കൗൺസിലിങ്/ചികിത്സ എന്നും പറഞ്ഞ് മൊറാലിറ്റി ക്ലാസ് എടുക്കുന്നവരോടാണ്

73

കൗൺസിലിങ്/ചികിത്സ എന്നും പറഞ്ഞ് മൊറാലിറ്റി ക്ലാസ് എടുക്കുന്നവരോടാണ്…
Thomas Mathai Kayyanickal writes,

“പലപ്പോഴും സൈക്യാട്രിസ്റ്റുകളും/സൈക്കോളജിസ്റ്റുകളും (any mental health professional) മറന്ന് പോവുന്ന ഒരു കാര്യമുണ്ട്. നമ്മുടെ മുന്നിൽ ഇരിക്കുന്ന പേഷ്യന്റിന്റെ/വ്യക്തിയുടെ ജീവിതത്തിലെ distress കുറച്ച്, അവരുടെ living സുഗമമാക്കുകയാണ് നമ്മുടെ first priority എന്നത്. അല്ലാതെ അവരുടെ വീട്ടുകാർക്ക്/നാട്ടുകാർക്ക് വേണ്ടി ഗുണ്ടാപ്പണി എടുക്കൽ നമ്മുടെ ജോലി അല്ലാ. നമ്മുടെ വ്യക്തിപരമായ religious/moral/political standards വച്ച് പേഷ്യന്റിനെ അളക്കുന്നതും judge ചെയ്യുന്നതും തെറ്റാണ് എന്ന് മാത്രമല്ലാ, അത് തികച്ചും ക്രിമിനൽ ആണ്. Obvious ആയ ഈ വസ്തുത പറയേണ്ടതായ സാഹചര്യം ഇന്നും ഈ ഫീൽഡിൽ നിലനിൽക്കുന്നുണ്ട് എന്നതാണ് സത്യം. Gender dysphoria ആയി വരുന്ന വ്യക്തിയെ ഇപ്പോ ശരിയാക്കി തരാം എന്ന് പേരന്റ്സിന് ഉറപ്പ് കൊടുത്ത്, പൂട്ടിയിട്ട് ഹെവി ഡോസ് anti psychotic medications കൊടുക്കുക. അല്ലെങ്കിൽ കാമുകന്റെ കൂടെ ജീവിക്കുന്നതാണ് ഇഷ്ടം എന്ന് പറഞ്ഞ സ്ത്രീയെ അവരുടെ വീട്ടുകാരുടെയും ഭർത്താവിന്റെയും ഒത്താശയോട് കൂടെ നിർബന്ധപൂർവ്വം ഫോൺ പിടിച്ച് മാറ്റി സിംഗിൾ സെല്ലിലടച്ച് ‘ചികിത്സിക്കുക’. പ്രായപൂർത്തിയായ പെൺകുട്ടിയുടെ ‘പ്രണയരോഗം’ മാറ്റാനായി counseling എന്ന പേരിൽ ഇമോഷണൽ torture/റാഗിംഗ് ചെയ്യുക. ഇങ്ങനെ വിവിധതരം ക്വട്ടേഷനുകളാണ് ഇന്ന് മെന്റൽ ഹെൽത്തിന്റെ പേരിൽ കേരളത്തിൽ നടക്കുന്നത്‌.

ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഒരാളുടെ ചിന്തകളും/വികാരങ്ങളും മനസ്സിലാക്കി empathize ചെയ്ത്, അവരുടെ distress കുറച്ച് ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരുക എന്നതാണ് നമ്മുടെ ഗോൾ. അല്ലാതെ അവരുടെ partnersന്റെ കണക്കെടുത്ത് judge ചെയ്യലും, ദൈവവിശ്വാസം ഇല്ലാത്തതിന് വഴക്ക് പറയുന്നതും ഒന്നും none of our business. ഇത് മനസ്സിലാക്കിയേ പറ്റൂ. ഒരു സൈക്കോളജിസ്റ്റ് counselingന്റെ ഭാഗമായി പേഷ്യന്റിനോട് പറഞ്ഞത്, നിങ്ങൾക്ക് ഫാമിലി ലൈഫ് ഒരിക്കലും സാദ്ധ്യമല്ല എന്നാണ്. I mean who the hell are you to tell such a horrible thing to anyone. നിങ്ങൾ ആരാണ് അവർക്ക് വേണ്ടി personal decisions എടുക്കാൻ. നിങ്ങളുടെ വ്യക്തിപരമായ വിശ്വാസങ്ങളുടേയും ചിന്താഗതികളുടേയും കണ്ണിലൂടെ എന്തിനാണ് അവരുടെ ജീവിതത്തെ നോക്കുന്നത്. Diagnose ചെയ്യാനും ചികിത്സിക്കാനും വ്യക്തമായ ഇന്റർനാഷണൽ ഗൈഡ്ലൈൻസും പ്രോട്ടോക്കോളും ഉണ്ട്, അത് സ്ട്രിക്ട് ആയി തന്നെ ഫോളോ ചെയ്യണം. പലരുടെയും മാനസികാരോഗ്യം consultation കഴിഞ്ഞ് പതിന്മടങ്ങ് worse ആവുന്നതായാണ് ഇങ്ങനെയുള്ള കേസുകളിൽ കാണാറുള്ളത്. സഹായിച്ചില്ലേലും, vulnerable ആയ ഒരു മനുഷ്യജീവിയെ എന്തിനാണ് ഉപദ്രവിക്കുന്നത്.

23 വയസ്സുള്ള ഒരു പെൺകുട്ടി കാമുകനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്നറിഞ്ഞ തെറാപ്പിസ്റ്റ് ചോദിച്ചത്, നീ അവിടെ ഡിഗ്രിക്ക് പഠിക്കാനാണോ അതോ സെക്സ് വർക്ക് പഠിക്കാനാണോ പോയതെന്നാണ്. അതും വീട്ടുകാർ ഉൾപ്പെടെ എല്ലാവരുടെയും മുന്നിൽ വച്ച്. I mean, ലോകത്തിന്റെ ഏത് കോണിൽ നടക്കും ഇങ്ങനൊരു പോക്രിത്തരം. മെന്റൽ ഹെൽത്തിനോടുള്ള സ്റ്റിഗ്മ വളർത്തിയത് വേറെ ആരുമല്ല, നമ്മൾ മെന്റൽ ഹെൽത്ത് പ്രൊഫഷണൽസ് തന്നെയാണ്. അതിൽ ഒരു സംശയവുമില്ല. നിലവിൽ മെന്റൽ ഹെൽത്ത് സർവീസുകളും അത് വേണ്ടുന്നവരും തമ്മിൽ നല്ല ഗ്യാപ്പ് ഉണ്ട്. ഇമ്മാതിരി വിഷം ടീംസിനെ എടുത്ത് വെളിയിൽ കളഞ്ഞെങ്കിൽ മാത്രമേ ആ ഗ്യാപ്പ് കുറയുകയുള്ളൂ.”