ദളിതത്വം എന്ന് പറയുന്നത് ഉപജാതിബോധത്തെ തകർത്തെറിഞ്ഞ് ഒന്നാകുന്നതിന്റെ രാഷ്ട്രീയാഭിമാനമാണ്

  0
  370

  എഴുതിയത്  : തൊമ്മിക്കുഞ്ഞ് രമ്യാ

  നമ്മളൊക്കെ ഉപജാതി മിഥ്യാഭിമാനത്തിനുള്ളിൽ തന്നെയാണ് ജനിച്ച് വീണത്.ഞങ്ങ കിഴക്കനോ പടിഞ്ഞാറോ ഏതോ ഒരു പെലെരാണ് (ഇപ്പോൾ മറന്ന് പോയി ) ഞങ്ങളുടെ ആ ഏരിയയിൽ മുഴുവനും പെലെര് തന്നെയാ. കിഴക്കൻസ്, പടിഞ്ഞാറൻസിന്റെ വീട്ടിൽ നിന്നും പടിഞ്ഞാറൻസ് കിഴക്കരുടെ വീട്ടിൽ നിന്നും ആഹാരം പോലും കഴിക്കില്ല എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് . അബേദ്ക്കറുടെ ജാതിയായ മഹർ അവിടത്തെ പെലേരാണെന്ന് പെലേരും പറയരാണെന്ന് പറയരും പറയും. അങ്ങനെ നോക്കുമ്പോ അബേദ്ക്കർ ഞങ്ങടെ ആളാ എന്ന ലൈൻ.

  തൊമ്മിക്കുഞ്ഞ് രമ്യാ
  തൊമ്മിക്കുഞ്ഞ് രമ്യാ

  പിന്നെ പറയരെ വിശ്വാസിക്കാൻ കൊള്ളില്ലെന്ന് പെലേരും പെലേരെ വിശ്വാസിക്കാൻ കൊള്ളില്ലെന്ന് പറയരും പറയും.,അതിനെ ശരിവയ്ക്കാൻ കുറെ കെട്ട് കഥകളും ഉണ്ട്. ആദിവാസികളെ പ്രത്യേകിച്ച് ഉള്ളാടർ ഒക്കെ കളിയാക്കപ്പെടുന്നതിന് ഒരു കൈയും കണക്കുമില്ല. ചില ആദിവാസികൾ പെലേരെ വീട്ടിൽ കയറ്റില്ല എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് .”കണ്ടോ ആദിവാസിയാ, എന്നിട്ടാ അവന്റ ഒക്കെ അഹങ്കാരം ” എന്നാണ് ഞങ്ങളുടെ അതിനോടുള്ള മറുപടി. കണ്ടാൽ ഒരു ഉള്ളാടനെ / വേട്ടോനെ പോലിരിക്കും എന്നതൊക്കെ ഒരാളെ ലോകത്തിലേക്കും വെച്ച് ഏറ്റവും മോശമാണെന്ന് പറയുന്നതിന്റെ ഒറ്റ വാക്കാണ്. ഞാൻ എന്റെ ചെറുപ്പത്തിൽ വിചാരിച്ചിട്ടുണ്ട് പെല ജാതിയിൽ ജനിച്ചത് നന്നായി, വെല്ലോ ഉള്ളാടനോ, വേട്ടോനോ ആയി ജനിച്ചാൽ അതിന്റെ ഭാരം താങ്ങാൻ ആവാതെ എപ്പോഴേ ആത്മഹത്യചെയ്തേനേ എന്നാണ്. ഞാനൊരു അബേദ്ക്കറേറ്റാണ് എന്ന് പറയുമ്പോൾ ഞാൻ അനുഭവിക്കുന്ന ജാതിയമായ അടിച്ചമർത്തലുകളെ പ്രതിരോധിക്കുക മാത്രമല്ലല്ലോ നമ്മൾ അന്യോനം പാലിക്കുന്ന അകലവും, അപരത്വവും കൂടിയാണല്ലോ ചോദ്യം ചെയ്യപ്പെടേണ്ടത്? അതായത് ഒരു ദളിത് ആക്ടിവിസ്റ്റ് എന്ന് പറയുമ്പോൾ മിനിമം ഉപജാതിബോധത്തിന് പുറത്ത് വരണം. അല്ലാതെ കുത്തിത്തിരിപ്പ് ഉണ്ടാക്കുകയല്ല വേണ്ടത് . ഇവിടെ ദളിതർക്ക് ഒരിടം ഉണ്ടാക്കാൻ ,നമ്മുക്ക് മുന്നേ കഷ്ടപ്പെട്ട ഒരു പാട് മനുഷ്യരുണ്ട്. fbയും, ഫാൻസ് അസോസിയേഷനുകളും ഉണ്ടാകുന്നതിന് ഒരു പാട് കാലം മുമ്പ് തന്നെ. അവർ നടത്തിയ പ്രതിരോധങ്ങളുടെ തണലിൽ നിന്നാണ് നമ്മൾ സംസാരിക്കുന്നത്. ആ ബോധമാണ് ദളിത്പ്രവർത്തനത്തിന് ഇറങ്ങുമ്പോൾ മിനിമം വേണ്ടത്. അബേദ്ക്കർ പറഞ്ഞത് പോലെ കാരവൻ മുന്നോട്ട് നീക്കാൻ പറ്റിയില്ലെങ്കിൽ വേണ്ട, അതിനെ കൊക്കയിൽ തള്ളിയിടാതയോ മറ്റുള്ളവർ മുന്നോട്ട് തള്ളികൊണ്ടു പോകുമ്പോൾ ഇടയിൽ കല്ലിടുത്ത് വെക്കാതെയും ഇരുന്നു കൂടെ.? ഒറ്റക്ക് തള്ളി ഒരു കാരവനും നീക്കപ്പെട്ടിട്ടില്ല.

  പൊതു ഇടത്തിൽ നിന്നും സവർണ്ണരിൽ നിന്നുമൊക്കെ രണ്ടോ മൂന്നോ അടി കുറച്ചേ നിങ്ങളേക്കാൾ, ഞങ്ങൾ മാറിനിന്നിട്ടുള്ളു എന്നല്ലാതെ എന്താണ് സബ് കാസ്റ്റ് മേന്മ പറച്ചിലിൽ ഉള്ളത്? .തല്ലികൊല്ലുമ്പോഴും, റേപ്പ് ചെയ്യപ്പെടുമ്പോഴും ദളിതാണോ എന്നെ നോക്കു, അതിൽ സബ് കാസ്റ്റ് ഏതാണെന്ന് ചോദിക്കില്ല, ഇന്നത്തെ കാലത്ത് പറയാൻ ഒരവസരം പോലും കിട്ടത്തുമില്ല. അത്രമോശമാണ് നമ്മുടെ അവസ്ഥ. അതായത് ദളിതത്വം എന്ന് പറയുന്നത് ഉപജാതിബോധത്തെ തകർത്തെറിഞ്ഞ് ഒന്നാകുന്നതിന്റെ രാഷ്ട്രീയാഭിമാനമാണ്. അതില്ലാത്തവർ വെല്ലോ ഉപജാതി സംഘടനയിൽ പണി നോക്കുന്നതാണ് നല്ലത്.

  ഒരഭിപ്രായവ്യത്യാസം പറഞ്ഞാൽ പോലും, നിങ്ങളിത് പറയരുത് നമ്മൾ രണ്ടും ഒരേ സബ് കാസ്റ്റാണ് എന്നൊക്കെ സ്വകാര്യമായി ഫോൺ വിളിച്ച് പറയാൻ അപാര തൊലിക്കട്ടിയും സാമൂഹിക പ്രതിബന്ധതയില്ലായ്മയും വേണം. ചുറ്റിനുമുള്ള മനുഷ്യരെല്ലാം പൊട്ടാണെന്ന് വിചാരിക്കരുത്. പലരും പലതും ക്ഷമിക്കുന്നതാണ്. നിങ്ങടെ പേരെഴുതി ഇട്ടാൽ നിങ്ങൾ ചിലപ്പോൾ വിധേയമാകാൻ സാധ്യതയുള്ള ഷെയിമിംങ്ങിന് പരോഷമായി ഞാനും ഉത്തരവാദിയാകും എന്ന തോന്നലാണ് എന്നെ അതിൽ നിന്ന് ഇത്രയും നാൾ പുറകോട്ട് പിടിച്ച് മാറ്റിയത്. ഭർത്താവിന്റെ വീട്ടിൽ വിവേചനം അനുഭവിക്കും എന്ന ഭയത്താൽ സബ് കാസ്റ്റ് പറയാൻ ധൈര്യം ഇല്ലാത്തവരാണ് ഇവിടെത്തെ ദളിത് പ്രവർത്തകർ. അവരാണ് ഇവരെപ്പോലെയുള്ളവർക്ക് കുട പിടിച്ച് കൊടുക്കുന്നത് എന്നതാണ് മറ്റൊരു തമാശ

  മറ്റ് സ്ത്രികളുടെ സാമൂഹിക ജീവിതം നശിപ്പിക്കുന്നതിന്റെ ഭാഗമായി അവരെക്കുറിച്ച് മോശം പറയുകയും, സ്ത്രികൾക്കുള്ളിൽ കുത്തി തിരിപ്പ് ഉണ്ടാക്കുകയും ചെയ്യുന്നത് രണ്ട് കൊല്ലത്തിലധികമായി കേൾക്കുന്നുണ്ട്. അതൊക്കെ എന്തൊരു ക്രിമിനൽ മൈന്റാണെന്ന് പണ്ടേ അമ്പരന്നിട്ടുണ്ട്. ഒരു കൊല്ലത്തിന് മുമ്പാണ്, ഈ വഴിക്കൊന്നും (പൊതു പ്രവർത്തനം) വരാത്ത എന്നെക്കുറിച്ചുള്ള പരാമർശം, എന്റെ ചെവിയിൽ എത്തുന്നത്. (ഇതിന് മുമ്പും ശ്രമിച്ച് പരാജയം അടഞ്ഞതാണ് കക്ഷി. അത് നേരിട്ടറിയാവുന്ന ഒരേ ഒരു കാരണത്താലാണ് ഞാനിത് വിശ്വസിച്ചത് ) എന്റെ ഉപദേശം കേട്ട് സ്ത്രികളെല്ലാം വഴിപിഴക്കുന്നു. ഞാൻ വഴി പിഴപ്പിക്കുന്നു എന്നൊക്കെയാണ് . എനിക്ക് വേണ്ടി പറയാൻ ഫാൻസ് അസോസിയേഷൻ ഒന്നുമില്ലാത്തത് കൊണ്ട് ഞാനൊരു കാര്യം പറയാം. എന്റെ പൊന്ന് സുഹ്യത്തെ.. എനിക്ക് സ്വയം പിഴക്കാൻ ഇതുവരെ സാധിച്ചിട്ടില്ല , പിന്നെ എങ്ങനെ ഞാൻ മറ്റുള്ളവരെ പിഴപ്പിക്കും? ഇപ്പോഴാണേ ഒന്നിനും സമയവുമില്ല. പിന്നെ കുലസ്ത്രി കോസ്റ്റ്യൂം ഒന്നുമില്ലാത്തത് കൊണ്ട് എന്റെ നെഞ്ചത്ത് കയറാമെന്നാണെങ്കിൽ നടക്കില്ല. ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ജിവിതമാണ്. അതിലുപരി സത്യസന്ധമായും. അതുകൊണ്ട് തന്നെ ഇനി ഇമ്മാതിരി വർത്തമാനം എങ്ങാനും എന്റെ ചെവിയിൽ കേട്ടാൽ ഞാൻ വീട്ടിൽ വന്ന് തല്ലും എന്നൊന്നും പറയില്ല. പക്ഷേ പബ്ളിക്കായ് ടാഗ് ചെയ്ത് ഒരു പോസ്റ്റിടും. മിനിമം അത്രയെങ്കിലും ചെയ്യും . അതെന്റെ വാക്കാണ്.