തോമസുകുട്ടി പൈക്കല്ലിൽ ചാമംപതാൽ

പി.സി.ജോർജ്ജ് അപകടകാരിയായ ഒരു വർഗീയവാദി.

മലയാളികൾ എപ്പോഴും പറയുന്നത് സംഘികളും അതുകഴിഞ്ഞാൽ സുഡാപ്പികളും ആണ് വർഗീയ വാദികൾ എന്നതാണ്. എന്നാൽ ഇയാളുടെ മുൻപിൽ സംഘികളും മറ്റുള്ളവരും ഒന്നുമല്ല. അധികാരത്തിന് വേണ്ടി എന്ത് ചെയ്യാനും മടിക്കാത്ത വ്യക്തിയാണ് ഇയാളെന്ന് ഇപ്പോൾ വീണ്ടും തെളിയിച്ചു. ഇയാളുടെ നാക്കിന് എല്ലില്ലായ്‌മയിലൂടെ മുസ്ലിം , ദളിത് , ഈഴവ സമുദായങ്ങളെ മുഴുവൻ ഇയാൾ ആക്ഷേപിച്ചു. അതിലുപരി സ്ത്രീ വിദ്വേഷമാണ് അയാളുടെ അജൻഡ.. നടി പീഡിക്കപ്പെട്ടപ്പോഴും ഫ്രാൻകോ ബിഷപ്പിന്റെ പീഡനക്കേസിലുമൊക്കെ അയാളുടെ നിലപാട് ജനം കണ്ടതാണ്. ഒടുവിലായി ഈരാറ്റുപേട്ടയിൽ പി.സി യുടെ തിരഞ്ഞെടുപ്പ് പര്യടനത്തിൽ നടന്ന സംഭവം , ആദ്യം അയാൾക്ക് എതിരായി ആഘോഷിച്ച ജനം ഒറ്റ ദിവസം കൊണ്ട് അത് തനിക്ക് അനുകൂലമാക്കാൻ പി.സി യ്ക്ക് കഴിഞ്ഞു എന്നതിലും , അതിന് വേണ്ടി അയാൾ നടത്തിയ കൗശലവുമാണ് ഞാൻ ആദ്യം പറഞ്ഞ ഏറ്റവും വലിയ വർഗ്ഗീയ തീവ്രവാദി എന്ന പ്രസ്താവനയ്ക്ക് അടിസ്ഥാനം..

ഈരാറ്റുപേട്ടയിൽ അയാളുടെ തിരഞ്ഞെടുപ്പ് പര്യാടനത്തിനിടയിൽ കൂവി പ്രതിഷേധിച്ചവരെ മുഴുവൻ ജിഹാദികളായും തീവ്രവാദികളായും ചിത്രീകരിക്കാനും അങ്ങനെ പ്രചരിപ്പിക്കാനും ശ്രമിച്ചതാണ് എന്റെ ഈ പോസ്റ്റിന്റെ ആധാരം. പി.സി ക്ക് തിരഞ്ഞെടുപ്പ് പര്യടനം നടത്താനും വോട്ട് ചോദിക്കാനും സ്വാതന്ത്ര്യം ഉള്ളത് പോലെ തന്നെ വോട്ടര്മാരായ ജനതയ്ക്ക് അയാളോടുള്ള പ്രതിഷേധം അറിയിക്കാനും ഈ നാട്ടിൽ സ്വാതന്ത്ര്യമുണ്ട്. അത് കൂവലിലൂടെ അവർ പ്രകടിപ്പിച്ചു. തുടക്കത്തിൽ അവരോട് ക്ഷമ പറഞ്ഞു തടി ഊരാൻ ക്ഷമിച്ചെങ്കിലും പ്രയോജനമില്ലന്ന് കണ്ടതോടെ അയാൾ അവർക്കെതിരെ തെണ്ടികൾ എന്നും അവരുടെ മാതാ പിതാക്കൾക്കെതിരെയും മോശമായ പരാമർശം നടത്തുകയും നീയൊന്നും വോട്ട് ചെയ്യണ്ട എന്ന് അവർക്കെതിരെ പൊട്ടിത്തെറിക്കുകയുമായിരുന്നു. പ്രതിഷേധകാർക്ക് കുറച്ച് മാന്യതയുണ്ടായിരുന്നത് കൊണ്ടാണ് അത് ഒരു സംഘർഷത്തിലേക്ക് പോകാതിരുന്നത്.

ആ സംഭവത്തിലൂടെ എല്ലാക്കാലത്തും പി.സിയോടൊപ്പം ഉറച്ചു നിന്ന മുസ്ലിം വിഭാഗം എതിരായെന്നും , തോൽവി ഉറപ്പായെന്നും മനസിലാക്കിയ അയാൾ ചുവട് മാറ്റി , ഏറ്റവും അപകടകരമായ രീതിയിൽ വർഗീയ വിഷം കലക്കി ഏറ്റവും സൗഹാർദ്ദത്തോടെ ജീവിക്കുന്ന മുസ്ലിം ക്രിസ്ത്യൻ സഹോദരങ്ങളെ തമ്മിൽ അടുപ്പിക്കുന്നതിലോട്ട് കാര്യങ്ങൾ കൊണ്ടെത്തിച്ചു. ജിഹാദികൾ ക്രിസ്ത്യാനിക്കെതിരെന്ന രീതിയിൽ പ്രചാരണം നടത്തി , അതിനെ ഉറപ്പിക്കാൻ ഫേക്ക് ഐഡികളിൽ ചാറ്റും അതിന്റെ സ്‌കീൻ ഷോട്ടും പ്രചരിപ്പിച്ചു.. അങ്ങനെ ഇന്ന് വരെ ഒരിക്കലും ജാതീയമായി ചിന്തിച്ചിട്ടില്ലാത്ത ക്രിസ്ത്യൻ സുഹൃത്തുക്കളുടെ എല്ലാം അക്കൊണ്ടുകളിൽ എല്ലാം പി.സി മത തീവ്രവാദികൾക്കെതിരെ പോരാടുന്ന മഹാനായ വ്യക്തിയായി ചിത്രീകരിക്കുന്ന ഒരേ പോസ്റ്റുകൾ കോപ്പി പേസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ കൊണ്ട് ചെന്ന് എത്തിച്ചു. പല നിഷ്‌ക്കുകളും അയാൾ സൃഷ്ടിച്ച തന്ത്രത്തിൽ വീണുപോയി. വളരെ സൗഹാർദ്ദത്തോടെ കഴിഞ്ഞിരുന്ന ക്രിസ്ത്യൻ മുസ്ലിം സുഹൃത്തുക്കൾ വരെ അത്തരം പോസ്റ്റുകളിൽ വന്ന് കമന്റുകൾ ഇട്ട് അവരുടെ സൗഹാർദ്ദം നശിപ്പിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചു.

മുസ്ലീങ്ങളെ അടിക്കാൻ വടി നോക്കിയിരിക്കുന്ന സംഘികളും ഈ സംഭവം ആയുധമാക്കി പി.സി ക്ക് പിന്തുണ പ്രഖ്യാപിച്ചു.. അങ്ങനെ തോൽവിയിലേക്ക് കൂപ്പ് കുത്തുമായിരുന്ന അവസ്ഥയിൽ നിന്ന് വർഗ്ഗീയ ധ്രുവീകരണത്തിലൂടെ ജയിക്കാൻ പറ്റുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കാൻ പി.സിക്ക് കഴിഞ്ഞു. പൂഞ്ഞാറിൽ പി.സി ജയിക്കുന്നതോ തോൽക്കുന്നതോ അല്ല ഇവിടുത്തെ വിഷയം. തനിക്ക് അധികാരം പിടിക്കാൻ വേണ്ടി സൗഹാർദപരമായി ജീവിക്കുന്ന വിഭാഗങ്ങളെ തമ്മിൽ തല്ലിക്കാനും അവരിൽ വിദ്വേഷം വളർത്തി ഉത്തരേന്ത്യൻ രീതിയിലേക്ക് നമ്മുടെ നാടും എത്തിചേരാതിരിക്കാനും ഇത്തരം ശ്രമങ്ങളെ മുളയിലേ നുള്ളിക്കളയേണ്ടത് അത്യാവശ്യമാണ്.. അതുകൊണ്ട് ഇത്തരക്കാരെ ഇനിയും വളരാൻ നമ്മുടെ മണ്ണിൽ അനുവദിച്ചു കൂടാ..

You May Also Like

മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷിച്ചത് പൈങ്കിളിയാണേൽ…പൈങ്കിളി അത്ര മോശം കിളിയല്ല

മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷം എന്തോ വിലകുറഞ്ഞ ഏർപ്പാടായിരുന്നെന്നും പൈങ്കിളിയെന്നും തുടങ്ങി പുച്ഛത്തോടെ കാണുന്ന ഒരു പ്രവണത സാമൂഹ്യമാധ്യമങ്ങളിലെ

നിങ്ങളും ഞാനും ജീവിക്കുന്ന ലോകം എങ്ങനെയാണ് ഇര തേടുന്നതെന്നറിയാമോ ?

പിറവം പോലീസ് സ്റ്റേഷനിൽ ജോയിൻ ചെയ്യാനെത്തുന്ന പ്രവീൺ മൈക്കിൾ എന്ന ഒരു പോലീസുകാരനിൽ നിന്നാണ് ഈ സിനിമ ആരംഭിക്കുന്നത്

സിദ്ധന്‍

ചരിത്രത്തിന് വിവരങ്ങള്‍ കൈമാറുന്ന ഒരാളെന്ന നിലയില്‍ എനിക്കയാളെ ശ്രദ്ധിക്കാന്‍ ആകുമായിരുന്നില്ല; എന്നാല്‍ ഒരു നിലക്കും അയാളുടെ…

അമ്മി കൊത്താന്‍ ഉണ്ടോ.. അമ്മി

അമ്മി കൊത്താന്‍ ഉണ്ടോ ….അമ്മി ….. ഈ നില വിളി കേട്ടിട്ടുണ്ടോ ………?ങേ …ഉണ്ടെന്നോ ….സന്തോഷം …. ഒരു കാര്യം എങ്കിലും ഉണ്ടെന്ന്‍ പറഞ്ഞല്ലോ …! ആട്ടെ ….. എവിടെയാ ഇത് കേട്ടിരിക്കുന്നെ … ഒന്ന് പറഞ്ഞെ ….?”കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍” എന്ന സിനിമയില്‍ രേവതി വിളിച്ച് നടക്കുന്നതല്ലേ …….? ദേ കിടക്കുന്നു … കഴിഞ്ഞില്ലേ കഥ … സിനിമയില്‍ അല്ലാതെ വീടിനു മുന്നിലൂടെ ആരും വിളിച്ച് കൂവി പോകുന്നത് കേട്ടിട്ടില്ലേ …?