Connect with us

Science

2000 വർഷങ്ങൾക്കു മുൻപ് അനലോഗ് കംപ്യൂട്ടർ പോലൊരു ഉപകരണം മനുഷ്യൻ ഉപയോഗിച്ചിരുന്നു എന്നു പറഞ്ഞാൽ നമുക്ക് വിശ്വസിക്കാനാകുമോ…?

രണ്ടായിരം വർഷങ്ങൾക്കു മുൻപ് അനലോഗ് കംപ്യൂട്ടർ പോലൊരു ഉപകരണം മനുഷ്യൻ ഉപയോഗിച്ചിരുന്നു എന്നു പറഞ്ഞാൽ നമുക്ക് വിശ്വസിക്കാനാകുമോ…? എന്നാൽ

 86 total views

Published

on

ആൻറ്റിക്കത്തെറ മെക്കാനിസം

തോമസ് ചാലാമനമേൽ

രണ്ടായിരം വർഷങ്ങൾക്കു മുൻപ് അനലോഗ് കംപ്യൂട്ടർ പോലൊരു ഉപകരണം മനുഷ്യൻ ഉപയോഗിച്ചിരുന്നു എന്നു പറഞ്ഞാൽ നമുക്ക് വിശ്വസിക്കാനാകുമോ…? എന്നാൽ, യാഥാർഥ്യമാണത്. ഗവേഷകർക്കു മുന്നിൽ ഇന്നും ഒരു വിസ്മയമായി നിൽക്കുന്ന ആ ഉപകരണമാണ് ഗ്രീസിൽ ആതൻസിലെ നാഷണൽ ആർക്കിയോളജിക്കൽ മ്യൂസിയത്തിൽ സൂക്ഷിക്കപ്പെടുന്ന ആൻറ്റിക്കത്തെറ മെക്കാനിസം.

No photo description available.പണ്ടുകാലത്ത് ഏഷ്യാ മൈനറിൽ നിന്നും ഇറ്റലിയിലേക്കു യാത്ര ചെയ്തിരുന്ന കപ്പലുകൾ പെലോപ്പൊനീസിനും ക്രീറ്റിനും ഇടയിലുള്ള ഒരു ഇടനാഴിയിലൂടെ യാത്ര ചെയ്യുമായിരുന്നു. കൂർത്ത പാറക്കൂട്ടങ്ങളും, കൂറ്റൻ തിരമാലകളും മൂലം കപ്പൽ യാത്രികർക്ക് പേടിസ്വപ്നമായിരുന്നു ഈ സമുദ്രപാത. ഈ സമുദ്രപാതയുടെ സമീപത്താണ് ആൻറ്റിക്കത്തെറ എന്ന കൊച്ചു ദ്വീപ് സ്ഥിതിചെയ്യുന്നത്. ക്രിസ്തുവിനു മുൻപ് 70 കളിൽ ഏഷ്യാ മൈനറിൽ നിന്നും റോമിലേക്കുള്ള യാത്രാമധ്യേ ഈ സമുദ്രപാതയിൽ ആൻറ്റിക്കത്തെറ ദ്വീപിനടുത്തു വച്ച് നിറയെ വിലപിടിപ്പുള്ള വസ്തുക്കളുമായി പോയിരുന്ന ഒരു റോമൻ കപ്പൽ അപകടത്തിൽപ്പെട്ടു മുങ്ങിപ്പോയി എന്നാണ് കരുതപ്പെടുന്നത്.

May be an image of wrist watchവർഷങ്ങൾ ഏറെ കടന്നുപോയി. 1900-ൽ ഇവിടെ കടലിൽ നിന്ന് സ്പോഞ്ചു വാരാൻ ഇറങ്ങിയ ഗ്രീസിൽ നിന്നുള്ള മുങ്ങൽ ജോലിക്കാരാണ് കടലിനടിയിൽ നിന്നും ഒരു മാർബിൾ പ്രതിമയുടെ ഒടിഞ്ഞുപോയ കൈ കണ്ടെത്തുന്നത്. കൂടുതൽ പരിശോധനകൾക്കൊടുവിൽ തകർന്നുപോയ ഒരു കപ്പലിൻ്റെ അവശിഷ്ടങ്ങൾ കടലിനടിയിലുണ്ടെന്ന് അവർ കണ്ടെത്തി. ഈ വിവരം അവർ ഗ്രീക്ക് അധികാരികളെ അറിയിച്ചു. തുടർന്ന് ഗ്രീക്ക് നാവികസേന നടത്തിയ വിശദമായ തിരച്ചിലിൽ മാർബിളിൽ തീർത്ത കുതിരയുടെ പ്രതിമ, മനുഷ്യപ്രതിമകൾ, ആഭരണങ്ങൾ, നാണയങ്ങൾ, ചില്ലുപാത്രങ്ങൾ തുടങ്ങി ഇരുന്നൂറിലേറെ അമൂല്യനിധികൾ കടൽത്തട്ടിൽ നിന്നും അവർ വീണ്ടെടുത്തു. ഏഷ്യാ മൈനറിലേക്കുള്ള യാത്രക്കിടെ മുങ്ങിപ്പോയി എന്നു കരുതപ്പെടുന്ന ആ റോമൻ വാണിജ്യകപ്പലിലെ ഒരു മരപ്പെട്ടിയിൽ അമൂല്യമായ ഒരു വസ്തു കൂടി ഉണ്ടായിരുന്നു. ഏതാണ്ട് 2100 വർഷങ്ങൾക്കു മുൻപ് നിർമ്മിക്കപ്പെട്ട.കേവലം 20 സെൻറ്റിമീറ്ററുകൾ മാത്രം ഉയരമുള്ള വെങ്കലത്തിൽ തീർത്ത ഒരു ഉപകരണം.

No photo description available.ആതൻസിലെ നാഷണൽ ആർക്കിയോളജിക്കൽ മ്യൂസിയത്തിൽ മറ്റു പുരാവസ്തുക്കൾക്കൊപ്പം ഏതാണ്ട് നൂറിലേറെ വർഷങ്ങൾ ഈ കുഞ്ഞൻ ഉപകരണം അധികം ഗവേഷണങ്ങൾക്ക് വിധേയമാകാതെ രഹസ്യത്തിൻ്റെ മൂടുപടമണിഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞ 20 വർഷങ്ങൾക്കിടയിലുണ്ടായ ആധുനീക സാങ്കേതീകവിദ്യകളുടെ വരവോടെ ഇതിനു പിന്നിലെ രഹസ്യം എന്തെന്നറിയാൻ ഗവേഷകർ തീരുമാനിച്ചു.
അമൂല്യമായ ഈ ചരിത്രവസ്തുവിന് ഒരു കേടുപാടും വരുത്താതെ അതിനുള്ളിൽ എന്താണെന്ന് കണ്ടുപിടിക്കാനുള്ള വലിയ വെല്ലുവിളിയാണ് അവർ ഏറ്റെടുത്തത്. അതിനായി ആധുനീക സ്കാനിംഗ് ഉപകരണങ്ങളെ കൂട്ടുപിടിക്കാൻ ഗവേഷകർ തീരുമാനിച്ചു. പക്ഷെ, അതിന് സാധാരണ സ്കാനിംഗ് ഉപകാരങ്ങൾ മതിയാവില്ല. ഒരു പരിധിവരെ ദ്രവിച്ചുപോയ ഈ വെങ്കല ഉപകരണത്തിനുള്ളിൽ എന്താണെന്നറിയാൻ കെല്പുള്ള ലോകത്തിലെ ഏക സ്കാനർ, ജപ്പാനിലെ നിക്കോൺ കോർപറേഷൻ്റെ ഉടമസ്ഥതയിലുള്ള ഇംഗ്ലണ്ടിലെ നിക്കോൺ മെട്രോളജി കമ്പനി നിർമ്മിച്ച 8 ടൺ ഭാരമുള്ള X-Tek എന്ന Microfocus X-ray Computed Tomography ഉപകരണമാണ്. എന്നാൽ, ആതൻസിലെ മ്യൂസിയത്തിൽ നിന്നും പുറത്തുകൊണ്ടുപോകാൻ തക്ക പരുവത്തിലല്ല ഈ പുരാവസ്തു. അങ്ങനെ, ആ വലിയ എക്സ് റേ ഉപകരണം കപ്പലിൽ ആതൻസിലേക്കു കൊണ്ടുവരാൻ തീരുമാനിച്ചു.

May be an image of 1 personഅങ്ങനെ 2005-ൽ ആതൻസിലെത്തിച്ച ആ സ്കാനർ കൊണ്ടു നടത്തിയ വിശദമായ പരിശോധനയിൽ സങ്കീർണ്ണമായ ഒരു ക്ലോക്ക് പോലുള്ള ഉപകരണമാണ് ഇതെന്നു മനസ്സിലായി. വെങ്കലത്തിൽ നിർമ്മിച്ച, വലുപ്പത്തിലും ആകൃതിയിലും പല്ലുകളുടെ എണ്ണത്തിലും വ്യത്യാസമുള്ള 30 പൽച്ചക്രങ്ങൾ അടങ്ങിയ ഒരു സംവിധാനം. ദീര്‍ഘചതുരാകൃതിയിലുള്ള ഒരു ചട്ടക്കൂടിനുള്ളിൽ അതീവ വൈദഗ്‌ദ്ധ്യത്തോടെ ക്രമീകരിച്ചിരിക്കുന്ന പൽച്ചക്രങ്ങൾ. അവ എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന് വിശദമായി അതിൻ്റെ വശങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.

രണ്ടു വശങ്ങളിലുമായി നാലു ഡയലുകൾ. മുൻവശത്ത് വലുപ്പമേറിയ ഡയലിൽ ഈജിപ്തിലെ സൗരകലണ്ടർ പ്രകാരമുള്ള വർഷത്തിലെ 365 ദിവസങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. . ആ വലിയ ഡയലിനുള്ളിലെ ഒരു ചെറിയ ഡയലിൽ രാശിചക്രത്തിലെ 12 ചിഹ്നങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. ഇതിൻ്റെ ചട്ടക്കൂടിൻ്റെ വശത്തുള്ള പിടി തിരിക്കുമ്പോൾ ഈ രണ്ടു ഡയലുകളിലേയും സൂചികൾ തിരിയുന്നു. അങ്ങനെ വർഷത്തിലെ ഓരോ ദിവസത്തിലും സൂര്യ ചന്ദ്രന്മാരുടെ കൃത്യമായ സ്ഥാനം നിർണ്ണയിക്കാൻ സാധിക്കുന്നു. മറുവശത്തുള്ള ഡയലിൽ 235 ചാന്ദ്രമാസങ്ങളെ അടിസ്ഥാനമാക്കിയുള്ള 19 വർഷങ്ങളുടെ ഒരു ഡയലുണ്ട്. കൂടാതെ അതിനു താഴെ,യുള്ള മറ്റൊരു ഡയലിൽ ഡയലിൽ സൂര്യ ചന്ദ്ര ഗ്രഹണ ദിവസങ്ങൾ കൃത്യമായി കാണിച്ചുതരുന്നു. അടുത്ത ഗ്രഹണം ഏതു ദിവസമാണെന്നറിയാൻ ഇതിൻ്റെ ഹാൻഡിലിൽ ഒന്നു തിരിച്ചാൽ മതി. സൂര്യ ചന്ദ്രന്മാരുടെ സ്ഥാനം മാത്രമല്ല, ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളുടെ നിലയും ഇതുവഴി കൃത്യമായി കണ്ടുപിടിക്കാം. കൂടാതെ, നാലുവർഷം കൂടുമ്പോൾ നടത്തപ്പെടുന്ന ഒളിമ്പിക്സ് പോലുള്ള ഗ്രീസിലെ കായിക മഹോത്സവവും, വിളകൾ ഇറക്കേണ്ട കൃത്യമായ സമയങ്ങളുമെല്ലാം ഇതിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു.

May be an image of text that says "a"ആധുനീക മനുഷ്യൻ ആദ്യത്തെ യാന്ത്രിക ഘടികാരം നിർമ്മിച്ചത് പതിനാലാം നൂറ്റാണ്ടിലാണ്. പക്ഷെ, അതിൻ്റെ വലുപ്പം ഇന്നത്തെ ഒരു ചെറു കാറിനോളം വരുമായിരുന്നു. എന്നാൽ, അതിനേക്കാൾ നൂറുകണക്കിനു വർഷങ്ങൾക്കു മുൻപ് ഉണ്ടാക്കിയ ഒരു ഉപകരണം അതിനേക്കാൾ വളരെ ചെറുതും, സങ്കീർണവും, സൂക്ഷ്മമായതും, വളരെ കാര്യക്ഷമതയുള്ളതും ആയിരുന്നു എന്നറിയുക. ഒരു തരത്തിൽ പറഞ്ഞാൽ ലോകത്തിലെ ഏറ്റവും ആദ്യത്തെ കംപ്യൂട്ടർ എന്നു വിശേഷിപ്പിക്കാവുന്ന ഉപകരണം. അലൻ ടൂറിങ്ങിൻ്റെ ബമ്പ് (Bombe) എന്ന കംപ്യൂട്ടറിനും രണ്ടായിരം വർഷം മുൻപത്തെ കംപ്യൂട്ടർ.
ലോകപ്രസിദ്ധ സ്വിസ്സ് വാച്ചു നിർമ്മാതാക്കളായ യുബ്ലോ (Hublot) യുടെ ഗവേഷണവിഭാഗം തലവനായ മതിയാസ്‌ ബുട്ടെ (Mathias Buttet) ഇത് തങ്ങളുടെ വാച്ചിൽ പുനഃരാവിഷ്കരിക്കാൻ ഒരു ശ്രമം നടത്തി. ഗ്രീസിൽ നിലവിലിരുന്ന ഉപകരണത്തിന് 20 സെന്റിമീറ്റർ ആയിരുന്നു വലുപ്പം. അത് കയ്യിൽ ധരിക്കാൻ പറ്റുന്ന തരത്തിലേക്ക് പുനഃർനിർമ്മിക്കാനായിരുന്നു ശ്രമം. അങ്ങനെ 2013-ൽ ആൻറ്റിക്കത്തെറ മെക്കാനിസം ഭാഗീകമായി ഉൾക്കൊള്ളിച്ച് യുബ്ലോ നിർമ്മിച്ച വച്ചാണ് MP-08 Antikythera SunMoon King Gold വാച്ച്. കേവലം 20 വാച്ചുകൾ മാത്രമേ കമ്പനി ഈ മോഡലിൽ നിർമ്മിച്ചിട്ടുള്ളൂ. https://www.swissluxury.com എന്ന വെബ്സൈറ്റിൽ വിൽപ്പനയ്ക്കു വച്ചിരിക്കുന്ന ഇത്തരത്തിലെ ഒരു വാച്ചിൻ്റെ വില ഏതാണ്ട് 1 കോടി 93 ലക്ഷം രൂപയാണ്.
വെറും കുറെ പൽച്ചക്രങ്ങൾ കൊണ്ടു മാത്രം നിർമ്മിക്കാവുന്ന ഒന്നല്ല പുരാതന ഗ്രീക്കുകാർ നിർമ്മിച്ച ഈ ഉപകരണം. മറിച്ച്, ഒട്ടേറെ സങ്കീർണ്ണമായ ജ്യോതിശാസ്ത്ര അറിവുകൾ, അവ കൃത്യതയോടെ ഒരു ചെറിയ യന്ത്രത്തിലേക്ക് ഉൾച്ചേർക്കാനുള്ള വൈദഗ്ധ്യം, ലോഹ സംസ്കരണത്തെക്കുറിച്ചുള്ള അറിവുകൾ എല്ലാം കൂടിച്ചേർന്നപ്പോഴാണ് ഈ അതുല്യമായ ഉപകരണം പിറവിയെടുത്തത്. ഇന്നുപോലും ഒരു പക്ഷെ കഠിനമായ ഒരു ദൗത്യം. ഇത്തരം ഗഹനമായ അറിവുകൾ നമ്മൾ പ്രാചീനരെന്നു വിശേഷിപ്പിക്കുന്ന ഒരു ജനതയ്ക്ക് എവിടെ നിന്നാണ് കിട്ടിയത്? അതെ, വ്യക്തമായ ഉത്തരങ്ങളില്ലാതെ ചോദ്യങ്ങൾ ഇന്നും ബാക്കിയാണ്.

 87 total views,  1 views today

Continue Reading
Advertisement

Advertisement
Entertainment16 hours ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment1 day ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement