അയാം എ ഹോമോസെക്ഷ്വൽ അയാം എ സൈക്യാട്രിസ്റ്റ്

130

Thomas Mathai Kayyanickal

അൻപത് കൊല്ലം മുൻപ് നടന്ന ഒരു കഥ പറയട്ടെ. 1972ലെ അമേരിക്കൻ സൈക്യാട്രിക് അസ്സോസിയേഷൻ (APA) മീറ്റിംഗിലേക്ക് ‘ലെതർഫേസ്’ മാസ്ക് വച്ച് ഒരു ഡോക്ടർ കേറി വന്നു. തന്റെ ഐഡൻറിറ്റി വെളിവാക്കാതെ (“Dr. H. Anonymous”), അദ്ദേഹം ഇങ്ങനെ പറഞ്ഞ് തുടങ്ങി.
“I am a homosexual. I am a psychiatrist.”

homo-sex at Find Gay Tubeഅന്ന് homosexuality ഒരു മാനസികരോഗമായാണ് സൈക്യാട്രി കരുതിയിരുന്നത് (‘sociopathic personality disturbance’ in DSM 2). അതിന് പ്രധാന കാരണം, അന്നത്തെ സൈക്യാട്രി കൂടുതലും സൈക്കോഅനാലിസിസിനെ ചുറ്റിപ്പറ്റി ആയിരുന്നു എന്നതാണ്. എന്തായാലും, aversion therapy, electric shock therapy, chemical castration, lobotomy അങ്ങനെ നിരവധി പീഡനങ്ങൾക്ക് സൈക്യാട്രി ആ കാലഘട്ടത്തിൽ ഹോമോസെക്ഷ്വൽസ്നെ വിധേയരാക്കിയിട്ടുണ്ട്. അതായത്, ഗുഹ്യഭാഗത്ത് കറന്റ്‌ അടിപ്പിക്കുക, കെമിക്കൽസ് കൊടുത്ത് ലൈംഗികശേഷി നശിപ്പിക്കുക തുടങ്ങി, തീർത്തും പ്രാകൃതമായ ‘ചികിത്സാ’മുറകളായിരുന്നു നിലവിലുണ്ടായിരുന്നത്. പലപ്പോഴും കോടതി മുറികളിൽ അവർക്കെതിരെ സൈക്യാട്രിസ്റ്റ്‌സ് expert opinion കൊടുത്തു. ഇതിനൊക്കെ എതിരേ ആഞ്ഞടിച്ചായിരുന്നു Dr. H. Anonymousന്റെ പ്രസംഗം.

ഒരു ഡോക്ടർ ആയിട്ട് കൂടെ, താനുൾപ്പടെയുള്ളവർ നേരിടേണ്ടി വരുന്ന വിവേചനത്തെ കുറിച്ചും, ക്രൂരതകളെ കുറിച്ചും, ഇങ്ങനെ ഭയന്ന് ഒളിച്ച് ജീവിക്കേണ്ടി വരുന്നതിനെ കുറിച്ചും അദ്ദേഹം വികാരാധീനനായി. Homosexuality (or any sexual orientation for that matter) ഒരു മാനസിക രോഗമാണ്‌ എന്നതിന് യാതൊരു വിധ സയന്റിഫിക് ബേസിസും ഇല്ലെന്ന് അദ്ദേഹം വാദിച്ചു.
വളരെ വിപ്ലവകരമായ മാറ്റമാണ് ആ സംഭവം സൈക്യാട്രിയിലും, അമേരിക്കൻ സമൂഹത്തിലും ഉണ്ടാക്കിയത്. അതിന് ഒരു കൊല്ലത്തിനകം, homosexuality ഒരു ഡിസോർഡർ എന്ന നിലയിൽ DSMൽ നിന്ന് നീക്കം ചെയ്യപ്പെട്ടു. സമൂഹത്തെ പേടിക്കാതെ homosexual ആയ ഒരാൾക്ക് സമാധാനമായി സ്വന്തം ജീവിതം നയിക്കാം എന്ന അവസ്‌ഥ വന്നു. അസ്സോസിയേഷൻ John E. Fryer എന്ന ആ സൈക്യാട്രിസ്റ്റിനെ ആദരിക്കുകയും, പിന്നീട് അദ്ദേഹത്തിന്റെ പേരിൽ അവാർഡ് ഏർപ്പെടുത്തുകയും ചെയ്തു.

ഈ കഥ ഇപ്പോൾ പറയേണ്ട കാര്യം എന്താണെന്നല്ലേ. ഇന്നും നമ്മുടെ സമൂഹത്തിൽ, homosexuality ഒരു രോഗമാണെന്ന് ധരിച്ച് വച്ചിരിക്കുന്ന നിരവധി സാധാരണക്കാർ ഉണ്ട്, എന്തിന് mental health professionals വരെ ഉണ്ട്. തന്റെ മകന്റെ അല്ലെങ്കിൽ മകളുടെ sexual orientation മാറ്റാനായി സൈക്യാട്രി ഒപിയിൽ വന്ന് കരയുന്ന എത്രയോ മാതാപിതാക്കൾ. എല്ലാം ശരിയാക്കിത്തരാ എന്ന് പറഞ്ഞ് ആ പാവങ്ങളെ പിഴിയുന്ന എത്രയോ ‘മനോരോഗ ചികിത്സകന്മാർ’. തങ്ങളുടെ orientation വെളിപ്പെടുത്താൻ ഭയന്ന്, വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി വിവാഹിതരാവേണ്ടി വരുന്നവർ ഇന്നും നമ്മുടെ സമൂഹത്തിൽ ഇല്ലേ. എത്ര പേർ ഇന്നും ആ പേരിൽ ആത്മഹത്യ ചെയ്യുന്നു. ഈ കണ്ണീരെല്ലാം എന്തിന് വേണ്ടിയാണ്, എന്ത് കൊണ്ട് ഇന്നും കുണ്ടൻ വിളിയും മറ്റ്‌ അവഹേളനങ്ങളും നിലനിൽക്കുന്നു. 50 കൊല്ലങ്ങൾക്ക് മുൻപ്, APA ലോക സൈക്യാട്രിയിൽ വരുത്തിയ വ്യക്തമായ ഒരു മാറ്റം, എന്ത് കൊണ്ട് ഇതേവരെ കേരളത്തിൽ എത്തിയില്ലാ എന്നാണെന്റെ ചോദ്യം. അത്ര ‘മന്ദ’ബുദ്ധികളാണോ നമ്മൾ. എവിടെഡേ ഈ കൊട്ടിഘോഷിക്കുന്ന പ്രബുദ്ധതയും ചിന്താശേഷിയും ഒക്കെ. മനസ്സിലാകുന്നില്ലാ.