ചർച്ച് ഓഫ് സാത്താൻ തെറ്റിദ്ധരിക്കുന്നപോലെ ഭീകരമല്ല

84
Thomas Mathai Kayyanickal
കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു legit സാത്താൻ സേവക്കാരൻ ആയിട്ടാണ് christian boysന്റെ ഇടയിൽ ഞാൻ അറിയപ്പെട്ടിരുന്നത്. Absurd ആയ ഒരു പറ്റം നുണകളും മുടിഞ്ഞ പാപബോധവും ഫീഡ് ചെയ്ത് mentally abuse ചെയ്യുന്ന ക്രൈസ്തവ മതത്തോട് എനിക്കുള്ള എതിർപ്പ് ഞാൻ എപ്പോഴും വ്യക്തമായി പ്രകടിപ്പിച്ചിരുന്നതാവാം അതിന് കാരണം.
അല്ലെങ്കിൽ തന്നെ, ‘സാത്താൻ സേവാ’ എന്ന് കേട്ടാൽ മലയാളിയുടെ മനസ്സിലേക്ക് ഓടി വരുന്നത് മുഴുവൻ കറുപ്പടിച്ച പള്ളികളും ആർത്തവരക്തദാഹികളായ കുറെ സൈക്കോസും rain rain come again പോലത്തെ കോമഡി പടങ്ങളും ആണല്ലോ. എത്ര distortedഉം തെറ്റിദ്ധാരണാജനകവുമാണ് ഇതൊക്കെ. Satanism എന്ന പേരിൽ ആരെങ്കിലും ക്രൈം ചെയ്യുന്നുണ്ടെങ്കിൽ അവർ criminals ആണ്, അല്ലാതെ Satanists അല്ല. Anton LaVey സ്ഥാപിച്ച Church of Satanനുമായിട്ടോ അതിന്റെ ആദർശങ്ങളുമായിട്ടോ അവരുടെ പ്രവൃത്തിക്ക് യാതൊരു ബന്ധവുമില്ല.
Did the Devil kill Jayne Mansfield?ചുമ്മാതെങ്കിലും Satanic bible ഒന്ന് മറിച്ച് നോക്കിയിട്ടുള്ളവർക്ക് മനസ്സിലാവും, എത്ര sensible ആയിട്ടുള്ള logical ആയിട്ടുള്ള ആശയങ്ങൾക്ക് വേണ്ടിയാണ് Church of Satan നിലകൊള്ളുന്നത് എന്ന്. Christianity മാനവരാശിയോട് ചെയ്ത കൊടുംചതിക്കും പറഞ്ഞ്പറ്റിക്കലിനും എതിരെയുള്ള protest ആണ് Satanism. അതിന് അവർ സ്വീകരിച്ച ഇമേജ് ലൂസിഫർ എന്ന rebelന്റേതാണെന്ന് മാത്രം.
മനുഷ്യൻ എന്താണോ അതിനെ പൂർണ്ണമായും celebrate ചെയ്യുന്ന, അടിസ്‌ഥാനപരമായ അവന്റെ വികാരങ്ങളോടും ചോദനകളോടും നീതിപുലർത്തുന്ന, തികച്ചും enjoyable ആയ ഒരു existenceന് വേണ്ടി വാദിക്കുന്ന ഒരു മതം. സ്ത്രീക്കും പുരുഷനും ഒരേ സ്ഥാനം കൊടുക്കുന്ന വേറെ ഒരു mainstream മതവുമില്ല എന്നോർക്കണം. നീ asexual ആവട്ടെ hypersexual ആവട്ടെ നിന്റെ sexual orientation എന്ത് തന്നെയുമാവട്ടെ, no one will fucking judge you or make you feel like an outsider. ഇതിൽ കൂടുതൽ എന്താണ് വേണ്ടത്.
ഒരു complete ക്രിസ്ത്യാനിയോട് ചോദിച്ചാലറിയാം, സിനിമ പാപം, സെക്സ് പാപം (masturbation കൊടുംപാപം), ശരീരസൗന്ദര്യം ആസ്വദിക്കുന്നത് പാപം, എന്ന് വേണ്ട മനുഷ്യന് relate ചെയ്യാൻ കഴിയുന്ന എല്ലാ നല്ല കാര്യങ്ങളും പാപമാണ്. Lust, desire, will ഒന്നും പാപമല്ല, regret തോന്നേണ്ട ഒന്നല്ല, മറിച്ച് celebrate ചെയ്യപ്പെടേണ്ട ഒന്നാണെന്ന് പറയുന്നതിൽ എന്താണ് തെറ്റ്. അത് വെറും common sense അല്ലേ. ഇങ്ങനെ pleasurable ആയ എല്ലാം negate ചെയ്ത് ചെയ്തല്ലേ നമ്മുടെ നിത്യജീവിതത്തിൽ ഈ existential ശോകം വന്നടിഞ്ഞത്.
സാത്താൻ സേവക്ക് സ്തുതി പാടൽ അല്ല എന്റെ ഉദ്ദേശം. ഞാനൊരു മതവിശ്വാസിയല്ല. ഒരു യുക്തിവാദിയുമല്ല. മനുഷ്യന് അവന്റെ അസ്തിത്വം validate ചെയ്യാൻ ഒരു belief സിസ്റ്റത്തിന്റെയും താങ്ങ് ആവശ്യമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. എന്റെ പ്രശ്നം വിശ്വാസത്തിന്റെ പേരിൽ മനുഷ്യനെ മണ്ടനാക്കുന്ന ഈ പരിപാടിയാണ്. അത് ഒരു മനുഷ്യാവകാശലംഘനം അല്ലേ. അതിനൊരു protest ആയിട്ടെങ്കിലും കേരളത്തിൽ Church of Satan വരണം എന്നാണ് ആഗ്രഹം. Anton LaVeyയുടെ പിറന്നാൾ ആണിന്ന്. അദ്ദേഹം എഴുതിയ Satanic ബൈബിളിലെ ഒരു ഭാഗം ചുവടെ ചേർക്കുന്നു. അയ്യോ ദേ സാത്താൻ വർഷിപ്പ് എന്നൊക്കെ പറഞ്ഞ് ഫ്രീക്ക് ഔട്ട് ചെയ്യാതെ, ആശയങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് നല്ലതായിരിക്കും.
“All religions of a spiritual nature are inventions of man. He has created an entire system of gods with nothing more than his carnal brain. Just because he has an ego and cannot accept it, he has to externalize it into some great spiritual device which he calls “God”… If man needs such a god and recognizes that god, then he’s worshiping an entity that a human being invented. Therefore, he is worshipping by proxy the man that invented God. Is it not more sensible to worship a god in accordance with his own emotional needs- one that best represents the very carnal and physical being that has the idea-power to invent a god in the first place?”
Advertisements