സ്വന്തം ഭര്‍ത്താവിനെ വഴിയിലൂടെ പോകുന്നവര്‍ കൈവെച്ചാല്‍ നിങ്ങള്‍ നോക്കി നില്‍ക്കുമോ ? അതാണ് ഈ പെങ്കൊച്ചും ചെയ്തത്. ഭര്‍ത്താവിനെ തൊട്ടത് അപ്പച്ചന് ആണെങ്കില്‍ കൂടി പെരുമാറാനുള്ള മുഖഭാവമാണ് നിങ്ങള്‍ ഈ പെങ്കൊച്ചിന്റെ മുഖത്ത് കാണുക. ഭര്‍ത്താവിന്റെ കൂടെ വീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ ആണ് സംഭവം അരങ്ങേറിയത്. മീററ്റിലാണ് സംഭവം നടന്നത്.
ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഒരു സംഘം അജ്ഞാത യുവാക്കള്‍ സഞ്ചരിച്ച സാന്‍ട്രോ കാറുമായി ഒന്ന് ഉരസിയിരുന്നു. അതിനെ തുടര്‍ന്ന് ഇരുവിഭാഗവും വാക്കേറ്റം ഉണ്ടാവുകയും യുവാക്കള്‍ സംഘം ചേര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയും ആയിരുന്നു. സ്വന്തം ഭര്‍ത്താവിനെ യുവാക്കള്‍ മര്‍ദ്ദിക്കുന്നത് കണ്ടിട്ട് യുവതി അവരെ ആഞ്ഞടിക്കുകയും കോളറിന് പിടിച്ചു വലിക്കുകയുമായിരുന്നു. ഭര്‍ത്താവിനെ മര്ദ്ദിക്കുന്നത്തിനിടയില് യുവതിയെ അശ്ലീല വാക്കുകള്‍ ഉപയോഗിച്ച് വിളിച്ചതും യുവതിയെ പ്രകോപിപ്പിച്ചു. അതാണ് പെട്ടെന്ന് അവര്‍ക്ക് നേരെ തിരിയാന്‍ ഇടയാക്കിയത്.
സംഭവം നടക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്ന പോലിസ് സംഭവം കണ്ടു നിന്നതല്ലാതെ തടയാന്‍ പോയില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കൂടാതെ നാട്ടുകാരും ഫോട്ടോ എടുക്കുവനാണ് മത്സരിച്ചത്.
അവസാനം പോലിസ് യുവാക്കളില്‍ ഒരാളെ പിടികൂടി എന്നാണ് റിപ്പോര്‍ട്ട്.