങി പ്രവര്‍ത്തിക്കണം എന്നും അല്ലാതെ സിനിമക്കാരന്‍ എന്ന അഡ്രസില്‍ പോയി രാഷ്ട്രീയത്തില്‍ ചേരരുത് എന്നും അദ്ദേഹം തന്നോട് പറഞ്ഞിട്ടുണ്ടെന്നും പിഷാരടി പറഞ്ഞു.കൂടാതെ മമ്മൂട്ടിക്കൊപ്പം നടക്കുന്നതിനെതിരെ ഉയരുന്ന വിമര്‍ശനത്തിനും പിഷാരടി മറുപടി നൽകി.

മമ്മൂട്ടിയെ പോല വലിയ മനസിന് ഉടമയായ ഒരാള്‍ രാഷ്ട്രീയപരമായ കാര്യങ്ങളാലോ, മതപരമായ കാര്യങ്ങളാലോ ഒരാളെ അകറ്റി നിര്‍ത്തില്ല. പിഷാരടിയുടെ രാഷ്ട്രീയം വേറെയാണ് പിന്നെ മമ്മൂക്ക എന്തിന് കൂടെ കൂട്ടുന്നു എന്ന ചോദ്യമൊക്കെ വരുന്നത് ചെറിയ മനസുള്ളവരില്‍ നിന്നാണ് എന്നും പിഷാരടി പറഞ്ഞു.

അദ്ദേഹം ഇന്ത്യ മുഴുവന്‍ ആദരിക്കുന്ന ഒരു വലിയ മനുഷ്യനാണ്. അദ്ദേഹം എന്നെ പരിഗണിക്കുന്നത് എനിക്കൊരു വലിയ അവാര്‍ഡ് ലഭിച്ചത് പോലെ ഞാന്‍ ആസ്വദിക്കുന്നു. എന്നോട് രാഷ്ട്രീയത്തിലിറങ്ങണമെങ്കില്‍ ഇറങ്ങിക്കോ എന്ന് പറഞ്ഞിട്ടുണ്ട്. സിനിമാ നടന്‍ എന്ന അഡ്രസ് വെച്ച് പ്രവര്‍ത്തിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്. ഞാന്‍ കോണ്‍ഗ്രസുകാരനാണ് എന്ന് വെച്ച് എന്നെ മാറ്റി നിര്‍ത്തേണ്ട കാര്യം മമ്മൂക്കയ്ക്കില്ല.

എനിക്ക് അങ്ങനെ ഇല്ലല്ലോ. എനിക്ക് ആരോടാ വിരോധം. ചോദ്യം വരുന്നത് ചെറിയ മനസുകളില്‍ നിന്നാണ്. അദ്ദേഹത്തെ പോലെ ഒരു വലിയ മനുഷ്യന്‍ ഒരാളെ രാഷ്ട്രീയ കാരണം കൊണ്ട് അകറ്റി നിര്‍ത്തുമോ. മതപരമായ കാരണങ്ങള്‍ കൊണ്ട് അകറ്റി നിര്‍ത്തുമോ. അങ്ങനെ ചെയ്യില്ല. അവര്‍ അത്രയും ഉന്നതമായ സ്ഥാനത്തിരിക്കുന്നത് അവര്‍ക്ക് അത്രയും വിശാലമായ കാഴ്ചപ്പാടുള്ളത് കൊണ്ടാണ്. എനിക്ക് അതൊരു വലിയ ഭാഗ്യമാണ്.’

 

You May Also Like

മഞ്ജു വാര്യരുടെ സയൻസ് ഫിക്ഷൻ സിനിമ ജാക് ആൻഡ് ജിൽ ഒഫീഷ്യൽ ടീസർ

മഞ്ജുവാര്യർ പ്രധാന കഥാപാത്രമായി വരുന്ന ജാക് ആൻഡ് ജിൽ ഒഫീഷ്യൽ ടീസർ റിലീസ് ചെയ്തു. പ്രശസ്ത…

ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമ ‘ശ്രീധന്യ കാറ്ററിംഗ് സർവീസ്’ ട്രെയ്‌ലർ പുറത്തുവിട്ടു

ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്‍’, ‘ഫ്രീഡം ഫൈറ്റ്’ എന്നീ സിനിമകൾക്ക് ശേഷം ജിയോ ബേബി സംവിധാനം…

സന്തോഷവാർത്ത, സുരേഷ് ഗോപി ജയരാജ് കൂട്ടുകെട്ടിൽ ഹൈവേ രണ്ടാം ഭാഗം വരുന്നു

ഏറെക്കുറെ എല്ലാ ജേർണറിലും ഉള്ള ചിത്രങ്ങൾ ചെയ്യാൻ കഴിവുള്ള സംവിധായകനാണ് ജയരാജ്. അദ്ദേഹം സംവിധാനം ചെയ്ത…

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മഹാനായ നടൻ വാക്കീൻ ഫീനിക്സിന് ജന്മദിനാശംസകൾ

Riyas Pulikkal ചിരവൈരികളായ മാർവൽ, സിനിമാറ്റിക് യൂണിവേഴ്സുമായി കാതങ്ങൾ മുൻപിൽ ഓടിക്കൊണ്ടിരിക്കുന്ന നേരത്താണ് എങ്ങനെയെങ്കിലും ഒപ്പംപിടിക്കണമെന്ന…