തോമസ് റാഹേൽ മത്തായി

മികച്ച സംവിധാനത്തിനുള്ള ഓസ്കാർ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വനിതയാണ് ചിത്രത്തിൽ – ക്ലോയി ഷാവോ. അതായത്, അക്കാഡമി അവാർഡിന്റെ തൊണ്ണൂറ്റിമൂന്ന് വർഷത്തെ ചരിത്രത്തിൽ വെറും രണ്ടേ രണ്ട് പെണ്ണുങ്ങൾക്കാണ് ഈ പുരസ്‌കാരം കിട്ടിയത്. ഞെട്ടിയില്ലേ. ഞാൻ ഞെട്ടി.ഇനി മുഖ്യധാരാ മലയാള സിനിമ എടുക്കൂ. നമ്മുടെ പ്രമുഖ സംവിധായകരിൽ എത്ര സ്ത്രീകളുണ്ട്. രണ്ടോ മൂന്നോ പേർ അല്ലേ. സിനിമാട്ടോഗ്രാഫേഴ്‌സിൽ എത്ര പെണ്ണുങ്ങളുണ്ട്. ആരുമില്ലെന്ന് തോന്നുന്നു. എഡിറ്റർമാരായ മൂന്ന് സ്ത്രീകളുടെ പേര് പറയാൻ പറ്റുമോ. എല്ലാം പോട്ടെ, സംഗീത സംവിധായകരായ എത്ര പെണ്ണുങ്ങളുണ്ട്. സയനോര ഫിലിപ്പില്ലേ.. വേറെ ആരുണ്ട്, ഒരു പേര്. എന്ത് കൊണ്ട്, നല്ല പാട്ടുകൾ ചെയ്യാൻ കഴിവുണ്ടായിട്ടും, സയനോരയെ പോലുള്ളവർ സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമകൾ ഇവിടെ വരുന്നില്ലാ.

ഒന്നാലോചിച്ചാൽ നമ്മളിത്രയും നാളും കണ്ടത്, പുരുഷൻ ഭരിക്കുന്ന, പുരുഷന്റെ കണ്ണിലൂടെ റിയാലിറ്റിയെ വരച്ചിടുന്ന, അങ്ങനൊരു നരേറ്റിവിന്റെ കോണ്ടെക്സ്റ്റിൽ മാത്രം സ്ത്രീക്ക് അസ്തിത്വം കൈവരുന്നതായി കാണിക്കുന്ന ചലച്ചിത്രസൃഷ്ടികളല്ലേ. ഈ കഥകൾ എഴുതുന്നതും ഷൂട്ട് ചെയ്യുന്നതും കട്ട് ചെയ്യുന്നതും പുരുഷന്മാരാണ്, പുരുഷന്മാർക്ക് വേണ്ടിയാണ്. അവിടെ ‘ബോൾഡ്’ ആയ പെണ്ണെന്ന് പറയുന്നത്, പുരുഷന്റെ സ്വപ്നങ്ങളെ അൺകണ്ടീഷനലി സപ്പോർട്ട് ചെയ്യുന്നവൾ മാത്രം. അമ്മയാവട്ടെ, കാമുകിയാവട്ടെ, പെങ്ങളാവട്ടെ, അവന്റെ കഥയെ മുന്നോട്ട് കൊണ്ട് പോവാൻ പ്ലോട്ടിൽ ഉപകരിക്കുന്ന ടൂളുകൾ മാത്രമാണ് മിക്കവാറും സ്ത്രീകഥാപാത്രങ്ങളും.

പുരുഷന്റെ മുന്നിൽ എപ്പോഴും ഡിസൈറബൾ ആയി നിന്ന്, ഇടയ്ക്ക് ഇത്തിരി കുറമ്പെല്ലാം കാണിച്ചാലും അൾട്ടിമേറ്റ്ലി പുരുഷന് വഴങ്ങി നിലകൊള്ളുക എന്നതാണ് ഈ സിനിമകളിൽ പെണ്ണിന്റെ ‘ഹീറോയിസം’. ദേവാസുരത്തിലെ ഭാനുമതിയെ നോക്കൂ. ശക്തമായ സ്ത്രീകഥാപാത്രം എന്നതിന് ഉദാഹരണമായി അവരെ ചൂണ്ടിക്കാട്ടാറുണ്ടല്ലോ. നീലകണ്ഠൻ എന്ന ഹീറോയുടെ ജീവിതത്തെയും വികാരങ്ങളെയും വാലിഡേറ്റ് ചെയ്യുക എന്നതിനപ്പുറത്തേക്ക് എന്ത് തേങ്ങയാണ് ഈ ശക്തയായ ഭാനുമതി സിനിമയിൽ ചെയ്യുന്നത്.

അതിനെന്താ, അങ്ങനെയും കഥകൾ റിയൽ ലൈഫിൽ ഇല്ലേ എന്ന് നിങ്ങൾക്ക് തോന്നാം. ഉണ്ട്, ഡെഫനിറ്റ്‌ലി ഉണ്ട്. പക്ഷേ അവ മാത്രമല്ലല്ലോ ലോകത്ത്. ബാക്കി കഥകൾ എവിടെ. ഒരു സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഓർമ്മ വരുന്നു. മണിച്ചിത്രത്താഴ് സിനിമയിൽ നകുലന് മനോരോഗം വരുന്നതായിട്ടും, അത് ഗംഗയുടെ സുഹൃത്തായ ഒരു പെണ്ണ് വന്ന്, കുറെ ഡബിൾ മീനിങ് കോമഡിയൊക്കെ അടിച്ച്, അതിനിടയിലൂടെ നകുലനെ ബ്രില്ല്യന്റായി ചികിത്സിച്ച് ഭേദമാക്കുന്നതും, എല്ലാം കഴിഞ്ഞ് ആ വീട്ടിലെ ഒരു ചെക്കനെ പ്രേമിച്ച് കൂടെ കൊണ്ട് പോകുന്നതുമാണ് കഥയെങ്കിൽ എന്തായേനെ എന്ന്. അങ്ങനൊരു മലയാള സിനിമ കാണാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ. നെവർ അല്ലേ. അതാണ് പറഞ്ഞത്.

പൂർണ്ണമായും പെണ്ണ് രചിക്കുന്ന ചലച്ചിത്ര ഭാഷ്യങ്ങൾ എത്ര ഒറിജിനൽ ആയിരിക്കും എന്നാലോചിച്ചിട്ടുണ്ടോ. സ്ത്രീകൾ അനുഭവിക്കുന്ന അടിച്ചമർത്തലുകളുടെ കഥ പറയുന്ന സ്ത്രീപക്ഷ സിനിമകളെ കുറിച്ച് മാത്രമല്ലാ പറയുന്നത്. പെണ്ണിന്റെ തലയിൽ മുളയ്ക്കുന്ന, അവളുടെ വികാരങ്ങളുടെ ചിന്തകളുടെ വീക്ഷണകോണുകളുടെ ജ്യോഗ്രഫിയിൽ ഓർഗാനിക്കായി തഴച്ചു വളരുന്ന കഥകൾ. പെണ്ണിന്റെ ഉള്ളിൽ എങ്ങനാണോ നിറങ്ങളും ലൈറ്റുകളും പതിയുന്നത്, അതേ ഭാവത്തിൽ വിഷ്വൽസ് ഒപ്പിയെടുത്ത് വച്ചേക്കുന്ന ഫ്രെയിമുകൾ. പെണ്ണിന്റെ മനസ്സിലെ സംഗീതം. അവൾ ഉപയോഗിക്കുന്ന വാക്കുകൾ നിറയുന്ന സംഭാഷണങ്ങൾ, അവൾ കൊടുക്കുന്ന അർത്ഥങ്ങൾ. അവളുടെ ടൈം സെൻസിനെ ഉൾക്കൊള്ളുന്ന പെയ്‌സ്. ഒരു ഫ്രെയിമിൽ നിന്ന് അടുത്ത ഫ്രെയിമിലേക്ക് പോവുമ്പോൾ പോലും ആ താളം ഉണ്ടാവും, ഒട്ടും തിരക്കിടാതെ ഒഴുകി ഇവോൾവ് ചെയ്യുന്ന സിനിമകൾ. എന്നുണ്ടാവും അജ്ജാതി പടങ്ങൾ ഗയ്‌സ്. ഓർക്കുമ്പോളേ കൊതിയാവുന്നു.

You May Also Like

കല്യാണിലെ തൊഴിലാളി സമരം : അറിയേണ്ടതും പറയാതെ പോയതും

ഒരു മാസത്തോളമാകുന്ന സമരത്തെ പ്രമുഖ പത്ര- ദൃശ്യമാധ്യമങ്ങള്‍ കയ്യൊഴിഞ്ഞ മട്ടാണ്. ആറുപേരുടെ സമരമല്ല, മറിച്ച് ആറു കോടിയുടെ പരസ്യം നല്കുന്ന കല്യാണിനോടാണ് അവരുടെ മമത.

ധാരാവി എന്ന് കേട്ടിട്ടല്ലെയുള്ളൂ ??? ഇതാ ഒന്ന് കണ്ടു നോക്കൂ … വീഡിയോ

ഈ ധാരാവിയെ കാണൂ … ഏഷ്യയിലെ ഏറ്റവുംവലിയ കുടില്‍ വ്യവസായ ശൃംഖല ഇവിടെയാണ്‌ . വീഡിയോ കാണൂ… “ധാരാവി എ ലുക്ക്‌ ഇന്‍സൈഡ് “….

ഓഹ്രീം.. കുട്ടിച്ചാത്താ..

പെണ്‍ക്കുട്ടികള്‍ എപ്പോഴും മായാവിയുടെ പക്ഷത്തായിരുന്നു. അവരെ സന്തോഷിപ്പിക്കാന്‍ ഒരവസരവും പഴാക്കാത്ത ചില ആണ്ക്കുട്ടികളും അവര്‍ക്കൊപ്പം കൂടും.

ഇത് മാതിരി ഒന്നിനെ വിമാനത്തിനുള്ളില്‍ കിട്ടിയാല്‍ അന്നത്തെ യാത്ര സഫലമാകും !

ഇതു മാതിരി ഒരു മുത്തശ്ശി മതി നമ്മുടെ യാത്ര സഫലമാകുവാന്‍ . വിമാനം ലാന്‍ഡ്‌ ചെയ്യുന്നത് ആ വിമാനത്തിലെ യാത്രക്കാരെ ചിരിപ്പിച്ച ആ മുത്തശ്ശിയെ നിങ്ങള്‍ക്കും കാണേണ്ടേ? ആസ്വദിച്ചു ചിരിക്കാന്‍ ഒരുങ്ങിക്കോളൂ.. ഈ സ്ത്രീയുടെ കളികള്‍ എല്ലാം സഹിച്ചു കൊണ്ട് നില്‍ക്കുന്ന ഒരു അപൂര്‍വ ജീവിയെയും തൊട്ടടുത്ത് തന്നെ നിങ്ങള്‍ക്ക് കാണാം