ദുബായ് ഭരണാധികാരിയെ ഇഷ്ടപ്പെടുവാന്‍ മറ്റൊരു കാരണമായി ഒരു വീഡിയോ

0
312

sheikh_mohammed_bin_rashid_al_maktoum

യു എ ഇ അതിന്റെ ദേശീയ ദിനം ആഘോഷിക്കുന്ന വേളയില്‍ ദുബായ് ഭരണാധികാരിയുടെതായി ഒരു കുഞ്ഞു വീഡിയോ മാധ്യമങ്ങള്‍ വഴി കാണാനിടയായി. ദുബായ് ഭരണാധികാരിയും യു എ ഇ വൈസ് പ്രസിഡന്ടുമായ ഷെയ്ഖ് മുഹമ്മദ്‌ ബിന്‍ റാഷിദിനെ ഇഷ്ടപ്പെടുവാന്‍ മറ്റൊരു കാരണം കൂടിയാകും ഈ വീഡിയോ

നാഷണല്‍ ഡേ ആഘോഷത്തിനിടെ ഒരു എമിറാത്തി വനിതാ തന്റെ പിറകിലൂടെ നടന്നു വരികയായിരുന്ന ഷെയ്ഖ് മുഹമ്മദിനെ ബാക്ക്ഗ്രൌണ്ട് ആക്കി ഒരു സെല്‍ഫി എടുക്കുവാന്‍ ശ്രമം നടത്തുന്നതാണ് വീഡിയോയില്‍.

എന്നാല്‍ സ്ത്രീയെ അത്ഭുതപ്പെടുത്തി ഷെയ്ക്ക് മുഹമ്മദ് പിറകിലൂടെ ചിരിച്ചു കൊണ്ട് ഹായ് കാണിച്ചു കൊണ്ട് വന്നു ഫോട്ടോക്ക് പോസ് ചെയ്യുന്ന പോലെ നിന്ന് കൊണ്ട് കടന്നു പോകുന്ന കാഴ്ചയാണ് നമ്മള്‍ കാണുക.