fbpx
Connect with us

Travel

ദൃശ്യവിസ്മയം ഒരുക്കുന്ന കുക്കുൽക്കാൻ പിരമിഡ്

തെക്കേ അമേരിക്കയിൽ മെക്സിക്കോയിലെ യുക്കറ്റാൻ ഉപദ്വീപിൽ ക്രിസ്തുവിനു മുൻപ് 2600-കളിൽ ഉത്ഭവിച്ച് ഇന്നത്ത ഗ്വാട്ടിമാല, എൽ സാൽവദോർ, ഹോണ്ടുറാസ്, നിക്കരാഗ്വ

 2,237 total views,  1 views today

Published

on

ദൃശ്യവിസ്മയം ഒരുക്കുന്ന കുക്കുൽക്കാൻ പിരമിഡ്

തോമസ് ചാലാമനമേൽ

തെക്കേ അമേരിക്കയിൽ മെക്സിക്കോയിലെ യുക്കറ്റാൻ ഉപദ്വീപിൽ ക്രിസ്തുവിനു മുൻപ് 2600-കളിൽ ഉത്ഭവിച്ച് ഇന്നത്ത ഗ്വാട്ടിമാല, എൽ സാൽവദോർ, ഹോണ്ടുറാസ്, നിക്കരാഗ്വ എന്നീ രാജ്യങ്ങളിൽ നിലനിന്നിരുന്ന വലിയൊരു സംസ്കാരമായിരുന്നു, മായൻ സംസ്കാരം. ലോകത്തിലെ ഏറ്റവും വിശദമായ കലണ്ടർ സംവിധാനം രൂപപ്പെടുത്തിയ പൗരാണീക ജനത മയന്മാരാണ്. സൂര്യൻ, ചന്ദ്രൻ, ശുക്രൻ എന്നിവയെ അടിസ്ഥാനമാക്കിയുള്ള കലണ്ടർ തുടങ്ങി ഏതാണ്ട് ഇരുപതോളം കലണ്ടറുകൾ മയൻ ജനത ഉണ്ടാക്കിയിരുന്നു. അത്ഭുതകരമായ ശാസ്ത്രീയ നേട്ടങ്ങളോടൊപ്പം ഭീതിതമായ മതാനുഷ്ഠാങ്ങളുടെയും കേന്ദ്രമായിരുന്നു മായൻ സംസ്കാരം.

May be an image of 1 person, standing, outdoors and text that says "Body of Snake Snake's head"മായൻ സംസ്കാരത്തിൻ്റെ ഉത്ഭവകേന്ദ്രമായ യുക്കറ്റാൻ ഉപദ്വീപിൽ ക്രമേണ ശക്തിയാർജ്ജിച്ചു വന്ന നഗരമായിരുന്നു ചിറ്റ്സൻ ഇറ്റ്സ. ഇന്നത്തെ ഏഴു ലോകമഹാത്ഭുതങ്ങളിൽ ഒന്നായ ചിറ്റ്സൻ ഇറ്റ്സ, മായൻ സംസ്കാരത്തിൻ്റെ പ്രധാന അധിവാസകേന്ദ്രങ്ങളിൽ ഒന്നായിരുന്നു.മായൻ ജനത ഇവിടം വിട്ടു പോയതിനുശേഷം തകർന്നടിഞ്ഞുപോയ ചിറ്റ്സൻ ഇറ്റ്സ നഗരത്തിൻ്റെ നടുക്ക് ഇന്നും പ്രതാപത്തോടെ തലയുയർത്തി നിൽക്കുന്ന മായൻ നിർമ്മിതികളിൽ പ്രധാനപ്പെട്ടവയാണ് എൽ കാരക്കോൾ (El Caracol) എന്ന വാനനിരീക്ഷണ കേന്ദ്രവും, എൽ കാസ്റ്റിയോ (El Castillo) എന്ന പിരമിഡും.

May be an image of outdoors and monument

തങ്ങളുടെ സംസ്കാരത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ശുക്രഗ്രഹത്തിൻ്റെ സഞ്ചാരപഥത്തെ നിരീക്ഷിക്കാൻ വേണ്ടിയായിരുന്നു എൽ കാരക്കോൾ എന്ന വാനനിരീക്ഷണ കേന്ദ്രം മായൻ ജനത സ്ഥാപിച്ചത്. ശുക്രനിൽ നിന്നും വന്നു എന്ന് അവർ വിശ്വസിച്ചിരുന്ന ചിറകുള്ള സർപ്പമായ കുക്കുൽക്കാൻ ആയിരുന്നു മായന്മാരുടെ പ്രധാന ദേവൻ. കുക്കുൽക്കാനെ പ്രസാദിപ്പിച്ചാൽ തങ്ങളെ അനുഗ്രഹിക്കാൻ കുക്കുൽക്കാൻ തിരികെയെത്തും എന്നവർ വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ കുക്കുൽക്കാൻ്റെ പേരിൽ അതിഗംഭീരമായി ഒരു പിരമിഡ് തന്നെ അവർ പണി തീർത്തു. കുക്കുൽക്കാൻ്റെ ക്ഷേത്രം അഥവാ എൽ കാസ്റ്റിയോ (El Castillo) എന്ന പടവുകളോടു കൂടിയുള്ള ഈ പിരമിഡിന് 98 അടിയാണ് ഉയരം.

കാലഗണയ്ക്കു വളരെ പ്രാധാന്യം കൊടുത്തിരുന്ന ഒരു ജനത, ഈ പിരമിഡിൽ വളരെ വിദഗ്ദമായി ഒരു കലണ്ടർ തന്നെ ഉൾക്കൊള്ളിച്ചു എന്നറിയുമ്പോഴാണ് മായൻ ജനതയുടെ കഴിവിനെ ഓർത്ത് നമ്മൾ അത്ഭുതപ്പെടുന്നത്. കുക്കുൽക്കാൻ്റെ ക്ഷേത്രമെന്നറിയപ്പെടുന്ന ഈ പിരമിഡ് യഥാർത്ഥത്തിൽ ഒരു സൗരകലണ്ടറിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. നാലുവശത്തും ഒൻപത് വലിയ പടവുകളോടു കൂടിയതാണ് ഈ പിരമിഡ്. ഈ പടവുകളുടെ മധ്യത്തിൽ നാലു വശത്തും മുകളിലേക്ക് 91 പടികൾ. ഇത് വർഷത്തിലെ 364 ദിവസങ്ങളെ സൂചിപ്പിക്കുന്നു, മുകളിലെ പടി 365-മത്തെ ദിവസത്തെ സൂചിപ്പിക്കുന്നു.

Advertisement

എന്നാൽ ഏറ്റവും വിസ്മയകരമായ കാര്യം ഇതൊന്നുമല്ല. തങ്ങളെ അനുഗ്രഹിക്കാൻ തിരികെയെത്തും എന്ന് വാഗ്ദാനം നൽകിയ കുക്കുൽക്കാനെ ഓർക്കാൻ ഒരു വിസ്മയം കൂടി അവർ ഈ പിരമിഡിൽ ചേർത്തുവച്ചു. സൂര്യൻ്റെ സഞ്ചാരപഥത്തെ അതിസൂക്ഷ്മമായി നിരീക്ഷിച്ച് അതിൻപ്രകാരം സൂര്യപ്രകാശത്തിൻ്റെയും നിഴലിൻ്റെയും അതിവിദഗ്‌ദ്ധമായസങ്കലനം വഴി തങ്ങളുടെ ദേവനായ കുക്കുൽക്കാൻ, പിരമിഡിനു മുകളിൽ നിന്നും താഴേയ്ക്കു ഇറങ്ങിവരുന്ന അതിശയകരമായ ദൃശ്യമാണ് അവർ ഒരുക്കിയത്.

വർഷത്തിൽ രണ്ടു തവണ, മാർച്ച് 21-നും, സെപ്റ്റംബർ 21-നും വൈകുന്നേരങ്ങളിലാണ് വിസ്മയകരമായ ഈ ദൃശ്യം അരങ്ങേറുന്നത്. അന്നേ ദിവസങ്ങളിൽ വൈകുന്നേരം ഏതാണ്ട് നാലു മണിക്കാണ് ഈ അത്ഭുതകാഴ്ചയ്ക്ക് അരങ്ങൊരുങ്ങുന്നത്. പിരമിഡിൻ്റെ നടുക്കുള്ള പടികളുടെ വശത്തേയ്ക്ക് സൂര്യപ്രകാശം ഒരു പ്രത്യേക കോണിൽ നിന്നും വീണു തുടങ്ങുമ്പോൾ ഈ കാഴ്ച്ച ആരംഭിക്കുകയായി. ഈ പടികളുടെ ഏറ്റവും താഴെയായി കുക്കുൽക്കാൻ്റെ തലയുടെ രൂപം കരിങ്കല്ലിൽ കൊത്തിവച്ചിരിക്കുന്നു. നിഴലും വെളിച്ചവും ചേർന്ന് ചിറകുള്ള സർപ്പദേവൻ മുകളിൽ നിന്ന് താഴേയ്ക്ക് ഇഴഞ്ഞു വരുന്നപോലുള്ള ഒരു ദൃശ്യവിരുന്ന്. ഏതാണ്ട് 45 മിനിട്ടുകൊണ്ടാണ് ഈ മാസ്മരികത പൂർണ്ണമാകുന്നത്. പതിനായിരങ്ങളാണ് ഈ വിസ്മയം കാണാൻ പിരമിഡിനു സമീപം ഈ ദിവസങ്ങളിൽ തടിച്ചുകൂടുന്നത്.

ഒട്ടുമിക്ക പുരാതന സംസ്കാരങ്ങളിലും ഗണിതശാസ്ത്രവും, ജ്യോതിശാസ്ത്രവും, വാസ്‌തുവിദ്യയുമെല്ലാം നമ്മെ അതിശയിപ്പിക്കുന്ന തരത്തിൽ വളർന്നിരുന്നു എന്നത് നിഷേധിക്കാവാത്ത യാഥാർഥ്യമാണ്. തങ്ങളുടെ വിശ്വാസവും ജ്യോതിശാസ്ത്രവും വസ്തുവിദ്യയും സമന്വയിപ്പിച്ച് അതിശയകരമായ ഈയൊരു ദൃശ്യം ഒരുക്കാൻ മായൻ ജനതയ്ക്ക് കഴിഞ്ഞതും ഇത്തരം അറിവിൽ നിന്നാണ്. ഇത്ര സങ്കീർണ്ണമായ അറിവുകൾ അവർക്ക് എവിടെ നിന്നും ലഭിച്ചു എന്ന ചോദ്യത്തിന് ഇന്നും നമുക്ക് വ്യക്തമായ ഉത്തരമില്ല. ഈ അറിവുകളെല്ലാം എവിടെ നിന്നും ലഭിച്ചു എന്നു അവരുടെ പിന്മുറക്കാരോടു ചോദിച്ചാൽ അവരുടെ മറുപടി, മുകളിൽ നിന്നും വന്ന ദൈവങ്ങൾ തന്ന അറിവുകൾ എന്നാണ്. അങ്ങനെയെങ്കിൽ ആരായിരിക്കും അവർ ഉദ്ദേശിക്കുന്ന ഈ മുകളിൽ നിന്നും വന്ന ദൈവങ്ങൾ..?

 2,238 total views,  2 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment4 hours ago

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി” പൂജ തിരുവനന്തപുരത്ത് നടന്നു

interesting5 hours ago

അനൂപ് മേനോൻ നായകനായ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമ ആയ 21 ഗ്രാമിൽ ആത്മാവിന്റെ ഭാരത്തെപ്പറ്റി പറയുന്നുണ്ട്, ശരിക്കും ആത്മാവിന് ഭാരമുണ്ടോ?

Entertainment5 hours ago

അജഗജാന്തരത്തിലെ “ഓളുള്ളേരി ഓളുള്ളേരി മാണി നങ്കെരേ”യിൽ അഭിനയിച്ച വധു ആരെന്നറിയണ്ടേ ?

Entertainment5 hours ago

ശിവാജിയിൽ രജനിയുടെ ഇടികൊള്ളാൻ മോഹൻലാലിനെ വിളിച്ചതിനു പിന്നിലെ സൂത്രം, കുറിപ്പ്

Entertainment6 hours ago

ഭൂമിയിലെ ആണുങ്ങളെ തട്ടിയെടുക്കാൻ ഒരു അന്യഗ്രഹജീവി, സ്ത്രീയുടെ വേഷം സ്വീകരിക്കുന്നു

Entertainment6 hours ago

ബേബിയുടെ മാറിൽ കിടന്ന് വിങ്ങിപ്പൊട്ടുന്ന ബോബി ആദ്യമായിട്ടാണ് ജീവിതത്തിൽ കരയുന്നതെന്ന് തോന്നിപ്പോകും

SEX7 hours ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

SEX7 hours ago

രാവിലെ ഇങ്ങനെ ലിംഗം ഉദ്ധരിക്കുന്നത് എന്തുകൊണ്ട് ? ആരെങ്കിലും കണ്ടാലോ നാണക്കേടായി !

Featured7 hours ago

മനസ്സില്‍ ഒരു നൊമ്പരമായി മലയാളി ഈ ചിത്രത്തെ കൊണ്ട് നടക്കാന്‍ തുടങ്ങിയിട്ട് 38 വര്‍ഷം

Space8 hours ago

ഉല്‍ക്കകള്‍ എന്ന തീഗോളങ്ങള്‍

Entertainment9 hours ago

പ്രൈസ് ഓഫ് പോലീസ് തിരുവനന്തപുരത്ത് തുടങ്ങി, ഡി വൈ എസ് പി മാണി ഡേവിസായി കലാഭവൻ ഷാജോൺ

Entertainment9 hours ago

രജനിക്ക് പുതിയ ചിത്രത്തിന് 148 കോടി

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment2 months ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX3 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment1 week ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

SEX4 days ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment12 hours ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment2 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment3 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured4 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment4 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment5 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy6 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment6 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment6 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Advertisement
Translate »