ടെക്നോളജി അതിന്റെ അത്യുന്നതങ്ങളില്‍ വിരാജിക്കുന്ന ഈ വേളയില്‍ ഇത്തരമൊരു ടെക്നോളജി വന്നതില്‍ നാം അത്രയധികമൊന്നും അത്ഭുതപ്പെടേണ്ടതില്ല എന്ന് ആദ്യമേ പറയാം. മൈക്രോസോഫ്ട് ആണ് സെലെബ്സ്ലൈക്.മി എന്ന പേരില്‍ നാമുമായി ഏറ്റവുമധികം സാദൃശ്യമുള്ള ലോക പ്രശസ്തനായ ഒരു സെലെബ്രിറ്റിയെ കണ്ടെത്താനായി ഒരു വെബ്സൈറ്റ് തന്നെ തയ്യാറാക്കി നമുക്ക് മുന്നിലേക്ക് ഇട്ടു തന്നിരിക്കുന്നത്.
സംഭവം വളരെ സിമ്പിളാണ്. ആ വെബ്സൈറ്റില്‍ പോയി നിങ്ങളുടെ നല്ലൊരു ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതോടെ നിങ്ങളുടെ പണി തീര്‍ന്നു. തങ്ങളുടെ ഡാറ്റബേസ് ഒന്നടങ്കം അരിച്ചു പെറുക്കി അവര്‍ ആ സസ്പെന്‍സ് അങ്ങ് പൊട്ടിച്ചു കളയും. നിങ്ങളുമായി ഏറ്റവുമധികം സാദൃശ്യമുള്ള വ്യക്തികളുടെ ഫോട്ടോകള്‍ മാച്ച് സ്കോര്‍ അനുസരിച്ച് അവര്‍ നമുക്ക് മുന്‍പിലേക്ക് ഇട്ടു തരും.
അപ്പോള്‍ നമുക്ക് നോക്കാമല്ലേ. ആ മനോഹര വെബ്സൈറ്റ് സന്ദര്‍ശിക്കുവാനായി ഇവിടെ ക്ലിക്ക് ചെയ്യാം. നിങ്ങള്‍ നിങ്ങള്‍ക്ക് കിട്ടിയ ചിത്രങ്ങളും നിങ്ങളുടെ ഒറിജിനല്‍ ചിത്രങ്ങളും താഴെ കമന്റായി പോസ്റ്റ് ചെയ്യൂ.