“മോദി ദൈവത്തിന്റെ അവതാരമെന്നു വിശ്വസിച്ചിരുന്ന ആൾപോലും മോദിയെ അടപടലം തെറിവിളിക്കുന്നു”

0
137

Thomas Kotturan

100% സംഘിയും ,അതിൽ അഭിമാനം കൊള്ളുകയും, സാക്ഷാൽ നരേന്ദ്ര മോദി ഭഗവാൻറെ അവതാരമാണെന്ന് വിശ്വസിക്കുകയും, ഹിന്ദു അല്ലാത്ത മറ്റു എല്ലാ മതസ്ഥരെയും വെറുപ്പോടും, പുച്ഛത്തോടും കൂടി മാത്രം കണ്ടു കഴിയും ചെയ്തിരുന്ന വെറുപ്പിൻ്റെ, വിദ്വേഷത്തിൻ്റെ സംഘിസം തലക്കുപിടിച്ച സമനിലതെറ്റിയ രീതിയിൽ ജീവിച്ചിരുന്ന സുഹൃത്തായിരുന്ന ആൾ എനിക്കുണ്ടായിരുന്നു. സുഹൃത്തായിരുന്നു എന്ന് പറഞ്ഞത് കൃത്യമാണ് ഇപ്പോൾ എൻറെ സുഹൃത്ത് ആയിട്ട് ഞാൻ കാണുന്നില്ല.

കഴിഞ്ഞദിവസം പെട്രോൾ വില വർധന വുമായി ബന്ധപ്പെട്ട മോദിയെ അടപടലം തെറിപറയുന്ന അയാളെ കണ്ടു ഞാൻ ഞെട്ടിപ്പോയി. കാലങ്ങളായി അന്ധമായി നേതൃത്വത്തിൻ്റെ അടിമയായി നിന്നു കൊണ്ട് മനസ്സിൽ തോന്നിയ വികാരങ്ങളെ അടിച്ചമർത്തി നിന്ന് ആ പാവം മനുഷ്യൻ പ്രതികൂല സാഹചര്യങ്ങൾ വന്ന് ജീവിതം വഴി മുട്ടി നിന്നു കഴിഞ്ഞപ്പോഴുള്ള പൊട്ടിത്തെറിയാണ് കണ്ടത്. കഴിഞ്ഞ ദിവസം ജെപി നന്ദ തൃശൂരിൽ വന്നിരുന്നല്ലോ? സാധാരാണ നമ്മുടെ സുഹൃത്ത് ദിവസങ്ങൾക്ക് മുൻപേ അവിടെ ചെല്ലേണ്ട സ്വഭാവക്കാരനായിരുന്നു. എന്നാൽ അദ്ദേഹത്തെ കാണുന്നതിന്ന് തൃശ്ശൂരിൽ പോകുന്നില്ലേ എന്ന് ചോദിച്ചതിന് എൻറെ പട്ടി പോകും, നേതാക്കൾക്ക് മാത്രമേ രക്ഷയുള്ളൂ ഞാൻ എന്തിന് പോകണം ഞാൻ എൻറ സ്വന്തം കാര്യം മാത്രം നോക്കാനേ ഇനി ഉള്ളൂ എന്നാണ് പ്രസ്തുത വ്യക്തി മറുപടി പറഞ്ഞു വെച്ചത്.

സമാനമായ രീതിയിൽ മറ്റൊരു സംഘി സുഹൃത്ത് അയാളുടെ കാര്യം പറഞ്ഞത് അദ്ദേഹം 2 വീലർ വിറ്റ് electric scooter വാങ്ങാൻ പോകുന്നു എന്നാണ്.ഒരു കാര്യത്തിൽ ചെറിയ ആശ്വാസം . Better late than never എന്നാണല്ലോ? ഏറെ വൈകിയെങ്കില്ലും ഈ രണ്ടു പേർ ഇങ്ങിനെ പറയാൻ മുന്നോട്ടു വന്നൂ എന്നത് നല്ല കാര്യം തന്നെ.സോഷ്യൽ മീഡിയയിൽ മോദി സ്തുതികൾ ഈയടുത്തായി കാണാതായിട്ടുള്ളത് ഇത്തരം അഭിപ്രായം ഇപ്പോൾ ധാരാളം ആളുകൾക്ക് ഉണ്ട് എന്നതിൻ്റെ തെളിവാണെന്ന് തോന്നുന്നു….