എല്ലാ റേപ്പിസ്റ്റുകളെയും ഇങ്ങനെ എൻകൗണ്ടർ കില്ലിംഗ് നടത്താൻ പൊതുബോധം അനുവദിക്കുമോ?

172

Thomas Albert 

എല്ലാ റേപ്പിസ്റ്റുകളെയും ഇങ്ങനെ എൻകൗണ്ടർ കില്ലിംഗ് നടത്താൻ പൊതുബോധം അനുവദിക്കുമോ? മത നേതാക്കളെ, നിത്യാനന്ദയെ, ആശാറാം ബാപ്പുവിനെ,ഫ്രാങ്കോയെ, ഉന്നാവോയിലെ ബിജെപി എംഎൽഎ യെ, നടൻ ദിലീപിനെ എല്ലാം എൻകൗണ്ടറിലൂടെ കൊല്ലാമോ? ഇവർക്കൊക്കെ വിചാരണക്ക് അവകാശം ഉണ്ടെങ്കിൽ ഹൈദരാബാദിലെ ലോറിക്കാർ മാത്രം വിചാരണ ഇല്ലാതെ കൊല്ലപ്പെടേണ്ടവർ ആവുന്നതെങ്ങനെയാണ്?

അവരെയൊക്കെ പോലെയാണോ ഇവർ എന്നാണ് ചോദ്യമെങ്കിൽ നിങ്ങളുടെ അന്നത്തെ രോഷവും ഇപ്പഴത്തെ ആഘോഷവും റേപ്പിനു എതിരെയാണെന്ന് മാത്രം പറയരുത്. നിങ്ങളെ പോലെയുള്ള ഒരു മിഡിൽ ക്ലാസിലെ പെൺകുട്ടിയെ അണ്ടർ പ്രിവിലേജ്ഡ് ആയവർ ഉപദ്രവിച്ചതിൽ ഉള്ള രോഷം മാത്രമാണത്. ഉപദ്രവിച്ചത് മിഡിൽ ക്ളാസിലോ അപ്പർ മിഡിൽ ക്ളാസിലോ പെട്ട രാഷ്ട്രീയക്കാരോ പോലീസുകാരോ സിനിമാകാരോ ആയിരുന്നു എങ്കിൽ അസമയത്ത് സ്‌കൂട്ടറിൽ ഒറ്റക്ക് പുറത്ത് പോയ പെൺകുട്ടിയെ കുറ്റപ്പെടുത്തി പോസ്റ്റിടാനും ആളുണ്ടാവുമായിരുന്നു.

അവരെ നിയമപരമായി വിചാരണ നടത്തി വധശിക്ഷ നടപ്പിലാക്കണം എന്ന് പറയാം .
അല്ലാതെ ആവേശ കുമരന്മാർ ആയി നിയമ സംവിധാനത്തെയും ജനാധിപത്യത്തെയും ആണ് നിങ്ങൾ വെല്ലുവിളിക്കുന്നത് എന്ന് മറക്കരുത്. പൊതുബോധത്തിനു എതിരെ തന്നെ.