പുരുഷമേധാവിത്വം സ്ത്രീയോട് നൽകിയ ഏറ്റവും വലിയ അപമാനം എന്തെന്നറിയാമോ ?

158

Thomas Mathai Kayyanickal

March 8ന് രാവിലെ കണ്ണ് തുറന്നപ്പോഴേ ഫോണിൽ notification കണ്ടു : Today’s International Women’s Day, Women are as strong as men എന്ന്. ഒന്നാലോചിച്ചാൽ, എന്തൊരു മൂഞ്ചിയ വർത്തമാനം ആണല്ലേ. എല്ലാക്കാര്യത്തിലും ഇങ്ങനെ ആണുങ്ങളുമായി കൂട്ടിക്കെട്ടുക, അല്ലെങ്കിൽ ഏതിലും പുരുഷന് ആപേക്ഷികമായി മാത്രം സ്ത്രീയെ place ചെയ്ത് കാണുക എന്നതാണ് Patriarchy സ്ത്രീയോട് ചെയ്ത ഏറ്റവും ഭീകരമായ humiliation.
അടുത്തിടെ Taapsee Pannuവിന് അവാർഡ് കിട്ടിയപ്പോൾ ഒരു നടൻ tweet ചെയ്തു, ഹിന്ദി സിനിമയിലെ female Ayushmann Khurrana ആണ് Taapsee Pannu എന്ന്. പുരുഷൻ എന്ന സെന്ററിന് ചുറ്റും കറങ്ങുന്ന ഒരു entity ആയി മാത്രം സ്ത്രീയെ കാണുന്ന ഈ ഊള ചിന്താഗതി ആണ് ഇന്ന് സമൂഹത്തിൽ മിക്കവരുടേതും.
എന്റെ ഒരു കസിൻ ചേച്ചിയുടെ പെണ്ണുകാണൽ ആണ് ഓർമ്മ വരുന്നത്. ചെറുപ്പം തൊട്ടേ പഠനത്തിലും സ്പോർട്സിലും ഒരേ പോലെ കിടിലമായിരുന്നു ചേച്ചി. ഏത് argumentനും വളരെ logical ആയി സരസമായി മറുപടി നൽകുന്ന, പിജി കഴിഞ്ഞ് സ്വന്തമായി ജോലി നേടിയെടുത്ത brilliant ആയ ഒരു വ്യക്തി. ഞാനെന്നും ആരാധനയോടെ മാത്രം കണ്ടിരുന്ന അവരുടെ പെണ്ണുകാണൽ basically സ്ത്രീധനത്തിന്റെ പേരിൽ ഒരു വിലപേശൽ ആയി തരംതാഴുന്നത് കണ്ട് അന്തംവിട്ടു നിന്ന് പോയി. ചേച്ചിയുടെ അപ്പനും അമ്മയും ഒക്കെ തലകുനിച്ചിരിക്കുന്ന ഇമേജ്‌ ഇപ്പോഴും കൺമുന്നിലുണ്ട്. അതിന്റെ ഇടയിൽ കുടുംബത്തിലെ മൂത്ത കാർന്നോരുടെ വക കമെന്റും, നമ്മുടെ കൊച്ചിന് നിറം അത്ര പോരല്ലോ, കുറച്ച് വിട്ടുവീഴ്‌ച ആവാം എന്ന്. ഒരു പെണ്ണ്, ഇനിയിപ്പോൾ അവൾ എത്ര briliant ആണേലും, അവൾ ഒരു പുരുഷന് desirable object ആയി ഇരിക്കുക, അല്ലെങ്കിൽ കെട്ടി അവന്റെ കുട്ടികളെ ഉണ്ടാക്കി അവന്റെ വീട്ടുകാരുടെ മുഴുവൻ കാര്യവും നോക്കി കുക്ക് ചെയ്ത് തുണികഴുകി വിധേയയായി നിൽക്കുക എന്നതാണ് ഈ സമൂഹത്തിൽ അവളുടെ റിയൽ മെറിറ്റ് decide ചെയ്യുക എന്ന് സാരം. അവളുടെ existence തന്നെ validate ചെയ്യുന്നത് ഇതൊക്കെ ആണെന്ന് തോന്നിപ്പോവും. ഇത്രയും insulting ആയ നിരവധി സാഹചര്യങ്ങളിലൂടെയാണ് ഓരോ പെണ്ണും ഇന്നും അനുദിനം കടന്ന് പോയിക്കൊണ്ടിരിക്കുന്നത്.
പുതിയ തലമുറയിലെ പെൺകുട്ടികൾ വരെ ഈ ചിന്താഗതിയിൽ വളരെ comfortable ആയി കാണപ്പെടുന്നത് കുറച്ച് disturbing ആണ്. Mbbs പോലുള്ള professional degree കഴിഞ്ഞവർ പോലും, അവരുടെ futureനെ പറ്റി ചോദിക്കുമ്പോൾ, പ്രേമിച്ച പുരുഷന്റെ കൂടെ ജീവിച്ച് അവനെയും അവന്റെ കുട്ടികളെയും നോക്കി സായൂജ്യം അടയണം, അല്ലെങ്കിൽ അച്ഛനമ്മമാരുടെ ഇഷ്ടപ്രകാരം വിവാഹം കഴിച്ച് നല്ല കുടുംബിനിയായി ജീവിക്കണം, എന്നിങ്ങനെയുള്ള മറുപടികളാണ് മിക്കവാറും തരാറ്. ലൈഫിലെ goals, ജോലി ഒക്കെ തീർത്തും secondary. Patriarchyയുടെ കളിപ്പാവകളായി അടിമകളായി ജീവിക്കുന്നതിൽ ഒരു പ്രശ്നവും അവർ കാണുന്നില്ല എന്നത് വ്യക്തം.
പുരുഷന്മാരിൽ ഇതുണ്ടാക്കുന്ന pressureഉം ചെറുതല്ല. കുടുംബത്തിലേയും അയൽപക്കത്തേയും എന്ന് വേണ്ട, നാട്ടിലെ മുഴുവൻ സ്ത്രീകളുടേയും വരവും പോക്കും monitor ചെയ്യുന്നതും, അവരുടെ തുണിയുടെ നീളം കുറയുന്നതും ആരോടൊക്കെയാണ് അവർ മിണ്ടുന്നത് എന്ന് ഇമവെട്ടാതെ നോക്കി വിലയിരുത്തുന്നതും ഒരു നിസ്സാരപണി അല്ലല്ലോ. സർവമാന സ്ത്രീകളുടേയും മാനവും ചാരിത്ര്യവുമൊക്കെ സ്വന്തം കക്ഷത്തിൽ വച്ചാണ് ചിലരുടെ നടത്തം തന്നെ. ഫുൾ ടൈം ഈ സദാചാര ആങ്ങളതെണ്ടി കളിച്ചു കളിച്ചു ഒരു കാര്യവുമില്ലാതെ പാട്രിയാർക്കിക്ക് വേണ്ടി ഇങ്ങനെ drained out ആവുന്നത് തികച്ചും സഹതാപകരമല്ലേ.
വിശേഷബുദ്ധി ഉണ്ടെന്ന് കരുതപെടുന്ന, ആണും പെണ്ണും constitute ചെയ്യുന്ന മനുഷ്യൻ എന്ന speciesലെ females ആണ് മേൽപ്പറഞ്ഞ ‘സ്ത്രീകൾ’. ഈ സിംപിൾ fundaയിൽ ഒരു വ്യക്തത എല്ലാവർക്കും വന്നേ പറ്റുള്ളൂ. അല്ലാതെ patriarchy അവരിൽ അടിച്ചേൽപ്പിച്ച റോളുകൾ ഗ്ലോറിഫൈ ചെയ്ത് സെലിബ്രേറ്റ് ചെയ്യുന്നത് ഇനിയെങ്കിലും നിർത്തണം. ഈ ഒരു ഡേ കൊടുത്തേക്കുന്നത് പോലും പാട്രിയാർക്കിയുടെ ഒരു തരം ഒതുക്കൽ ആയിട്ടാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്.