ജോസഫ് അലക്‌സും ഇന്ദുചൂഡനും കേരള യുവത്വത്തിൽ അടിച്ചേൽപിച്ച സ്ത്രീ വിരുദ്ധത ചെറുതായി കാണാൻ കഴിയില്ല

38

Thithiksha Jas

കേരളം ആഘോഷിച്ച ഏറ്റവും വലിയ ഒരു സ്ത്രീ വിരുദ്ധ കഥാപാത്രമാണ് ദ കിംഗ് എന്ന ചിത്രത്തിൽ മമ്മൂട്ടി തകർത്തഭിനയിച്ച ജോസഫ് അലക്സാണ്ടർ എന്ന കഥാപാത്രം. “ഒരു പുരുഷന്റെ നേർക്ക് ഒരു സ്ത്രീയുടെ കൈ ഒരിക്കലും ഉയരുത് ” എന്ന് ആക്രോശിച്ച് സദാചാര ആങ്ങളമാരുടെ മാതൃകാ പുരുഷോത്തമനായി മമ്മുക്ക അതിൽ നിറഞ്ഞാടി.”വെള്ളമടിച്ച് കോൺ തിരിഞ്ഞ് പാതിരാക്ക് വീട്ടിൽ വന്നു കേറുമ്പോൾ ചെരിപ്പൂരി കാലുമടക്കി ചുമ്മാ തൊഴിക്കാൻ ഒരുത്തിയെ വേണമെന്ന്” നരസിംഹത്തിലെ ഇന്ദുചൂഢൻ എന്ന മോഹൻലാലിന്റെ മഹാനടന വിസ്മയം .ഇക്കയുടെയും ഏട്ടന്റെയും ഇത്തരം സ്ത്രീവിരുദ്ധ കഥാപാത്രങ്ങൾ കേരള യുവത്വത്തിൽ അടിച്ചേൽപിച്ച സ്ത്രീ വിരുദ്ധത ചെറുതായി കാണാൻ കഴിയില്ല. അത്തരം ഒരു പൊതുബോധത്തിൽ നിന്നാണ് സദാചാര ആങ്ങളമ്മാർ ഇപ്പോൾ ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും എതിരെ ആർത്തട്ടഹസിക്കുന്നത്.എന്തായാലും ജോസഫ് അലക്സ്, ഇന്ദുചൂഢൻ പ്രതിബിംബങ്ങളുടെ മുഖത്ത് ഏറ്റ കനത്ത അടി തന്നെയാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും നല്കിയത്.സദാചാര ആങ്ങളമാർ ഇനിയും കുരക്കട്ടെ.ഇത് രാഷ്ട്രീയക്കാരുടെ ചുവന്ന മഷിക്കുപ്പി സമരമല്ല. പകരം കറുത്ത മഷിക്കുപ്പിയുമായി സ്ത്രീകൾ തെരുവിലറങ്ങും.കാലങ്ങളായി കെട്ടി ഉയർത്തിയ വിക്ടോറിയൻ, ആർഷഭാരത ചീട്ടു കൊട്ടാരങ്ങൾ അതിൽ തകർന്നടിയും. ഇതൊരു തുടക്കമാവട്ടെ.ഭാഗ്യലഷ്മിക്കും ദിയാ സനക്കും കൂട്ടർക്കും അഭിവാദ്യങ്ങൾ.