തോൽവി എഫ് സി

Vani Jayate

ഒരു വൈബിലോട്ട് വീഴാൻ കഴിഞ്ഞാൽ വേണമെങ്കിൽ ഒറ്റ മൂച്ചിൽ കണ്ടിരിക്കാവുന്ന ഒരു സിനിമ. കേരളത്തിൽ ഡിസ്‍ഫങ്ഷണൽ കുടുംബങ്ങൾ ധാരാളമാവുന്നതിന്റെ അടയാളമാണെന്ന് തോന്നുന്നു, ഇയ്യിടെയായി മിക്ക സിനിമകളും അത്തരത്തിലുള്ള കുടുംബങ്ങളെയാണ് ഫോക്കസ് ചെയ്യപ്പെടുന്നത്.. ‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’യുടെ സഹരചയിതാവായ ജോർജ്ജ് കോരയാണ് ഇതിന്റെ രചയിതാവും സംവിധായകനും, മുഖ്യ കഥാപാത്രങ്ങളിലൊന്നായ തമ്പിയെ അവതരിപ്പിക്കുന്നതും. പ്രേമത്തിലെ ഒറിജനൽ കാമുകൻ ജോർജ്ജായി പ്രത്യക്ഷപ്പെടുന്ന ജോർജ്ജ് കോര നിരവധി പരസ്യ ചിത്രങ്ങളിലും വേഷമിട്ടു കാണാറുണ്ട്.

ആരാണ് ഏറ്റവും വലിയ ലോക തോൽവി എന്നുള്ള പട്ടത്തിന് വേണ്ടി കടുത്ത മത്സരത്തിലുള്ള ഒരു കുടുംബം. അച്ഛൻ, പല തരത്തിലുള്ള ‘ഭാവി പരിപാടികളുമായി’ നടന്ന് എല്ലാം തുലയ്ക്കുന്ന കുരുവിള.. മക്കളിൽ ഒരുത്തൻ തന്റെ സോഫ്റ്റ്‌വെയർ ജോലി ഉപേക്ഷിച്ച് തന്റെ സ്വപ്നമായ ഒരു ബിസിനസ്സ് ഐഡിയക്ക് പിറകെ നടക്കുന്ന ഉമ്മൻ, രണ്ടാമത്തവൻ തമ്പിയാവട്ടെ, കുട്ടികളെ വെച്ചുള്ള ഒരു ഫുടബോൾ ടീമുമായി ടർഫിൽ നിരന്തരം തോൽവികൾ ഏറ്റുവാങ്ങാൻ യോഗമുള്ള ഒരു ഫുടബോൾ കോച്ച്. അമ്മ ശോശാമ്മ, താൻ രചിച്ച നോവലിന് നിരന്തരമായ തിരസ്കരണം ഏറ്റുവാങ്ങുന്ന ലൈബ്രെറിയൻ മാത്രമാണ് കുടുംബത്തിൽ എന്തെങ്കിലുമൊക്കെ വരുമാനമുള്ള വ്യക്തി. ചെറിയ തമാശകളിലൂടെ തട്ടിയും തടഞ്ഞും മുന്നോട്ടു പോയി, ഒന്ന് രണ്ടു സാമൂഹിക വിപത്തുകളെ തട്ടിയും തടവിയും വലിയ ഓളങ്ങളൊന്നും കൂടാതെ അവസാനിക്കുന്ന നിരുപദ്രവകാരിയായ നേരമ്പോക്ക്. അത്ര മാത്രം.

ഷറഫുദ്ദീൻ മെല്ലെ മെല്ലെ ഒരു ഫാമിലി ഹീറോയുടെ സ്ലോട്ടിലേക്ക് കയറി പറ്റുന്നുണ്ട്, ഉമ്മന്റെ വേഷം ഈസിയായി കൈകാര്യം ചെയ്യുന്നുമുണ്ട്. ജോർജ്ജ് കോര വലിയ റോളുകൾക്ക് ചേരുന്ന അഭിനയ ശേഷിയുള്ള ഒരു നടനായി തോന്നിയില്ല. നായിക മറിയമായി മീനാക്ഷി തരക്കേടില്ലാത്ത പ്രകടനം കാഴ്‌ച വെച്ചിട്ടുണ്ട്. ഒരു പൊടിക്ക് പുരോഗമന കാഴ്ചപ്പാടൊക്കെയുള്ള മറിയത്തിന്റേതാണ് കൂട്ടത്തിൽ കുറച്ചെങ്കിലും മീറ്റ് ഉള്ള ഒരു റോൾ. ജോണി ആന്റണിയുടേത് പതിവ് വേഷവും, പതിവ് എക്സ്പ്രഷനുകളുമാണ്. വലിയ ഗഹനതയോ ആഴമോ ഇല്ലാത്ത പ്രമേയവും പരിചരണവും ആണ്. അതെ സമയം പൊതുവെ ഉള്ള ഒരു മന്ദതാളം ഒരു പക്ഷെ ചിലർക്കെങ്കിലും ബോറടിയിലേക്ക് വീഴുന്നതാവാം. പ്രൈം വീഡിയോവിൽ സ്ട്രീം ചെയ്യുന്നു

You May Also Like

ഗൗതം വാസുദേവ് മേനോൻ്റെ പോസ്റ്ററുമായി ബസൂക്ക, “തങ്കമണി ” വീഡിയോ ഗാനം (ഇന്നത്തെ ഏറ്റവും പുതിയ സിനിമാ അപ്ഡേറ്റ്സ് )

ഡയൽ 100 .മാർച്ച് 8 ന് തീയേറ്ററിൽ. ഗംഭീര പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രമായ ഡയൽ 100…

മലയാളം സിനിമ അധികം കൈ വച്ചിട്ടില്ലാത്ത ടൈം ലൂപ്പ്, ലൂസിഡ് ഡ്രീമിങ് , പെൻഡുലം ജൂൺ 16-ന് പ്രദർശനത്തിനെത്തുന്നു

റെജിൻ എസ് ബാബു ആതിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പെൻഡുലം. വിജയ് ബാബു, ഇന്ദ്രൻസ്,…

ആശയ ദാരിദ്ര്യം ഒന്ന് കൊണ്ട് മാത്രം ഒരു സിനിമയെ പ്രൊമോട്ട് ചെയ്യാൻ മറ്റ് 3 സിനിമകളെ പരിഹസിക്കുന്നു

സുരാജ് വെഞ്ഞാറമൂട്, സിദ്ധിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബാഷ് മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്…

‘ടർബോ’ സെക്കൻഡ് ലുക്ക്, തിയറ്ററുകളിൽ ചിരിയുടെ ഉത്സവം തീർക്കാൻ ‘മനസാ വാചാ (ഇന്നത്തെ ഏറ്റവും പുതിയ സിനിമാ അപ്‌ഡേറ്റുകൾ )

‘ടർബോ’ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി ! മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ മെഗാസ്റ്റാർ മമ്മൂട്ടിയെ…