തന്നോട് ചോദിക്കാതെ ഭാര്യ സര്‍നെയിം മാറ്റി; ഭര്‍ത്താവ് ദേഷ്യം തീര്‍ത്തത് ഇങ്ങനെ – വീഡിയോ

483

തന്നോട് ചോദിക്കാതെ ഭാര്യ തന്റെ പേരിന്റെ കൂടിയുള്ള സര്‍നെയിം നിയമപരമായി മാറ്റിയതില്‍ ക്ഷുഭിതനായി ഒരു ഭര്‍ത്താവ് ചെയ്തത് എന്താണെന്ന് കാണണോ ? സമനില നഷ്ടമായ ഇദ്ദേഹം നേരെ പോയി ഒരു കോണ്‍ക്രീറ്റ് ഫില്ലിംഗ് ട്രക്ക് വിളിച്ചു കൊണ്ട് വന്നു ഭാര്യയുടെ കാറിന്റെ വിന്‍ഡോ തുറന്നു അതില്‍ മുഴുവനായി കോണ്‍ക്രീറ്റ് ഫില്‍ ചെയ്യുകയായിരുന്നു. രസകരമായ ഈ പ്രവര്‍ത്തി വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്. റഷ്യയിലാണ് സംഭവം അരങ്ങേറിയത്.

കുറച്ചു കാലമായി ഇവര്‍ക്കിടയില്‍ ഉരസല്‍ തുടങ്ങിയിട്ട്. അതിനിടെ അവിടത്തെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ വെനി ഗ്രൂപ്പ്‌ അവരുടെ കസ്റ്റമേഴ്സിന് ഒരു കിടിലന്‍ ഓഫര്‍ പ്രഖ്യാപിക്കുകയായിരുന്നു. അവരുടെ സര്‍നെയിം തന്റെ കമ്പനി നെയിം ആയ വെനി എന്ന് മാറ്റുന്നവര്‍ക്ക് 880 ഡോളര്‍ ഇവര്‍ ഓഫര്‍ പ്രഖ്യാപിച്ചു. ഭര്‍ത്താവുമായി അത്ര രസത്തിലല്ലാത്ത ഈ സ്ത്രീ അത് കണ്ടു ബോധിച്ചു പേര് മാറ്റുകയായിരുന്നു. ഇതറിഞ്ഞപ്പോള്‍ ആണ് നമ്മുടെ ഗൃഹനാഥന്‍ താഴെ കാണുന്ന പണി ഒപ്പിച്ചത്.