AMAZING
ഇത് കേൾക്കുമ്പോൾ ഒരു കെട്ടുകഥ പോലേ തോന്നാം !
ഇത് കേൾക്കുമ്പോൾ ഒരു കെട്ടു കഥ പോലേ തോന്നാം. ഗുജറാത്തിലേ ഒരു ഗ്രാമത്തിൽ നടന്ന സംഭവമാണ്. ഒരു ഗ്രാമത്തിലേ ഒരു പശുവിനെ അടുത്ത ഗ്രാമവാസി വിലയ്ക്ക് വാങ്ങി തന്റേ ഗ്രാമത്തിലേയ്ക്ക് കൊണ്ടുപേയി.
191 total views

ഇത് കേൾക്കുമ്പോൾ ഒരു കെട്ടു കഥ പോലേ തോന്നാം. ഗുജറാത്തിലേ ഒരു ഗ്രാമത്തിൽ നടന്ന സംഭവമാണ്. ഒരു ഗ്രാമത്തിലേ ഒരു പശുവിനെ അടുത്ത ഗ്രാമവാസി വിലയ്ക്ക് വാങ്ങി തന്റേ ഗ്രാമത്തിലേയ്ക്ക് കൊണ്ടുപേയി. രണ്ടു മൂന്നു ദിവസം കുഴപ്പം ഒന്നും ഇല്ലായിരുന്നു. മൂന്നുനാലു ദിവസങ്ങൾക്ക് ശേഷം. ഈ പശുവിനെ കെട്ടിയിട്ടിരിക്കുന്ന ഭാഗത്തു നിന്നും നായ്ക്കളുടെ നിർത്താതേയുള്ള കുര പശുവിനെ മോഷ്ടിക്കാൻ കള്ളന്മാർ വന്നതാണോ എന്ന് ഉടമയ്ക്ക് സംശയം. പുറത്തിറങ്ങി നോക്കിയിട്ടും ആരേയും കാണാൻ കഴിഞ്ഞില്ല. എല്ലാ ദിവസവും നായയുടെ കുര കേട്ടു സഹികെട്ട വീട്ടുടമ സീസി ടീവി ക്യാമറ സ്ഥാപിച്ചു. പിറ്റേ ദിവസം ക്യാമറയിലേ ദൃശ്യം കണ്ട് വീട്ടുടമയും പരിസര വാസികളും ഭയന്നു വിറച്ചു. പശുവിനു അപകടമൊന്നും സംഭവിച്ചില്ലലോ എന്ന് ആ ഫോട്ടോ കണ്ട പലർക്കും അതൊരു അത്ഭുതമായ് തോന്നി. എന്തായാലും പശുവിന്റേ പഴയ ഉടമയോടേ അടുത്ത് ചെന്ന് ആ ഫോട്ടോ കാണിച്ചു. വളരേ വിചിത്രമായ കഥയാണ് അദ്ദേഹം അവരോട് പറഞ്ഞത്.
കുറേ വർഷങ്ങൾക്ക് മുന്പ് ഗ്രാമത്തിൽ ഒരു പള്ളിപുലി ഇറങ്ങി പലരേയും ആ പുലി കൊന്നു. ഗ്രാമവാസികൾ ആ പുലിയെ കൊല്ലാനുള്ള കെണി ഒരുക്കി. ഒരു ദിവസം പുലി കെണിയിൽ പെട്ടു ഗ്രാമവാസികൽ എല്ലാവരും ചേർന്ന് പലിയേ തല്ലി കൊന്നു. അതൊരു ഗർഭിണിയായ പുലിയായിരുന്നു. മരണ വെപ്രാളത്തിൽ ആ പുലി പ്രസവിച്ചു. തള്ള പുലി ചാവുകയും ചെയ്തു കുഞ്ഞു പുലിയെ സംരക്ഷിക്കാനുള്ള ചുമതല ഗ്രാമ വാസികളുടേ കൈകളിലുമായി .
കുഞ്ഞു പുലിക്കുള്ള പാല് ഈ പശുവായിരുന്നു കൊടുത്തിരുന്നത്. ദിവസങ്ങൾ കഴിഞ്ഞപ്പോ കുഞ്ഞു പുലി. പശുവിന്റേ പാല് നേരിട്ട് കുടിക്കാൻ തുടങ്ങി. ആ കുഞ്ഞു പുലി കുറച്ചു വളരുംവരെ ഇതുതുടർന്നു. കുഞ്ഞു പുലി കുറച്ചു വലുതായപ്പോ ഗ്രാമവാസികൾ അതിനെ കാട്ടിൽ കൊണ്ടുപോയി വിട്ടു. എന്നാലും എല്ലാ രാത്രിയും ആ പുലി പശുവിനെ തേടിയെത്തും. പുലർച്ചേ കാട്ടിലേയ്ക്ക് പോകും അതായിരുന്നു പതിവ്. ഗ്രാമം മാറിയിട്ടും ആ പതിവ് തെറ്റിക്കാതേ. പോറ്റമ്മയെ തേടിയെത്തി എന്നറിഞ്ഞപ്പോൾ. ആശ്ചര്യം വിട്ടു മാറാതെ പശുവിന്റേ പഴയ ഉടമയും ഗ്രാമവാസികളും.
192 total views, 1 views today