ഡിപ്രെഷൻ എന്ന വാക്കാണ് ആദ്യം മാറ്റേണ്ടത്, കാരണമുണ്ട്

68

Thomas Mathai Kayyanickal

ഡിപ്രെഷൻ എന്ന വാക്കാണ് ആദ്യം മാറ്റേണ്ടത്. വേറെ എന്തേലും ഒരു കടുകട്ടി കോംപ്ലിക്കേറ്റഡ്‌ medical term കൊടുത്തിരുന്നെങ്കിൽ, ഇതൊരു ഓർഗാനിക് ഡിസോർഡർ ആണെന്നും, ബാക്കിയുള്ള രോഗങ്ങളെ പോലെ സീരിയസ് ഇഷ്യൂ ആണെന്നും മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാവില്ലായിരുന്നു.

Mental and behavioral disorder due to Serotonergic Brain Dysfunction, അങ്ങനെ വല്ലോം മതിയാരുന്ന്. ഇതിപ്പോ പണ്ട് മുതൽക്കേ ചുമ്മാ വിഷമം വരുന്നേന് നമ്മൾ പറയുന്നതല്ലേ, ‘വെറുതെ depressed ആവാതെ മച്ചാ’, ‘എന്തൊരു depressing ഡേ ആയിരുന്നു’ എന്നൊക്കെ. അതിങ്ങനെ എത്ര തൂത്താലും പോവാത്ത പോലെ നമ്മുടെ ചിന്തയിൽ പറ്റിപ്പിടിച്ച് പോയി. അതോണ്ടാണ് ‘ചിൽ ബഡ്ഡീ ചിൽ’, ‘ലൈഫ് എന്ത് ബ്യൂട്ടിഫുൾ ആണ്, overthink ചെയ്യാതെ ലൈഫ് എൻജോയ് ചെയ്യൂ’ എന്നൊക്കെ പൊട്ടത്തരം ഉപദേശങ്ങൾ clinically depressed ആയവരുടെ അടുത്ത് വച്ച് കാച്ചുന്നത്. നിനക്കൊക്കെ മടിയാണ്, ചുമ്മാ ഓരോ എക്സ്ക്യൂസ് പറയുവാ, എന്തൊരു attention seeking ആണിതൊക്കെ എന്നിങ്ങനെ കുറ്റപ്പെടുത്തലുകളും കേൾക്കാം.

വെറും വിഷമം പോലെയാണോ ഡിപ്രെഷൻ. See, ഇപ്പോ കൊറോണ കാലമാണ്. പുറത്ത് പോകാൻ പറ്റില്ലാ, സിനിമ കാണലില്ലാ, കടൽ മിസ്സ് ചെയ്യുന്നു, അങ്ങനെ ഇടയ്ക്കിടെ low mood അടിക്കാൻ കുറേ കാരണങ്ങളുണ്ട്. പക്ഷേ, how it’s different from clinical depression. അത് തികച്ചും transient ആണ് എന്നത് തന്നെ. അടുത്ത ദിവസം രാവിലെ എണീക്കുമ്പോൾ മൂഡ് സെറ്റാവും. അല്ലേൽ ഒരു പാട്ട് കേട്ടാൽ, ഒരു ഫ്രണ്ട് ഫോണിൽ വിളിച്ച് സംസാരിച്ചാൽ മതി, നമ്മൾ ദാ ഓക്കെ ആയി. അവിടെ ഈ ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എല്ലാം applicable ആണ് മാൻ, നോ സംശയം.

പക്ഷേ നമ്മൾ പറയുന്ന ‘ഡിപ്രെഷൻ’ തലച്ചോറിന്റെ ഒരു രോഗാവസ്ഥയാണ്. അതിൽ stressors ഉണ്ടാവാം, ഉണ്ടാവാതിരിക്കാം, it doesn’t matter much. വെറുതെ ലോ മൂഡല്ലാ, മൂഡിനെ ഇങ്ങനെ വിടാതെ consistent ആയി ചവിട്ടിത്താഴ്ത്തി വച്ചേക്കും, for a minimum of two weeks. പൊങ്ങത്തേ ഇല്ലാ, നിങ്ങൾ എന്തൊക്കെ ചെയ്താലും അത് അനങ്ങില്ലാ. ഇത് അനുഭവിച്ചവർക്കേ മനസ്സിലാവുള്ളൂ. ശരീരം മുഴുവനും, അകത്തും, ഇങ്ങനെ കറുത്ത ടാർ വന്നടിഞ്ഞ ഒരു ഫീൽ. ഒട്ടും എനർജി ഇല്ലാത്ത പോലെ, ഒന്നും എൻജോയ് ചെയ്യാൻ പറ്റുന്നില്ലാ, എന്തിന്, രാവിലെ കിടക്കയിൽ നിന്ന് പുറത്തേക്ക് കാൽ എടുത്ത് വയ്ക്കുന്നത് തന്നെ വൻ ടാസ്കായി തോന്നും. അങ്ങനെ ഒരാളോടാണ്, ചുമ്മാ എക്സ്ക്യൂസ് പറയാതെ വന്ന് പണിയെടുക്ക് എന്നൊക്കെ നിങ്ങൾ പറയുന്നത്. അവർക്ക് പറ്റാത്തോണ്ടാണ് ഹേ. Alzheimer’s dementia ഉള്ള ഒരാളോട് നിങ്ങൾ പറയുമോ, ‘കമോൺ മാൻ, ഓർക്കാൻ ശ്രമിച്ച് നോക്കൂ, നിങ്ങളെക്കൊണ്ട് സാധിക്കും, ട്രൈ ഹാർഡ്’ എന്നൊക്കെ. ഇല്ലല്ലോ, exactly സെയിം അവസ്ഥയെ കുറിച്ചാണ് പറയുന്നത്. വളരെ കോമൺ ആയിട്ടും, ചികിത്സിക്കപ്പെടാൻ യോഗമില്ലാത്ത ഒരു ബ്രെയിൻ രോഗം. അതിലൂടെ കടന്ന് പോവേണ്ടി വരുന്നവർക്കോ, ഒരു രോഗിക്ക് കിട്ടേണ്ട ബേസിക് സിംപതി കിട്ടുന്നില്ലാ എന്ന് മാത്രമല്ലാ, ലാവിഷ് പുച്ഛവും അവഹേളനവും ഏറ്റുവാങ്ങേണ്ടതായി വരുന്നുമുണ്ട്.