1 മിനിറ്റ് കൊണ്ട് പേടിപ്പിക്കുന്ന ഒരു ഷോര്‍ട്ട് ഫിലിം.! ‘ടക്ക് മീ ഇന്‍’ വൈറലാകുന്നു.!

0
706

tuck-me-in-
ഈ ഷോര്‍ട്ട് ഫിലിമിന്റെ പേര്’ടക്ക് മീ ഇന്‍’. ദൈര്‍ഖ്യം കൃത്യം ഒരു മിനിറ്റ്.! ഇതുവരെ ഈ ചിത്രം യുട്യുബില്‍ കണ്ടത് ഒരു കോടിയിലധികം ആളുകള്‍.!

ഇതില്‍ ഇത്രയ്ക്ക് എന്ത് ഇരിക്കുന്നുവെന്നല്ലേ ???

ഭയങ്കര അനിമേഷനും ഇടിമുഴക്കമുള്ള സൗണ്ട് ഇഫക്റ്റ്‌സും ഒക്കെയുള്ള ഹൊറര്‍ ചിത്രങ്ങളെ നാണിപ്പിച്ചു കൊണ്ട് ഇറങ്ങിയ ഈ ഹൊറര്‍ ഷോര്‍ട്ട് ഫിലിം തരംഗമാവുകയാണ്.

ഇഗ്‌നേഷിയോ എഫ് റോഡാ സംവിധാനം ചെയ്ത ‘ടക്ക് മീ ഇന്‍’ എന്ന ചിത്രത്തില്‍ ഒരു യുവാവും മകനും മാത്രമാണ് കഥാപാത്രങ്ങള്‍.

മകനെ ഉറക്കാന്‍ എത്തുന്ന പിതാവിനോട് അവന്‍ ഇങ്ങനെ പറയുന്നു, ‘ഡാഡി, കട്ടിലിനടിയില്‍ പ്രേതം വല്ലതുമുണ്ടോ എന്ന് നോക്കണേ!’. അയാള്‍ അവനെ ഉറക്കാന്‍ കിടത്തിയ ശേഷം വെറുതെ താഴേക്ക് നോക്കുന്നു. അവിടെ അയാള്‍ തന്റെ മകനെ തന്നെ കാണുന്നു: അവന്‍ പറയുന്നു: ഡാഡി,ആരോ എന്റെ കട്ടിലിലുണ്ട്!’ അമ്പരപ്പോടെ അയാള്‍ കട്ടിലില്‍ നോക്കുന്നു. അവിടെയതാ മകന്‍’..!!!